കൃഷിയിറക്കാൻ സമയമായി…വെള്ളം വറ്റിച്ചിട്ട്‌ തീരുന്നുമില്ല….എന്ന്‌ കൃഷിയിറക്കാൻ സാധിക്കുമോ? തിരുവാർപ്പിലെ കർഷകർ ആശങ്കയിൽ; വെള്ളത്തിൽ മുങ്ങി പാടത്തെ മോട്ടോർതറ; കൂടുതൽ മോട്ടോറുകൾ സ്ഥാപിക്കണമെന്ന്‌ കർഷകർ

സ്വന്തം ലേഖകൻ തിരുവാർപ്പ്‌: കനത്ത മഴയും വെള്ളവും കർഷകരുടെ സ്വപ്‌നങ്ങൾ ഇല്ലാതാക്കുകയാണ്‌. തിരുവാർപ്പ്‌ പഞ്ചായത്തിൽ 9000 ജെ ബ്ലോക്ക്‌ കായൽ പാടശേഖരത്തിലെ കൃഷിക്കാരാണ്‌ മഴ മൂലം ആശങ്കയുടെ മുൾമുനയിൽ. 10 മോട്ടോറുകൾ വെച്ചിട്ടും വെള്ളം വറ്റിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. 60 എച്ച്‌പി –-3, 50 എച്ച്‌ പി –- 6, 30 എച്ച്‌ പി –- 1 എന്നിങ്ങനെയാണ്‌ മോട്ടോറുകൾ സ്ഥാപിച്ചിരിക്കുന്നത്‌. കായൽ പാടത്ത്‌ 1800 ഏക്കറിലായാണ്‌ കൃഷിനടക്കുന്നത്‌. 680 ചെറുകിട കർഷകരാണ്‌ ഇവിടെ കൃഷിചെയ്യുന്നത്‌. കഴിഞ്ഞ മാസം അവസാനത്തോടെയാണ്‌ പാടത്ത്‌ പെട്ടിയും പറയും […]

കാരിത്താസ് ആശുപത്രി ബ്ലഡ് ഡോണേഴ്സ് മൊബൈൽ ആപ്പ് പുറത്തിറക്കി

സ്വന്തം ലേഖകൻ കോട്ടയം : കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാരിത്താസ് ആശുപത്രി ബ്ലഡ് ഡോണേഴ്സ് മൊബൈൽ ആപ്പ് പുറത്തിറക്കി . .ചടങ് പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ താരം രമേശ് പിഷാരടി ഉദ്‌ഘാടനം ചെയ്തു . അഭിവന്ദ്യ പിതാവ് മാർ .ജോസഫ് പണ്ടാരശേരിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു . കേരളത്തിലെ മുഴുവൻ ജനങ്ങൾക്കായി നിർമ്മിച്ചെടുത്തതാണ് ഈ ബ്ലഡ് ഡോണേഴ്സ് മൊബൈൽ ആപ്പ്. പൊതുസമൂഹത്തിന് വേണ്ട കാര്യങ്ങൾ നടപ്പിൽ വരുത്താനാണ് കാരിത്താസ് ആശുപത്രി ഈ അറുപതാം വാർഷിക ആഘോഷങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് കോട്ടയം അതിരൂപതാ സഹായമെത്രാനും […]

സംസ്ഥാനത്ത് ഇന്ന് 6409 പേര്‍ക്ക് കോവിഡ്; 47 മരണങ്ങൾ; 412 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; 6319 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

കോട്ടയം കോടിമതയിൽ വാഹനങ്ങളുടെ കൂട്ടയിടി; ഇന്നോവ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: കോടിമതയിൽ വാഹനങ്ങളുടെ കൂട്ടിയിടി. നാട്ടകം ഭാഗത്ത് നിന്നും കോട്ടയത്തേക്കു പോയ രണ്ട് കാറും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രികനായ തിരുവഞ്ചൂർ സ്വദേശി ജോസിന് പരിക്കേറ്റ്. ഇദ്ദേഹം ഇൻഡികേറ്റർ ഇട്ട് എംജി റോഡ് (മാർക്കറ്റ് റോഡ്) ഭാഗത്തേക്ക് തിരിയവേ പിന്നാലെ വന്ന ഇന്നോവ മറികടന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ ജോസ് റോഡിൻ്റെ വലതുവശത്തേക്ക് തെറിച്ചുവീണ് സാരമായി പരിക്കേറ്റു. ഇതോടെ നിയന്ത്രണം വിട്ട ഇന്നോവ മുൻപിൽ പോയ മറ്റൊരു കാറിലും ഇടിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. വെസ്റ്റ് പോലീസ് […]

സംസ്ഥാന പൊലീസ് മേധാവി കോട്ടയം ജില്ലയിൽ അദാലത്ത് നടത്തുന്നു

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലകളിലേയും പൊതുജനങ്ങളുടെ പരാതി നേരിട്ട് സ്വീകരിക്കുന്നതിന്റെ ഭാഗമായി 12.11.2021 തീയതി രാവിലെ 11.00 മണി മുതൽ കോട്ടയം ജില്ലയിൽ അദാലത്ത് നടത്തുന്നു. പരാതികൾ പൊതുജനങ്ങൾക്ക് 10.11.2021 തീയതി വൈകിട്ട് 05.00 മണിക്ക് മുൻപായി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നേരിട്ടോ, [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ ആയോ പരാതികൾ സമർപ്പിക്കാവുന്നതാണ്.

സംസ്ഥാനത്ത്​ കനത്ത മഴക്ക്​ സാധ്യത; അഞ്ച്​ ജില്ലകളില്‍ ഓറഞ്ച്​ അലര്‍ട്ട്​; കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത്​ കനത്ത മഴക്ക്​ സാധ്യതയെന്ന്​ കാലാവസ്ഥ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ്​ മഴക്ക്​ കാരണം. മൂന്ന്​ ദിവസം സംസ്ഥാനത്ത്​ കനത്തമഴയുണ്ടാകുമെന്ന്​ കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്തമഴ പ്രവചിച്ചതിന്​ ​തുടര്‍ന്ന്​ അഞ്ച്​ ജില്ലകളില്‍ ഓറഞ്ച്​ അര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. പത്തനംതിട്ട, പാലക്കാട്​, കോട്ടയം, മലപ്പുറം, ഇടുക്കി ജില്ലകളിലാണ്​ ഓറഞ്ച്​ അലര്‍ട്ട്​. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം അടുത്ത 36 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച്‌ തീവ്ര ന്യുന ര്‍ദ്ദമായി മാറി പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു സഞ്ചരിച്ചു […]

കോട്ടയം ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ പ്രതിശ്രുത വധുവിനും അമ്മയ്ക്കും പിന്നാലെ അച്ഛനും മരിച്ചു; തനിച്ചായി ഇളയ മകൾ സുവർണ

സ്വന്തം ലേഖിക കോട്ടയം: ബ്രഹ്‌മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു. കാലായില്‍ സുകുമാരനാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭാര്യയും മകൾ സൂര്യയും നേരത്തെ മരിച്ചിരുന്നു. സുകുമാരനും കുടുംബവും ഇന്നലെ രാത്രിയാണ് ആസിഡ് കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഭാര്യ സീന ഇന്നലെയും മൂത്തമകൾ സൂര്യ ഇന്ന് രാവിലെയുമാണ് മരിച്ചത്. ഇളയമകൾ സുവർണയെ വാർഡിലേക്ക് മാറ്റി. സുകുമാരന്റെ മൂത്തമകൾ സൂര്യയുടെ വിവാഹം അടുത്തമാസം 12 ന് നടത്താനിരുന്നതാണ്. ഇതിൻ്റെ ഒരുക്കങ്ങളെല്ലാം നടക്കുന്നതിനിടെയായിരുന്നു പെട്ടെന്ന് വരന്റെ കുടുംബം […]

സ്കൂട്ടര്‍ കെ.എസ്​.ആര്‍.ടി.സി ബസ്സിലിടിച്ച്‌​ അച്ഛനും അഞ്ചു വയസ്സുകാരനായ മകനും മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖിക കഴക്കൂട്ടം: സ്​കൂട്ടര്‍ ബസ്സിലിടിച്ച്‌​ അച്ഛനും അഞ്ചു വയസ്സുകാരനായ മകനും മരിച്ചു. സ്​കൂട്ടര്‍ യാത്രക്കാരായ രാജേഷ്​ (36), മകന്‍ ഋത്വിക്​ (5) ആണ്​ മരിച്ചത്​​. രാജേഷിന്‍റെ ഭാര്യ സുജിതയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കഴക്കൂട്ടം ഇന്‍ഫോസിസ്​ പാര്‍ക്കിന്​ സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക്​ കെ.എസ്​.ആര്‍.ടി.സി ബസിന്​ പിന്നില്‍ ഇടിക്കുകയായിരുന്നു. കിളിമാനൂരിലുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ്​ അപകടം. ബൈപാസില്‍ ഇന്‍ഫോസിസിന് സമീപം ചിത്തിര നഗര്‍ ബസ്​സ്റ്റോപ്പില്‍ യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിരുന്ന ബസിന്‍റെ പിറകില്‍ കുടുംബം സഞ്ചരിച്ചിരുന്ന […]

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എസ് ബി ഐ യിൽ യുവാവിൻ്റെ അതിക്രമം; ബ്ലേഡുമായി എത്തിയ യുവാവ് ജീവനക്കാരിക്കു നേരേ ആക്രമണം നടത്തി; ജീവനക്കാരിയുടെ കഴുത്തിൽ ബ്ലേഡ് വെച്ച ശേഷം പണം ആവശ്യപ്പെട്ട യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എസ് ബി ഐ യിൽ യുവാവിൻ്റെ അതിക്രമം. ബ്ലേഡുമായി എത്തിയ യുവാവ് ആക്രമണം നടത്തുകയായിരുന്നു. അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് യുവാവാണ് ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച ചൊവ്വാഴ്ച രാവിലെ 11 30 ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എസ് ബി ഐ ബാങ്കിലായിരുന്ന സംഭവം. ബാങ്കിലെത്തിയ ഇയാൾ വനിതാ ജീവനക്കാരിയോട് പണം ആവശ്യപ്പെട്ടു. യുവാവിൻ്റെ പിതാവ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണെന്നും ബാങ്കിൽ എത്തി എടിഎം കാർഡ് നല്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത്. എന്നാൽ അക്കൗണ്ടിൽ […]

ഭര്‍ത്താവ് കൊവിഡ് ബാധിച്ച്‌ മരിച്ചു; കൈക്കുഞ്ഞിന് വിഷം നല്‍കി കൊന്ന ശേഷം ഭാര്യ ജീവനൊടുക്കി

സ്വന്തം ലേഖിക ചെങ്ങന്നൂര്‍: കൈക്കുഞ്ഞിന് വിഷം നല്‍കി കൊന്ന ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂര്‍ സ്വദേശി അദിതി(24​)യാണ് ആറുമാസം പ്രായമുള്ള കുഞ്ഞിന് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഇവരുടെ ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുമ്പ് കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.