ഏറ്റുമാനൂരിൽ ശീതീകരണ സംവിധാനമുള്ള സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ സംഭരണശാല പരിഗണനയിൽ സ്ഥലപരിശോധന നടത്തി, 20 കോടി വരെ മുതൽ മുടക്കാൻ സി.ഡബ്ല്യൂ.സി തയ്യാർ തോമസ് ചാഴികാടൻ എം.പി

കോട്ടയം: കേന്ദ്ര സർക്കാരിന്റെ ഉപഭോക്തകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ വെയർഹൗസിങ് കോർപറേഷന്റെ (സി.ഡബ്ല്യൂ.സി) സംഭരണശാല സ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ. തോമസ് ചാഴികാടൻ എം.പി യുടെ നിർദ്ദേശ പ്രകാരം അതിരമ്പുഴ വില്ലേജിൽ കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ എം എസ് എം ഇ ട്രെയിനിങ് ഇൻസ്റ്റിറ്റുട്ടിന്റെ കൈവശമുള്ള 10 ഏക്കർ ക്യാമ്പസ്സിൽ സി.ഡബ്ല്യൂ.സി അധികൃതർ സ്ഥലപരിശോധന നടത്തി തൃപ്തി അറിയിച്ചു. എല്ലാ ഭൗതിക സാഹചര്യങ്ങളോടും കൂടിയ 3 മുതൽ 6 ഏക്കർ വരെ സ്ഥലമാണ് ആണ് സി.ഡബ്ല്യൂ.സി. ഇവിടെ […]

റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടി വൈദ്യുതിവകുപ്പ് ജീവനക്കാരന്‍ മരിച്ചു

സ്വന്തം ലേഖിക കാസര്‍കോട്: റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. ചിത്താരി ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ മീറ്റര്‍ റീഡര്‍ പെരിയ കായക്കുളത്തെ ശശിധരന്‍-ഇന്ദിര ദമ്ബതികളുടെ മകൻ ശരണ്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ബേക്കല്‍ ചേറ്റുകുണ്ടിലാണ് സംഭവം നടന്നത്. ജോലിയുടെ ഭാഗമായി ചേറ്റുകുണ്ടിലെത്തിയ ശരണ്‍ റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചു. അധ്യാപകനായ ശരത് ഏക സഹോദരനാണ്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ക്രിക്കറ്റ് കളിക്കിടെ കയ്യില്‍ കിട്ടിയ ഐസ്ക്രീം ബോള്‍ എടുത്തെറിഞ്ഞു; ബോംബ് പൊട്ടി 12കാരന് നെഞ്ചിനും കാലിനും പരിക്ക്; സംഭവം കണ്ണൂരില്‍

സ്വന്തം ലേഖിക കണ്ണൂ‌ര്‍: ധര്‍മ്മടത്ത് പാലാട് നരിവയലില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. നെഞ്ചിനും കാലിനും പരിക്കേറ്റ നരിവയല്‍ സ്വദേശി ശ്രീവര്‍ധിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളിക്കുന്നതിനിടെ കയ്യില്‍ കിട്ടിയ ഐസ്ക്രീം ബോള്‍ എടുത്തെറിഞ്ഞപ്പോഴാണ് സ്ഫോടനം ഉണ്ടായത്. പന്ത്രണ്ട് വയസുള്ള കുട്ടിയുടെ നെഞ്ചിനും കാലിനും പരിക്കേറ്റിട്ടുണ്ട്. പറമ്പില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു ശ്രീധര്‍വ്, ഇതിനിടിയില്‍ പന്ത് അടുത്തുള്ള പറമ്പിലേക്ക് പോയി. ഇത് തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് ഐസ്ക്രീം ബോള്‍ കണ്ടത്. ഇത് തിരിച്ച്‌ കളിക്കളത്തിലേക്ക് എറിഞ്ഞ് കളി തു‍ടര്‍ന്നപ്പോഴാണ് സ്ഫോടനം […]

ഗുണനിലവാരമില്ല ; പാരസെറ്റമോൾ അടക്കം 10 ബാച്ച്‌ മരുന്നുകൾ നിരോധിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ബാച്ച് മരുന്നുകൾ നിരോധിച്ചു. ഗുണനിലവാരമില്ലെന്ന കണ്ടെത്തലിനെ തുടർന്ന് പാരസെറ്റമോൾ ഗുളിക ഉൾപ്പെടെയുള്ള മരുന്നുകളാണ് നിരോധിച്ചത്. ഇവയുടെ വിതരണവും വില്പനയും ഇനി നടത്താൻ പാടില്ല. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ മരുന്നിന്‌ ഗുണനിലവാരം ഇല്ലെന്ന്‌ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാരന് തിരികെ നൽകണം. അതിന്റെ വിശദാംശങ്ങൾ ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്നും സംസ്ഥാന ഡ്രഗ്‌സ്‌ കൺട്രോളർ അറിയിച്ചു. നിരോധിച്ച മരുന്നുകൾ ഇവ പാരസെറ്റമോൾ (ടി […]

റാഗിങ്ങിന്റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; നിരവധി വിദ്യാർഥികൾക്ക് പരിക്ക്

സ്വന്തം ലേഖകൻ കോഴിക്കോട്: റാഗിങ്ങിന്‍റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വർഷ ബിടെക് വിദ്യാർഥികൾ രണ്ടാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തുവെന്ന് പരാതി ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഉടലെടുത്ത പ്രശ്നങ്ങളാണ് ഇന്ന് അക്രമത്തിൽ കലാശിച്ചത്. വടി അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തെത്തിയ മുക്കം പൊലീസ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.

ദത്തു വിവരത്തിൽ നടപടികൾ പുരോഗമിക്കവേ സമരപ്പന്തലിൽ ബോധരഹിതയായി വീണ് അനുപമ

സ്വന്തം ലേഖകൻ തിരുവനന്തപുരം ∙ അമ്മയറിയാതെ ദത്ത് നൽകിയെന്ന വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറുടെ സംരക്ഷണയിൽ ഏൽപിച്ച കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയ്ക്കായി ഇന്നു സാംപിളെടുക്കും. പിറന്നു മൂന്നാം നാൾ കൈവിട്ടുപോയ കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണെന്നു പരാതിക്കാരിയായ അനുപമ എസ്.ചന്ദ്രൻ പറഞ്ഞു. ശിശുക്ഷേമ സമിതിക്കു മുന്നിലെ സമരപ്പന്തലിൽ കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനുപമ ബോധരഹിതയായി വീണു. ഡോക്ടറെത്തി പ്രാഥമിക ചികിത്സ നൽകി. താൽക്കാലിക ദത്തിന് ഏൽപിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികളിൽനിന്നു കുഞ്ഞിനെ സ്വീകരിച്ച കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെ രാത്രി […]

പെട്ടെന്ന് ഞാന്‍ നോക്കുമ്പോള്‍ ടീച്ചറും കുട്ടികളുമെല്ലാം ചിതറിയോടുന്നു പച്ചത്തെറി കേട്ടിട്ട്; ഷൂട്ടിംഗ് കാണാന്‍ വന്ന് ഒരു നിമിഷംകൊണ്ട് തന്നെ അവരെല്ലാം പോയി; ചുരുളിയുടെ ചിത്രീകരണത്തെപ്പറ്റി മനസ്‌ തുറന്ന് ജാഫര്‍ ഇടുക്കി

സ്വന്തം ലേഖകൻ ചുരുളി സിനിമയുടെ ചിത്രീകരണം കാണാനെത്തിയവര്‍ തെറി ഡയലോഗുകള്‍ കേട്ട് തിരികെ പോയെന്ന് നടന്‍ ജാഫര്‍ ഇടുക്കി. ജല്ലിക്കട്ട് എന്ന ചിത്രത്തില്‍ മികച്ച കഥാപാത്രമായി ജാഫര്‍ ഇടുക്കിയുണ്ടായിരുന്നു. തെറി ഡയലോഗ് ഉണ്ടെന്ന് കേട്ട് ആദ്യം പേടിച്ചിരുന്നതായും ജാഫര്‍ ഇടുക്കി പറഞ്ഞു. ലിജോ സര്‍ ഒരു തോള്‍സഞ്ചിയും ഇട്ടുകൊണ്ട് രാവിലെ ഇറങ്ങും, നമ്മള്‍ ക്യാമറയെല്ലാം ആയിട്ട് പുറകെ കാട്ടിലോട്ട് പോവും. ഒരു ചിലന്തിയെ കണ്ടാല്‍ ക്യാമറ അവിടെ വെക്കും. എന്നിട്ട് ഡയലോഗ് പറഞ്ഞോ എന്ന് പറയും. ആ പറഞ്ഞതെല്ലാം അതുപോലെ തന്നെ കാണിച്ചുകൂട്ടിയിട്ടുണ്ട്. സിനിമയില്‍ […]

കോട്ടയം പനച്ചിക്കാട് സഹകരണ ബാങ്കിൽ നിന്നും വീട് നിർമിക്കാൻ നാലരലക്ഷം രൂപ ലോൺ എടുത്തതിൽ നിന്നും കള്ള വൗച്ചർ ഉണ്ടാക്കി ഒന്നരലക്ഷം ജീവനക്കാർ തട്ടിയെടുത്തതായി പരാതി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം പനച്ചിക്കാട് സഹകരണ ബാങ്കിൽ നിന്നും വീട് നിർമ്മാണത്തിനായി നാലരലക്ഷം രൂപ ലോൺ എടുത്തതിൽ നിന്നും കള്ള വൗച്ചർ ഉണ്ടാക്കി ഒന്നരലക്ഷം ജീവനക്കാർ തട്ടിയതായി പരാതി. പനച്ചിക്കാട് സ്വദേശി മധുവാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് എ ആറിനും കലക്ടർക്കും ഉൾപ്പെടെ പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇയാൾ പറയുന്നു. അതേസമയം, നീതി ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മുതൽ ഗാന്ധി സ്ക്വയർ മുതൽ കളക്ടറേറ്റ് വരെ പ്ലാക്കർഡ് പിടിച്ച് നടന്നെത്തിയ മധു കളക്ടറേറ്റിന് മുന്നിൽ നിൽപ്പ് […]

കൊടുങ്ങല്ലൂരമ്മ മുതല്‍ മധുര മീനാക്ഷി വരെ; തുഷാരയുടെ ദേഹത്ത് കയറുന്നതെല്ലാം ഉഗ്രരൂപിണികളായ ദൈവങ്ങള്‍; നടത്തിയത് ശാസ്ത്രീയമായ തട്ടിപ്പ്; 54 ലക്ഷം രൂപയും മകനെയും നഷ്ടപ്പെട്ട് വീട്ടമ്മ

സ്വന്തം ലേഖിക കൊല്ലം: കാലം പുരോ​ഗമിച്ചിട്ടും ആള്‍ദൈവങ്ങളുടെ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കുയുറയുന്നില്ല. ഇവരില്‍ കൂടുതലും സമൂഹത്തിലെ മധ്യവര്‍​ഗമോ ഉന്നതരോ ആണെന്നാണ് ഏറെ ശ്രദ്ധിക്കപ്പെടേണ്ടത്. രാഷ്ട്രീയ പിന്തുണ കൂടിയുണ്ടാക്കുമ്പോൾ ആൾദൈവങ്ങൾക്ക് തട്ടിപ്പ് നടത്താൻ എളുപ്പമാകും. അത്തരത്തിൽ വളരെ ശാസ്ത്രീയമായ തട്ടിപ്പാണ് കൊല്ലം ജില്ലയിലെ കുണ്ടറ ഇളംമ്പള്ളൂര്‍ ​ഗ്രാമപഞ്ചായത്ത് അം​ഗമായ ശ്രീധരന്റെ മകള്‍ ഹിന്ദുജ എന്നറിയപ്പെടുന്ന തുഷാര നടത്തിയത്. കേവലം ഒരു നടുവേദനയുടെ പേരില്‍ പരിചയപ്പെട്ട ആള്‍ദൈവമായ യുവതി വീട്ടമ്മയെ പറ്റിച്ച്‌ 54 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഒപ്പം വീട്ടമ്മയുടെ മകനെയും ഇവര്‍ വശത്താക്കി. ദേശസാല്‍കൃത ബാങ്കിലെ […]

മണ്ണിനെയും മനുഷ്യനെയും വലച്ച് ആഫ്രിക്കൻ ഒച്ചുകൾ; കുടിവെള്ളം പോലും ഉപയോഗിക്കാൻ കഴിയാതെ പള്ളിക്കത്തോട് ഇളമ്പള്ളി നിവാസികൾ

സ്വന്തം ലേഖകൻ കോട്ടയം: വീടിന്റെ ഭിത്തിയിലും മതിലിലും ചെടിയിലും പറ്റം ചേർന്നിരിക്കുന്ന ആഫ്രിക്കൻ ഒച്ചിന്റെ ശല്യം സഹിക്കാനാവാതെ പള്ളിക്കത്തോട് ഇളമ്പള്ളി നിവാസികൾ കഴിയാൻ തുടങ്ങിയിട്ട് മാസങ്ങൾ. ചെടികൾ മുതൽ മണൽ, സിമന്റ്, കോൺക്രീറ്റുവരെ ഇവയുടെ ഭക്ഷണമെനുവിലുണ്ട്. കിണറ്റിൽ വീണാലോ കുടിവെള്ളത്തിനും നിറവ്യത്യാസം. എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാർ ആശങ്കയിലാണ്. പ്രധാനമായും പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് ഇവയുടെ ശല്യമേറിയത്. ഇളമ്പള്ളിയോട് ചേർന്നുള്ള എലിക്കുളം-വാഴൂർ പഞ്ചായത്തുകളിലും ഒച്ചുകളെത്തിത്തുടങ്ങിയെന്ന് നാട്ടുകാർ പറയുന്നു. കറിയുപ്പ് വിതറി കൊല്ലാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ അമിതമായ ഉപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസഘടനയിൽ മാറ്റം ഉണ്ടാക്കി കൃഷിക്ക് […]