ബിനു ജീവിതത്തിലേക്ക്; ശസ്ത്രക്രിയക്കായി നീക്കിയ, ബിനുവിൻ്റെ തലയോട്ടിയുടെ ഒരു ഭാഗം ആശുപത്രിയുടെ ഫ്രീസറിൽ വച്ച് വിലപേശിയത് ഭാരത് ഗ്രൂപ്പ്; ഇ എസ് ഐ അധികൃതരുടെ നിർദ്ദേശപ്രകാരം കാരിത്താസ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രീയ വിജയം കണ്ടതോടെ ബിനുവിന് രണ്ടാം ജന്മം; ബിനുവിൻ്റെ ദയനീയാവസ്ഥ പുറം ലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖകൻ കോട്ടയം: ജീവിതത്തിലേക്ക് കരകയറാൻ താങ്ങായി നിന്നവർക്ക് നന്ദി പറഞ്ഞ് ബിനു കെ നായർ.ശസ്ത്രക്രിയയ്ക്കായി നീക്കിയ ബിനുവിന്റെ തലയോട്ടിയുടെ ഭാഗം കഴിഞ്ഞ മാർച്ചിലാണ് പുനഃസ്ഥാപിച്ചത്. ആറു മാസത്തെ വിശ്രമം കഴിഞ്ഞ് പൂർണ്ണ ആരോഗ്യവാനായി ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത തിങ്കളാഴ്ച മുതൽ മിഡാസിന് കീഴിലുള്ള കമ്പനിയിൽ വർക്കറായി ബിനു ജോലി പുനരാരംഭിക്കും. ഏറ്റുമാനൂർ പട്ടിത്താനം പ്രണവം വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ മകൻ ബിനു കെ. നായർ (42) മരണത്തോട് മല്ലടിച്ച് ജീവിച്ച ബിനുവിൻ്റെ കഥ അധികാരികളുടെ യടക്കം ശ്രദ്ധയിൽ എത്തിച്ചത് തേർഡ് […]

ഒരുമാസം മുൻപ് വരൻ ന്യുമോണിയ ബാധിച്ച് മരിച്ചു; മൃതദേഹം കാണാനെത്തിയ ശേഷം പ്രതിശ്രുത വധു മടങ്ങിപ്പോയില്ല; വധുവി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

സ്വന്തം ലേഖകൻ വെഞ്ഞാറമൂട്: യു​വ​തിയെ​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. തി​രു​വ​ല്ല സ്വ​ദേ​ശി സ്റ്റെഫി ജോ​ര്‍ജ് (24) ആ​ണ് മ​രി​ച്ച​ത്. പു​ല്ലമ്പാറ മു​ക്കി​ടി​ലി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന യു​വാ​വു​മാ​യി സ്റ്റെഫിയുടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. ഒരുമാസം മുന്‍പ് പ്രതിശ്രുത വരന്‍ ന്യുമോണിയ ബാധിച്ച് മരിച്ചിരുന്നു. ഇപ്പോള്‍ പ്രതിശ്രുത വധു വരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു. തിരുവല്ല സ്വദേശി സ്‌റ്റെഫി ജോര്‍ജ് (24) ആണ് മരിച്ചത്. പുല്ലമ്പാറ മുക്കിടിലില്‍ വാടകക്ക് താമസിക്കുന്ന യുവാവുമായി ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പ്രതിശ്രുത വരന്‍ മരിച്ചതറിഞ്ഞ് മൃതദേഹം കാണാനെത്തിയ യുവതി പിന്നീട് മടങ്ങിപ്പോയില്ല. അന്നേ ദിവസം […]

നാല്‍പ്പത്തിയഞ്ചാമത്തെ വയലാര്‍ അവാര്‍ഡ് ബെന്യാമിന്; പുരസ്‌കാരം സമ്മാനിക്കുന്നത് വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍ 27ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ബെന്യാമിന്. മാന്തളിരിലെ ഇരുപതു കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനാണ് പുരസ്‌കാരം. വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് വയലാര്‍ പുരസ്‌കാര നിര്‍ണയ സമിതി അറിയിച്ചു. നാല്‍പ്പത്തിയഞ്ചാമത്തെ വയലാര്‍ അവാര്‍ഡാണ് ബെന്യാമിനു സമ്മാനിക്കുക. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് പുരസ്‌കാരം. അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലിന്റെ തുടര്‍ച്ചയായാണ് ബെന്യാമിന്‍ മാന്തളിരിലെ ഇരുപതു കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എഴുതിയത്. മലങ്കര സഭയിലെ ഭിന്നിപ്പും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയും പരിണാമങ്ങളുമാണ് […]

മുംബൈയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അറസ്റ്റിൽ

സ്വന്തം ലേഖകൻ മുംബൈ: മുംബൈയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അറസ്റ്റിലായി . മേഘ്വാടി ഡിവിഷനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായ സുജാത പാട്ടീലാണ് എ.സി.ബിയുടെ പിടിയിലായത്.ഇവരിൽ നിന്ന് 40,000 രൂപ പിടിച്ചെടുത്തു. ഒരു പരാതിക്കാരനിൽ നിന്ന് സുജാത ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരാതിക്കാരി അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിച്ചു. എ.സി.ബിയുടെ നിർദ്ദേശ പ്രകാരം ഓഫീസിൽ എത്തി പണം കൈമാറുന്നതിനിടെയാണ് അറസ്റ്റ്.

പാതാളത്തവളയ്ക്ക് പിന്നാലെ യൂഫ്ളിക്റ്റീസും; തട്ടേക്കാട് വനാന്തരത്തിൽ നിന്നും ഇതുവരെ കണ്ടെത്തിയത് 28 ഇനം തവളകളെ; കൂടുതൽ പഠനത്തിന് ഒരുങ്ങി പക്ഷിസങ്കേത ഗവേഷണകേന്ദ്രം

സ്വന്തം ലേഖകൻ കോതമംഗലം: അപൂർവ ഇനം ജീവിവർ​ഗങ്ങളുടെ ആവാസകേന്ദ്രമായ തട്ടേക്കാട് വനാന്തരത്തിൽ പുതിയ ഒരു അതിഥിയെ കൂടി കണ്ടെത്തി.കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കാണാറുള്ള ചാട്ടത്തവളയോട് സാമ്യമുള്ള യൂഫ്ളിക്റ്റീസിനെ (സ്കിറ്ററിങ്‌ ഫ്രോഗ്‌) ഡോ. സലീം അലി പക്ഷിസങ്കേതമേഖലയിൽനിന്നാണ് കണ്ടെത്തിയത്. കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡോ. കെ പി ദിനേഷ്, ഡോ. കൗഷിക് ദൗത്തി എന്നിവരുടെ നേതൃത്വത്തിലുള്ള പഠന ഗവേഷക സംഘമാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്‌. ഇതോടെ, തട്ടേക്കാട് മേഖലയിൽ കൂടുതൽ പഠനത്തിന് ഒരുങ്ങുകയാണ് പക്ഷിസങ്കേത ഗവേഷണകേന്ദ്രം. പശ്ചിമഘട്ട മലനിരകളിലെ താഴ്വാരങ്ങളിലെ ശുദ്ധജലസ്രോതസ്സുകളാണ് അപൂർവ […]

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നഗരപരിധിയിൽ വൻതോതിൽ ലഹരി വിൽപ്പന നടത്തിയ യുവതിയെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ചേവായൂർ സ്വദേശി പട്ടമുക്കിൽ ഷാരോൺ വീട്ടിൽ പി.അമൃത തോമസിനെയാണ് (33) ഇന്നലെ ഫറോക്ക് റെയിഞ്ച് ഇൻസ്‌പെക്ടർ കെ. സതീശന്റെ നേതൃത്വത്തിലുള്ള സംഘം മിനി ബൈപ്പാസിൽ തിരുവണ്ണൂർ ഭാഗത്ത് നിന്ന് അറസ്റ്റുചെയ്തത്. മയക്ക് മരുന്നായ എക്സ്റ്റസിയുടെ 15 ഗുളികകളാണ് (ഏഴ് ഗ്രാം) ഇവരിൽ നിന്ന് കണ്ടെടുത്തത്. റിസോർട്ടുകളിൽ ലഹരി പാർട്ടി നടത്തുന്നതിനായി ഗോവയിൽ നിന്നുമാണ് എക്സ്റ്റസി കോഴിക്കോട് എത്തിക്കുന്നതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് […]

കഞ്ചാവു വേട്ടയ്ക്കിറങ്ങിയ തണ്ടർ ബോൾട്ട് സംഘം കാട്ടിൽ കുടുങ്ങി; വനത്തിൽ അകപ്പെട്ടത് 14 പേർ അടങ്ങുന്ന സംഘം; വഴിതെറ്റിയ പൊലീസുകാർക്കായി തെരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് മലമ്പുഴ വനത്തിൽ കഞ്ചാവു വേട്ടയ്ക്കിറങ്ങിയ തണ്ടർ ബോൾട്ട് സംഘം വനത്തിൽ കുടുങ്ങി. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സിഡി ശ്രീനിവാസ്, മലമ്പുഴ സിഐ സുനിൽ കൃഷ്‌ണൻ എന്നിവരടക്കം 14 അംഗ സംഘമാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ വനത്തിൽ കുടുങ്ങിയത്. കഞ്ചാവ് പരിശോധനയുമായി ബന്ധപ്പെട്ട് ഉൾവനത്തിൽ എത്തിയതായിരുന്നു സംഘം. പിന്നീട് വഴി തെറ്റുകയായിരുന്നു. അതേസമയം, വാളയാർ വനമേഖലയിൽ എട്ട് കിലോമീറ്റർ ഉൾവനത്തിൽ ഇവരുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. കാട്ടിൽ കുടുങ്ങിയ സംഘത്തെ കണ്ടെത്താൻ ഇന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തും. […]

പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള സിറ്റിസൺ പോർട്ടലിൽ കയറി പരാതി നൽകി; രാഷ്‌ട്രപതിയുടേതെന്ന മട്ടിൽ വ്യാജ മറുപടിയും സ്‌കാൻ ചെയ്‌ത്‌ കയറ്റി; വ്യാജ ഉത്തരവ് തട്ടിപ്പ് നടത്തിയ റിട്ട സ്റ്റേറ്റ് ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: രാഷ്‌ട്രപതിയുടെ വെബ്സൈറ്റ് വഴി വ്യാജ ഉത്തരവ് ഇറക്കി തട്ടിപ്പ് നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തു. എസ്ബിടി റിട്ട. ഉദ്യോഗസ്‌ഥൻ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പിപിഎം അഷ്റഫാണ് (71) അറസ്‌റ്റിലായത്‌. അഷ്‌റഫിന്റെ സഹോദരൻ പയ്യാമ്പലം റാഹത്ത് മൻസിലിൽ പിപിഎം ഉമ്മർകുട്ടിയാണ് കേസിലെ രണ്ടാം പ്രതി. ഇയാൾ ഒളിവിലാണ്. ഇയാളെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്ന് ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. അതേസമയം, റിമാൻഡിലായ അഷ്‌റഫിനെ നെഞ്ചുവേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഫോർട്ട് റോഡിൽ ഉമ്മർകുട്ടിയുടെ ഉടമസ്‌ഥതയിൽ […]

കോട്ടയം ന​ഗരത്തിന്റെ മനോഹാരിതയിൽ ആദ്യമായി ഒരു ഫാഷൻ ഫോട്ടോഷൂട്ട്; സോഷ്യൽ മീഡിയ ഏറ്റെടുത്ത ചിത്രങ്ങൾ കാണാം…

സ്വന്തം ലേഖകൻ കോട്ടയം: ഫോട്ടോഷൂട്ടുകൾക്ക് സോഷ്യൽ മീഡിയയിൽ പ്രശസ്തി ഏറുന്ന സാഹചര്യത്തിൽ കോട്ടയം ന​ഗരത്തിൽ നിന്ന് പകർത്തിയ വ്യത്യസ്ത ഫോട്ടോഷൂട്ടിന് സൈബർ ഇടങ്ങളിൽ ആരാധകർ ഏറുന്നു.നഗരത്തിലെ പ്രധാന സ്ഥലങ്ങളിലായ ശീമാട്ടി റൗണ്ടാന, മണിപ്പുഴ റോഡ്, തിരുനക്കര മൈതാനം, ബസ് സ്റ്റാൻഡ്, നാഗമ്പടം പാലം എന്നിവടങ്ങളായിരുന്നു ഫാഷൻ ഫോട്ടോഷൂട്ടിന് പശ്ചാത്തലമായത്. കോട്ടയം വിഡിയോ പാർക് സ്റ്റുഡിയോ ആണ് വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിന് പിന്നിൽ. മെർലിനാണ് മോഡലായത്. ‘‘കോട്ടയം നഗരത്തിൽ പലപ്പോഴായി വെഡ്ഡിങ് ഷൂട്ടുകൾ നടന്നിട്ടുണ്ട്. എന്നാൽ ഒരു മോഡൽ ഷൂട്ട് നടന്നിട്ടുണ്ടോ എന്നു സംശയമാണ്. മോഡലിനൊപ്പം […]

തകർപ്പൻ ഓഫറുകളുമായി അജ്മൽബിസ്മി ഷോറും ഇനി കാഞ്ഞിരപ്പള്ളിയിലും;ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് 10 സ്മാർട്ട് ഫോണുകൾ സമ്മാനം; ഉദ്ഘാടനം ഇന്ന് 11 മണിക്ക്

സ്വന്തം ലേഖകൻ കോട്ടയം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഗൃഹോപകരണ ശൃംഖലയായ അജ്മൽബിസ്മി ഇനി കാഞ്ഞിരപ്പള്ളിയിലും. പുതിയ ഷോറുമിൻ്റെ ഉദ്ഘാടനം ഒക്ടോബർ ഒൻപത് ശനിയാഴ്ച രാവിലെ 11ന് നടക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് ഷോറൂമിൻ്റെ പ്രവർത്തനം. കാഞ്ഞിരപ്പള്ളി എൻ.എച്ച് 220 ന് സമീപമാണ് പുതിയ ഷോറും പ്രവർത്തനം ആരംഭിക്കുന്നത്. സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, പേഴ്സണൽ ഗാഡ്ജെറ്റ്സ് തുടങ്ങി ഡിജിറ്റൽ ഗാഡ്ജെറ്റ്സിനും സ്മാർട്ട് ടിവികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി പ്രത്യേക വിഭാഗങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട്. പർച്ചേസ് […]