പൊതുവഴി തടസ്സപ്പെടുത്തിയെന്ന് കേസ് ;14.98 കോടിയുടെ സ്വത്ത് ; താമസിക്കുന്ന വീട് പൂർവിക സ്വത്ത് ; ബിഎംഡബ്ല്യു, മഹീന്ദ്ര എക്സ്‌യുവി എന്നീ രണ്ട് കാർ; കൈവശമുള്ളത് 50,000 രൂപ ; ആദ്യ ദിവസം  പത്രിക നൽകി കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ് എംഎൽഎ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസംതന്നെ പത്രിക നൽകി കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ് എംഎൽഎ. മുകേഷിന് 14.98 കോടിയുടെ സ്വത്താണു‌ള്ളതെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. സ്ഥാവര–ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കവേ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 10.22 കോടിയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്. നിലവിൽ മുകേഷിന്റെ കൈവശം 50,000 രൂപയും വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയുമായിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുമുണ്ട്. താമസിക്കുന്ന വീട് ഉൾപ്പെടെ 230 […]

സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം സിനിമ കാണാൻ പോയ ഹോസ്റ്റല്‍ അന്തേവാസികള്‍; വിസിയുടെ കുറിപ്പിന്റെ മറവില്‍, നാലാം വർഷക്കാരായ രണ്ടു പേരെക്കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സസ്‌പെൻഷൻ പിൻവലിച്ചു ; വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോഴും കാണാമറയത്ത്; സിബിഐ എത്തുമ്പോള്‍ എല്ലാം തെളിയുമെന്നാണ് സിദ്ധാർത്ഥനെ സ്‌നേഹിക്കുന്നവരുടെ പ്രതീക്ഷ 

സ്വന്തം ലേഖകൻ  കല്‍പറ്റ: സഹപാഠി മരിച്ചാല്‍ അന്ന് സിനിമ കാണാൻ മനസ്സ് വന്ന മൃഗങ്ങളെ ചികില്‍സിപ്പിക്കാൻ പഠിക്കുന്ന കുട്ടികള്‍! പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം അവിടെ നടന്നതെല്ലാം അസ്വാഭാവിക കാര്യങ്ങളാണ്. കൂടെയുള്ള ഒരാള്‍ മരിച്ചാല്‍ അന്ന് തന്നെ എന്തുകൊണ്ട് സിനിമയ്ക്ക് പോയി എന്നതില്‍ ദരൂഹത ഏറെയാണ്. സിബിഐ അന്വേഷണത്തിന് എത്തുമ്ബോള്‍ ഈ വിഷയവും പരിശോധിക്കും. ഹോസ്റ്റലില്‍ മരണം നടന്ന ദിനം കുട്ടികളെ കൂട്ടത്തോടെ സിനിമയ്ക്ക് പറഞ്ഞയച്ചതാണെന്ന വാദവും സജീവമാണ്. അതിനിടെ സ്‌പെൻഷനിലായവരെ തിരിച്ചെടുത്തതില്‍ വൈസ് […]

പ്രവാസി മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യാത്രാ സർവീസ് കേരള ഗള്‍ഫ് കപ്പല്‍ ; സാധാരണക്കാരായ മലയാളികള്‍ക്കു രണ്ടോ മൂന്നോ വർഷം കൂടുമ്പോള്‍ നാട്ടില്‍ വന്നു പോകുന്നതിന് സഹായകമാകുന്ന കപ്പല്‍ യാത്രാ പദ്ധതി ; 10000 രൂപയ്ക്ക് ഗള്‍ഫിലേക്ക് കപ്പല്‍ യാത്ര ലക്ഷ്യമിടുന്ന സര്‍ക്കാര്‍; 20,000 മുതല്‍ 25,000 രൂപയെങ്കിലുമാകും  ടിക്കറ്റ് നിരക്ക് എന്ന രീതിയിൽ നിലവില്‍ ചർച്ച ; സർവീസ് ആരംഭിക്കാൻ താല്‍പര്യമുള്ളവർ ഏപ്രില്‍ 22നകം താല്‍പര്യപത്രം നല്‍കണം ; കെ കപ്പല്‍ എന്ന പദ്ധതി  ഫലത്തില്‍ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു 

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള കപ്പല്‍ സർവീസ് അതിവേഗം ആരംഭിക്കും. ഇരുപതോളം കപ്പല്‍ കമ്പനികളാണ് പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നിട്ടുള്ളത്. ഇവയില്‍ കുറഞ്ഞത് നാലോ അഞ്ചോ കമ്പനികളെങ്കിലും വൈകാതെ താല്‍പര്യപത്രം നല്‍കിയേക്കുമെന്നാണ് അറിയുന്നത്. കെ കപ്പല്‍ എന്ന പദ്ധതിയാണ് ഫലത്തില്‍ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നത്. ഇതിന്റെ നിർണ്ണായക യോഗം കഴിഞ്ഞ ദിവസം നടന്നു. പ്രവാസി മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണു കേരള ഗള്‍ഫ് കപ്പല്‍ യാത്രാ സർവീസ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ മലയാളികള്‍ക്കു രണ്ടോ മൂന്നോ വർഷം കൂടുമ്പോള്‍ […]

എൻഡിഎ കോട്ടയം നിയോജക മണ്ഡലം ഇലക്ഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചു ; ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു  ഉദ്ഘാടനം ചെയ്തു 

സ്വന്തം ലേഖകൻ  കോട്ടയം: കേരളത്തിൽ യു ഡി എഫ്,  എൽ ഡി എഫ്  മുന്നണികൾ പരസ്പരം മത്സരിച്ച് അതിർത്തി കടന്ന് കഴിയുമ്പോൾ പരസ്പരം തോളിൽ കൈയ്യിട്ടു നടക്കുന്ന പ്രതിഭാസം കേരളത്തിലെ വോട്ടർമാർ തിരിച്ചറിയുന്ന ഒരു തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്ന് എൻ ഡി എ കോട്ടയം നിയോജക മണ്ഡലം ഇലക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്ത് ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു അഭിപ്രായപ്പെട്ടു. ബി ഡി ജെ എസ്  സംസ്ഥാന ഉപാദ്ധ്യക്ഷൻ എ ജി  തങ്കപ്പൻ, ബി ഡി ജെ എസ് സംസ്ഥാന […]

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം; യുവാവിനെ വെട്ടിക്കൊന്ന കേസിൽ നാല് പ്രതികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ നാല് പ്രതികൾ പൊലീസ് പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിൻ, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 7.30ഓടെ നെയ്യാറ്റിൻകര കരകൊടങ്ങാവിളയിലാണ് സംഭവം. 23 വയസുകാരനായ ആദിത്യനാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് നാല് പേർ പിടിയിലായത്. ആദിത്യൻ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് […]

കനത്തചൂടിന് ആശ്വാസം ; കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും കാറ്റും

സ്വന്തം ലേഖകൻ തിരുവനന്തപുരം :കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്തു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയത്ത് കാഞ്ഞിരപ്പള്ളി, പൊൻകുന്നം മുണ്ടക്കയം മേഖലകളിലാണ് വേനൽമഴ പെയ്തത്. ഒരു മണിക്കൂറോളം ഈ പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു. കാഞ്ഞിരപ്പള്ളിയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും മഴ തുടരുകയാണ്. കാറ്റും, ഇടിമിന്നലും ഉണ്ടായെങ്കിലും നാശനഷ്ടങ്ങൾ ഒന്നും […]

ലോക്സഭാ തിരഞ്ഞെടുപ്പ് : നാമനിർദ്ദേശ പത്രിക: ആദ്യദിവസം സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 14 പേർ പത്രിക സമർപ്പിച്ചു ; നാമനിർദ്ദേശപത്രിക സമർപ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരങ്ങൾ ഇപ്രകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്ന്( മാർച്ച് 28) സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 4, കൊല്ലം 3 , മാവേലിക്കര 1, കോട്ടയം 1, എറണാകുളം 1, തൃശ്ശൂർ 1, കോഴിക്കോട് 1, കാസർഗോഡ് 2. മറ്റു മണ്ഡലങ്ങളിൽ ആരും പത്രിക സമർപ്പിച്ചില്ല. കൊല്ലം, കോഴിക്കോട് ജില്ലകളിൽ […]

സിദ്ധാർഥന്റെ മരണം; അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ ; അന്വേഷണ ചുമതല ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിന് ; മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശം; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം അന്വേഷിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലറുടെ അധികാരമുപയോ​ഗിച്ചു ​ഗവർണർ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. മുന്‍ വയനാട് ഡിവൈഎസ്പി വിജി കുഞ്ഞന്‍ സഹായിക്കും. വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം അന്വേഷിക്കും. ബിവിഎസ്‌സി രണ്ടാം വർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ […]

കത്തിയുമായി ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമം; തടഞ്ഞ പൊലീസ് ഉദ്യോ​ഗസ്ഥന് വെട്ടേറ്റു ; പ്രതി അറസ്റ്റിൽ  ; സംഭവം ചങ്ങനാശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജി‌സ്ട്രേറ്റ് കോടതിയിൽ 

സ്വന്തം ലേഖകൻ  കോട്ടയം: ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ചങ്ങനാശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജി‌സ്ട്രേറ്റ് കോടതിയിലാണ് സംഭവമുണ്ടായത്. ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടിൽ രമേശനെ (65) പൊലീസ് അറസ്‌റ്റ് ചെയ്തു. ഒരു കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ തേടിയാണ് കോടതിയിൽ എത്തിയത്. രാവിലെ കോടതിയിൽ എത്തിയ രമേശൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി വാക്കുതർക്കമുണ്ടായി. പിന്നീട് ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് ഉദ്യോ​ഗസ്ഥർ തടയുകയായിരുന്നു. കോടതിയിൽനിന്നു പുറത്താക്കിയ ഇയാൾ വൈകിട്ട് വീണ്ടും എത്തി. […]

നികുതി അടക്കുന്നതിനായി 2000 രൂപ കൈക്കൂലി ; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയിൽ 

സ്വന്തം ലേഖകൻ  പയ്യന്നൂര്‍ : രാമന്തളിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയിലായി. രാമന്തളി വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കരിവെള്ളൂര്‍ കൂക്കാനം സ്വദേശി പി ലിഗേഷ് ആണ് പിടിയിലായത്. രാമന്തളി കൊവ്വപ്പുറം സ്വദേശി ഇ സജിത്തില്‍ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് പിടികൂടിയത്. സജിത്തിന്റെ ഭൂമിക്ക് എട്ടു വര്‍ഷത്തെ നികുതി അടക്കുന്നതായി നേരത്തെ രണ്ട് തവണയായി 1500 രൂപ സജിത്ത് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിന് കൈക്കൂലി നല്‍കിയിരുന്നത്രെ. എന്നിട്ടും നികുതി കൈപ്പറ്റിയില്ല. ഇത് പരാതിപ്പെട്ടപ്പോള്‍ വീണ്ടും […]