റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടി വൈദ്യുതിവകുപ്പ് ജീവനക്കാരന്‍ മരിച്ചു

റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടി വൈദ്യുതിവകുപ്പ് ജീവനക്കാരന്‍ മരിച്ചു

സ്വന്തം ലേഖിക

കാസര്‍കോട്: റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം.

ചിത്താരി ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ മീറ്റര്‍ റീഡര്‍ പെരിയ കായക്കുളത്തെ ശശിധരന്‍-ഇന്ദിര ദമ്ബതികളുടെ മകൻ ശരണ്‍ (26) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഉച്ചയോടെ ബേക്കല്‍ ചേറ്റുകുണ്ടിലാണ് സംഭവം നടന്നത്.

ജോലിയുടെ ഭാഗമായി ചേറ്റുകുണ്ടിലെത്തിയ ശരണ്‍ റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു.

ഉടന്‍ തന്നെ മരണവും സംഭവിച്ചു. അധ്യാപകനായ ശരത് ഏക സഹോദരനാണ്.

പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി.