ക്രിക്കറ്റ് കളിക്കിടെ കയ്യില്‍ കിട്ടിയ ഐസ്ക്രീം ബോള്‍ എടുത്തെറിഞ്ഞു; ബോംബ് പൊട്ടി 12കാരന് നെഞ്ചിനും കാലിനും പരിക്ക്; സംഭവം കണ്ണൂരില്‍

ക്രിക്കറ്റ് കളിക്കിടെ കയ്യില്‍ കിട്ടിയ ഐസ്ക്രീം ബോള്‍ എടുത്തെറിഞ്ഞു; ബോംബ് പൊട്ടി 12കാരന് നെഞ്ചിനും കാലിനും പരിക്ക്; സംഭവം കണ്ണൂരില്‍

സ്വന്തം ലേഖിക

കണ്ണൂ‌ര്‍: ധര്‍മ്മടത്ത് പാലാട് നരിവയലില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്.

നെഞ്ചിനും കാലിനും പരിക്കേറ്റ നരിവയല്‍ സ്വദേശി ശ്രീവര്‍ധിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളിക്കുന്നതിനിടെ കയ്യില്‍ കിട്ടിയ ഐസ്ക്രീം ബോള്‍ എടുത്തെറിഞ്ഞപ്പോഴാണ് സ്ഫോടനം ഉണ്ടായത്. പന്ത്രണ്ട് വയസുള്ള കുട്ടിയുടെ നെഞ്ചിനും കാലിനും പരിക്കേറ്റിട്ടുണ്ട്.

പറമ്പില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു ശ്രീധര്‍വ്, ഇതിനിടിയില്‍ പന്ത് അടുത്തുള്ള പറമ്പിലേക്ക് പോയി.

ഇത് തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് ഐസ്ക്രീം ബോള്‍ കണ്ടത്. ഇത് തിരിച്ച്‌ കളിക്കളത്തിലേക്ക് എറിഞ്ഞ് കളി തു‍ടര്‍ന്നപ്പോഴാണ് സ്ഫോടനം ഉണ്ടായത്.

കുട്ടിയുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.