പാലായിൽ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരനും ,ഇടപാടുകാരനും അറസ്റ്റിൽ

സ്വന്തം ലേഖകൻ പാ​ലാ: പാലായിൽ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരനും ,ഇടപാടുകാരനും അറസ്റ്റിൽ. ഹൈ​വേ സൈ​ഡി​ല്‍ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് അ​നാ​ശാ​സ്യ​കേ​ന്ദ്രം ന​ട​ത്തി​യ ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ഹാ​ഷി​മി(51)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ട​പാ​ടു​കാ​ര​നാ​യ കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി യു​വാ​വും പി​ടി​യി​ലാ​യി. പ്ര​തി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് അ​ന്യ ജി​ല്ല​ക​ളി​ല്‍ നി​ന്നു സ്ത്രീ​ക​ളെ കൊ​ണ്ടു​വ​ന്ന് ആ​വ​ശ്യ​ക്കാ​രെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ വ​ന്‍ തു​ക​യ്ക്ക് അ​നാ​ശാ​സ്യം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​ന്യ​ജി​ല്ല​ക്കാ​രാ​യ നാ​ല് സ്ത്രീ​ക​ളും ഇ​ട​പാ​ടു​കാ​ര​നാ​യ യു​വാ​വും ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

കാമുകനൊപ്പം ജീവിക്കാൻ മകളേയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി; ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് രണ്ടുമാസത്തെ പരോള്‍ അനുവദിച്ച് സുപ്രീംകോടതി

സ്വന്തം ലേഖകൻ കൊച്ചി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് സുപ്രീംകോടതി പരോള്‍ അനുവദിച്ചു. കണ്ണിന്റെ ചികിത്സയ്ക്കായി രണ്ട് മാസത്തെ പരോളാണ് കോടതി അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് സുപ്രീം കോടതി അനുശാന്തിക്ക് പരോൾ നൽകിയത്. മയോപിയ മൂലം തന്റെ കാഴ്‌ചശക്‌തി അനുദിനം കുറഞ്ഞുവരികയാണെന്നും വിദഗ്‌ധ ചികില്‍സയ്‌ക്കായി ഒരു മാസത്തെ ജാമ്യം അനുവദിക്കണമെന്നും അനുശാന്തി ബോധിപ്പിച്ചു. അപേക്ഷ സര്‍ക്കാര്‍ ശക്‌തമായി എതിര്‍ത്തു. മെഡിക്കല്‍ പരിശോധനയ്‌ക്കുള്ള സൗകര്യം ജയിലധികൃതര്‍ ഉറപ്പുവരുത്തുമെന്നും ക്രൂരമായ കൊലപാതകം നടത്തിയതിനാല്‍, പുറത്തിറങ്ങുന്നതു പ്രതിയുടെ ജീവനു ഭീഷണിയാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രബേഷന്‍ ഓഫീസറും […]

പതിമൂന്ന് വയസ് മുതല്‍ ജൈവപരമായി സെക്സിന് പ്രാപ്തി നേടുന്ന മനുഷ്യര്‍ ശരീരത്തിന്റെയും മനസിന്റെയും ആവശ്യത്തിന് വേണ്ടി സമൂഹത്തിന്റെ അനുവാദത്തിന് പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്ന് പറയുന്നത് എന്തൊരു ദുരന്തമാണ്; എഴുത്തുകാരിയും അഭിനേത്രിയുമായ ലാലി പി എം

സ്വന്തം ലേഖകൻ പതിമൂന്ന് വയസ് മുതല്‍ ജൈവപരമായി സെക്സിന് പ്രാപ്തി നേടുന്ന മനുഷ്യര്‍ ശരീരത്തിന്റെയും മനസിന്റെയും ആവശ്യത്തിന് വേണ്ടി സമൂഹത്തിന്റെ അനുവാദത്തിന് പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്ന് പറയുന്നത് എന്തൊരു ദുരന്തമാണ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 എന്ന വാർത്തയിൽ പ്രതികരിച്ച് എഴുത്തുകാരിയും അഭിനേത്രിയുമായ ലാലി പി എം. വിവാഹപൂര്‍വ്വ ലൈംഗീക ബന്ധം പാപമായിക്കരുതുന്ന ഒരു സമൂഹത്തില്‍ നിന്ന് കൊണ്ട് വേണം നമ്മള്‍ കല്യാണപ്രായത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളിലും തീരുമാനങ്ങളിലുമെത്താന്‍ എന്നൊരു അപേക്ഷയുണ്ട്. ഏതാണ്ട് 13 വയസ് മുതല്‍ ജൈവപരമായി സെക്സിന് പ്രാപ്തി നേടുന്ന മനുഷ്യര്‍ സാമൂഹ്യസമ്മതിയോടെ സെക്സ് ചെയ്യണമെങ്കില്‍ […]

സഹോദരനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി ; നാട്ടുകാർ വിവരം അന്വേഷിച്ചപ്പോൾ സമീപത്തെ കുറ്റിക്കാട്ടിലൊളിച്ചു; നാടിനെ ഭീതിയിലാഴ്ത്തിയ പെൺകുട്ടിയെ കണ്ടെത്താനായി അ​ഗ്നിശമനസേന

സ്വന്തം ലേഖകൻ കറുകച്ചാൽ ∙ വീട്ടിൽ നിന്നു പിണങ്ങിയിറങ്ങിയ പെൺകുട്ടി നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാഴ്ത്തി കാടും പടർപ്പും നിറഞ്ഞ കുറ്റിക്കാട്ടിൽ ഒളിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. രാത്രി വൈകിയും പരിശോധന തുടരുകയാണ്. വെള്ളാവൂർ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് ഇന്നലെ രാത്രി 7.30നാണ് സംഭവം. പൂണിക്കാവ് സ്വദേശിനിയായ പതിനേഴുകാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിട്ടിറങ്ങിയത്. പെൺകുട്ടി ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട് നാട്ടുകാർ ‘എവിടെപ്പോകുന്നു’ എന്നു ചോദിച്ചതോടെ പെൺകുട്ടി സമീപത്തെ കാടും പടർപ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഓടിമറഞ്ഞു. […]

വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലും നിര്‍ദ്ദേശം; അനുസരിച്ചില്ലെങ്കില്‍ ചീത്തവിളി: വീട്ടിൽ കയറി പെണ്‍കുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തി; കോഴിക്കോട് യുവതിയെ തീ കൊളുത്തിയതിന് പിന്നില്‍ പ്രണയ നൈരാശ്യം

സ്വന്തം ലേഖിക കോഴിക്കോട്: മാനസയും സൂര്യയും നിതിനയും ഒക്കെ ഉള്‍പ്പെടുന്ന ലിസ്റ്റില്‍ ഇന്ന് ഒരു പെണ്‍കുട്ടി കൂടി. കോഴിക്കോട് സ്വദേശിയായ കൃഷ്ണപ്രിയ. കഴിഞ്ഞ ആഴ്‌ച്ചയാണ് തിക്കോടി പഞ്ചായത്ത് ഓഫീസിലെ ഡാറ്റാ എന്‍ട്രി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൃഷ്ണ പ്രിയ ജോലിയില്‍ പ്രവേശിച്ചത്. ഇന്ന് രാവിലെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വെച്ചായിരുന്നു നന്ദഗോപന്‍ എന്ന നന്ദു പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്. കൃഷ്ണ പ്രിയയുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ നന്ദു കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തി. ശേഷം കുപ്പിയില്‍ നിന്നും പെട്രോള്‍ ഒഴിച്ച്‌ തീയിടുകയായിരുന്നു. ആക്രമണത്തിന് […]

ഒമിക്രോൺ: വിദേശത്ത് നിന്ന് വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം

സ്വന്തം ലേഖകൻ കോട്ടയം: എല്ലാ വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ നിർബന്ധമായും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം എന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ കാലയളവിൽ കോവിഡ് അനുബന്ധ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം. ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കും ഇത് ബാധകമാണ്. ഇവർ ഒരു കാരണവശാലും ഈ കാലയളവിൽ പൊതുചടങ്ങുകളിൽ പങ്കെടുക്കുകയോ, പൊതുസ്ഥലങ്ങൾ സന്ദർശിക്കുകയോ ചെയ്യരുത്. ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൈ റിസ്ക് വിഭാഗത്തിൽപെട്ട രാജ്യങ്ങളിൽ നിന്ന് എത്തുന്ന […]

സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്ന് എറണാകുളത്ത് മടങ്ങിയെത്തിയ ദമ്പതികള്‍ക്കാണ് രോഗം കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ആറു പേരുണ്ട്. ഭാര്യയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഒരാള്‍ മാത്രം. 54 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും. ഇതോടെ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വന്ന 3 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ ഏഴായി.

പ്രണയാഭ്യര്‍ഥന നിരസിച്ചു; പഞ്ചായത്ത് ഓഫീസിന് മുന്നില്‍വച്ച്‌ അയല്‍വാസി തീകൊളുത്തിയ യുവതി മരിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖിക കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വച്ച്‌ അയല്‍വാസി പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. 22 കാരിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയതിന് പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്‌ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെയാണ് തീകൊളുത്തിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിൻ്റെ പേരിലാണ് തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകൾ കൃഷ്ണപ്രിയയെ തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദു എന്ന നന്ദുലാല്‍ ആണ് […]

വിശക്കുന്നവന്റെ വയറെരിയില്ല ; ഡിവൈഎഫ്ഐ ഹൃദയപൂർവ്വം ഉച്ചഭഷണ വിതരണം മെഡിക്കൽ കോളേജിൽ പുനരാരംഭിച്ചു

കോട്ടയം ഡിവൈഎഫ്ഐ ഹൃദയപൂർവ്വം ഉച്ചഭഷണ വിതരണം കോട്ടയം മെഡിക്കൽ കോളേജിൽ പുനരാരംഭിച്ചു. കോവിഡ് മഹാമാരി കാലത്ത് അഭയം ചാരിറ്റബിള്‍ സൊസൈറ്റി, കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിവന്ന സൗജന്യ ഭക്ഷണ വിതരണം 632 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഡിവൈഎഫ്‌ഐയുടെ കരങ്ങളിലേയ്ക്ക് കൈമാറുകയാണ്. ഇനി മുതല്‍ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറുകള്‍ രോഗികള്‍ക്കായി എത്തും. കോവിഡ് മഹാമാരി കാലത്ത് വീടുകളിൽ നിന്നും ഭക്ഷണശേഖരണത്തിന് നിയന്ത്രണം വന്നതിനെ തുടർന്ന് ഹൃദയപൂർവ്വം താൽകാലികമായി നിർത്തിയ സാഹചര്യത്തിൽ രോഗികളും കുട്ടിരിപ്പുകാരും ഭക്ഷണം കിട്ടാതെ വലഞ്ഞതോടെയാണ് ആശുപതിയിലെ സൗജന്യ ഭക്ഷണവിതരണം അഭയം ഏറ്റെടുത്തത്. പ്രതിസന്ധിയ്ക്ക് അയവ് […]

സമയ നിയന്ത്രണം:25 ടിപ്പർ ലോറികളെ ഒഴിവാക്കി

കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കലിനോടനുബന്ധിച്ച് മണ്ണു നീക്കം ചെയ്യുന്നതിന് റെയിൽവേയ്ക്ക് അനുവദിച്ച 25 ടിപ്പർ ലോറികളെ ഗതാഗത സമയ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉത്തരവായി. ഉത്തരവ് വാഹനത്തിൽ പതിപ്പിക്കണമെന്നും സ്‌കൂൾ സമയത്ത് പരമാവധി വേഗത കുറച്ച് ഗതാഗതം നടത്തണമെന്നും ഉത്തരവിൽ പറയുന്നു.