play-sharp-fill
ഗുണനിലവാരമില്ല ; പാരസെറ്റമോൾ അടക്കം 10 ബാച്ച്‌ മരുന്നുകൾ നിരോധിച്ചു

ഗുണനിലവാരമില്ല ; പാരസെറ്റമോൾ അടക്കം 10 ബാച്ച്‌ മരുന്നുകൾ നിരോധിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ബാച്ച് മരുന്നുകൾ നിരോധിച്ചു. ഗുണനിലവാരമില്ലെന്ന കണ്ടെത്തലിനെ തുടർന്ന് പാരസെറ്റമോൾ ഗുളിക ഉൾപ്പെടെയുള്ള മരുന്നുകളാണ് നിരോധിച്ചത്.

ഇവയുടെ വിതരണവും വില്പനയും ഇനി നടത്താൻ പാടില്ല. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ മരുന്നിന്‌ ഗുണനിലവാരം ഇല്ലെന്ന്‌ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാരന് തിരികെ നൽകണം. അതിന്റെ വിശദാംശങ്ങൾ ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്നും സംസ്ഥാന ഡ്രഗ്‌സ്‌ കൺട്രോളർ അറിയിച്ചു.

നിരോധിച്ച മരുന്നുകൾ ഇവ

പാരസെറ്റമോൾ (ടി 3810), കാൽഷ്യം വിത്ത്‌ വിറ്റമിൻ ഡി 3 (ടിഎച്ച്‌ടി -21831), പാരസെറ്റമോൾ ആൻഡ്‌ ഡൈക്ലോഫെനാക്‌ പൊട്ടാസ്യം ഗുളിക (എംഎസി 90820), അമോപിൻ 5, അമ്ലോഡിപൈൻ ഗുളിക (എഎംപി 1001), ഗ്ലിബൻക്ലമൈഡ്‌ ആൻഡ്‌ മെറ്റ്‌ഫോർമിൻ (പിഡബ്ല്യുഒഎകെ 58),

ലൊസാർടൻ പൊട്ടാസ്യം ഗുളിക (എൽപിടി 20024), എസ്‌വൈഎംബിഇഎൻഡി–- അൽബെൻഡസോൾ (എസ്‌ടി 20-071), ബൈസോപ്രോലോൽ ഫ്യുമേറേറ്റ്‌ ഗുളിക (56000540), സൈറ്റികോളിൻ സോഡിയം ഗുളിക (ടി 210516), റോംബസ്‌ ഹാൻഡ്‌ സാനിറ്റൈസർ (292).