നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ പൗൾട്രി ഫാമിൽ നടന്ന പരിശോധന ; 180 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയതായി എക്സൈസ് സംഘം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ പൗൾട്രി ഫാമിൽ നടന്ന പരിശോധനയിൽ ചാരായം വാറ്റുവാനായി പാകപ്പെടുത്തി പ്ലാസ്റ്റിക് ബാരലിൽ സൂക്ഷിച്ച 180 ലിറ്റർ കോടയും ഗ്യാസ് സ്റ്റൗ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും പിടികൂടി. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പൂവത്തൂർ കൂടാരപ്പള്ളിക്ക് സമീപം കുമാരി നിലയത്തിൽ താമസിക്കുന്ന രജനീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള . കഴിഞ്ഞ ദിവസം രാത്രി രജനീഷിനെ ചാരായവുമായി നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നെടുമങ്ങാട് എക്സൈസ് സംഘം ഇയാളുടെ വീട്ടുപരിസരത്ത് നടത്തിയ പരിശോധനയിലാണ് […]

ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിൽ; വധശ്രമക്കേസിൽ പത്തുവർഷം തടവ് ; പ്രതികളെ കൊണ്ടുവന്നത് പ്രത്യേക ഹെലികോപ്റ്ററിൽ

സ്വന്തം ലേഖകൻ കണ്ണൂർ : വധശ്രമ കേസിൽ പത്തു വർഷം ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ലക്ഷദ്വീപിൽനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ എം.പി. അടക്കമുള്ള നാല് പ്രതികളുമായി പോലീസ് സംഘം ഇന്നലെ രാത്രിയോടെ കണ്ണൂർ വിമാന താവളത്തിലെത്തുകയും അവിടെ നിന്നും പൊലീസ് വാഹനത്തിൽ റോഡ് മാർഗം കണ്ണൂർ പള്ളിക്കുന്നിലുള്ള സെൻട്രൽ ജയിലിൽ എത്തിക്കുകയുമായിരുന്നു. മുൻ കേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകനും കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് സാലിഹിനെ 2009 ൽ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് കവരത്തി […]

നീലക്കുറിഞ്ഞിയെ തൊട്ടാൻ ഇനി വിവരം അറിയും; സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു; പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ; ഉത്തരവ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റേത് ;കൃഷി ചെയ്യുന്നതിനും കൈവശം വെക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക്

സ്വന്തം ലേഖകൻ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞി കാണാൻ പോകുന്നവർ ഇതുകൂടി ഓർക്കുക. മൂന്നാറിന്റെ മലയോര മേഖലയിൽ പൂവിടുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. അതുപോലെ നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതിനും കൈവശം വെക്കുന്നതിനും വില്‍ക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംരക്ഷിത സസ്യങ്ങളുടെ ഷെഡ്യൂള്‍ മൂന്നിലാണ് നീലക്കുറിഞ്ഞിയെ പെടുത്തിയിരിക്കുന്നത്. ഷെഡ്യൂള്‍ മൂന്നില്‍ 19 സസ്യങ്ങളെയാണ് സംരക്ഷിത സന്ധ്യങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത് ഇതില്‍ […]

കൗമാരക്കുതിപ്പിന് തുടക്കമായി;സംസ്ഥാന ടെക്നിക്കൽ സ്‌കൂൾ കായികമേള ഇന്നു മുതൽ;കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലാണ് മേള ;1100 താരങ്ങൾ

സ്വന്തം ലേഖകൻ കോഴിക്കോട്:സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലാണ് മേള. വൈകുന്നേരം 3.30-ന് പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. പി. അബ്ദുൾ ഹമീദ് എംഎൽഎ അദ്ധ്യക്ഷനാകും. 39 ടെക്‌നിക്കൽ സ്‌കൂളുകൾ, ആറ് ഐ.എച്ച്.ആർ.ഡി. സ്‌കൂളുകൾ എന്നിവിടങ്ങളിൽനിന്നായി 1100 താരങ്ങൾ പങ്കെടുക്കും. കുറ്റിപ്പുറം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന മേളയിൽ ആൺകുട്ടികൾക്ക് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലും പെൺകുട്ടികൾക്ക് ജൂനിയർ, സീനിയർ […]

നട്ടപ്പാതിരയ്ക്ക് യുവതിയുടെ വേറിട്ട പ്രതിഷേധം;പൊലീസിന്‍റെ ബാരിക്കേഡുകള്‍ റോഡിലേക്ക് വലിച്ചിട്ട് റോഡ് തടസപ്പെടുത്തി; തിയേറ്റര്‍ ജീവനക്കാരന്‍ ഉപദ്രവിച്ച സംഭവത്തിൽ പരാതി നല്‍കിയിട്ടും നടപടിയായില്ല

സ്വന്തം ലേഖകൻ കൊച്ചി:തിയേറ്റര്‍ ജീവനക്കാരന്‍ ഉപദ്രവിച്ച സംഭവത്തിൽ പരാതി നല്‍കിയിട്ടും നടപടിയായില്ല എന്നാരോപിച്ച് രാത്രിയില്‍ ഗതാഗതം തടഞ്ഞ് യുവതിയുടെ വേറിട്ട പ്രതിഷേധം. ഇന്നലെ രാത്രി പത്ത് മണിയോടെ കൊച്ചി പനമ്പള്ളി നഗറിലായിരുന്നു സംഭവം.നടക്കാവ് സ്വദേശിനി ആണ് വേറിട്ട പ്രതിഷേധത്തിലൂടെ ഗതാഗതം തടഞ്ഞത്. തൃപ്പൂണിത്തുറയില്‍ തിയേറ്റര്‍ ജീവനക്കാരന്‍ തന്നെ ഉപദ്രവിച്ചുവെന്നും ഹില്‍പാലസ് പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസിന്‍റെ ബാരിക്കേഡുകള്‍ റോഡിലേക്ക് വലിച്ചിട്ട് റോഡ് തടസപ്പെടുത്തിയതോടെ വാഹനയാത്രികരും പ്രകോപിതരായി. പ്രതിഷേധത്തിനൊടുവില്‍ രാത്രി പതിനൊന്ന് മണിയോടെ സൗത്ത് പൊലീസും വനിത പൊലീസും എത്തി പരാതി എഴുതി […]

ഫറോക്ക് പഴയ പാലത്തില്‍ വീണ്ടും അപകടം; ശബരിമല തീര്‍ത്ഥാടകരുടെ ബസ് കമാനത്തില്‍ ഇടിച്ച്‌ തകര്‍ന്നു; അപകടത്തില്‍പ്പെട്ടത് കര്‍ണാടകയില്‍ നിന്നും എത്തിയ തീര്‍ത്ഥാടകരുടെ വാഹനം

സ്വന്തം ലേഖിക കോഴിക്കോട്: ഫറോക്ക് പഴയ പാലത്തില്‍ വീണ്ടും അപകടം. ശബരിമല തീര്‍ഥാടകരുമായി വന്ന ബസ്സാണ് പാലത്തിന്‍റെ കമാനത്തില്‍ ഇടിച്ചു തകര്‍ന്നത്. കര്‍ണാടകയില്‍ നിന്നും എത്തിയ തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കമാനത്തിന് ഇടിച്ച്‌ ബസിൻ്റെ മുകള്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. 30 തീര്‍ത്ഥാടകര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച ഫറോക്ക് പഴയ പാലത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. പാലത്തിൻ്റെ ഉദ്ഘാടനം വലിയ ആഘോഷമായാണ് നടന്നത്. എന്നാല്‍ രണ്ട് ബസുകള്‍ക്ക് ഒരേസമയം കടന്നു പോകാന്‍ ഇടമില്ലാത്ത പാലത്തിന് പകരം പുതിയ […]

അങ്ങനെ വിട്ടാൽ പറ്റില്ല; സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ; പൊള്ളലേറ്റ് യുവതി മരിച്ച സംഭവം; ദുരൂഹതയേറുന്നു; മുന്‍പും ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ചത് വഴിയാത്രക്കാര്‍; ആശയുടെ അമ്മയും സംശയത്തിൻ്റെ നിഴലിൽ

തിരുവനന്തപുരം: നെടുമങ്ങാട് പനയേക്കാട് യുവതിയുടെ മരണത്തിൽ സംശയമുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പനയേക്കാട് പാമ്പൂരിൽ ആശാമോളെ(21) തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആശമോളുടെ ആത്മഹത്യയെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്നും ദുരൂഹതകള്‍ മറനീക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരിക്കുകയാണ് പ്രദേശവാസികള്‍. ആശയുടെ അമ്മ നിരന്തരം കുട്ടിയെ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് അമ്മയുടെ പീഡനത്തെ തുടര്‍ന്ന് ആശമോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി ആത്മഹത്യ ശ്രമം നടത്തിയിരുന്നു. അന്ന് വീടുവിട്ടിറങ്ങിയ കുട്ടിയെ വഴിയാത്രക്കാർ കണ്ടെത്തി വലിയമല പൊലീസ് സ്റ്റേഷനില്‍ […]

അടിമാലിയിൽ വഴിയില്‍ നിന്ന് കിട്ടിയ മദ്യം കുടിച്ച സംഭവം: യുവാക്കളില്‍ ഒരാള്‍ മരിച്ചു; മദ്യത്തില്‍ കീടനാശിനിയുടെ അംശം

സ്വന്തം ലേഖിക ഇടുക്കി: വഴിയില്‍ കിടന്നുകിട്ടിയ മദ്യംകുടിച്ച്‌ ആശുപത്രിയിലായ മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു. അടിമാലി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മദ്യത്തില്‍ കീടനാശിനിയുടെ അംശം നേരത്തേ കണ്ടെത്തിയിരുന്നു. ഇതാണോ മരണകാരണമെന്ന് വ്യക്തമല്ല. അഫ്സരക്കുന്നില്‍ നിന്നാണ് യുവാക്കള്‍ക്ക് വഴിയില്‍ നിന്ന് മദ്യം ലഭിച്ചത്. കുഞ്ഞുമോനോടൊപ്പം അനില്‍കുമാര്‍, മനോജ് എന്നിവരും മദ്യം കഴിച്ചിരുന്നു. അവശരായതിനെത്തുടന്ന് മൂവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതില്‍ കുഞ്ഞുമോന്റെ നില ഗുരുതരമായിരുന്നു. വഴിയില്‍ നിന്ന് മദ്യക്കുപ്പി ലഭിച്ചുവെന്നും അത് കുടിച്ചുവെന്നുമാണ് യുവാക്കള്‍ അടിമാലി പൊലീസിന് മൊഴിനല്‍കിയിരിക്കുന്നത്. രാവിലെ ഏഴരയോടെ മൂവരും […]

കുളുവും മണാലിയുമല്ല… ഇത് നമ്മുടെ സ്വന്തം മൂന്നാർ..! താപനില ഇന്നും പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ; തണുത്തുറഞ്ഞ മൂന്നാറിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നു

സ്വന്തം ലേഖിക മൂന്നാര്‍: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ താപനില ഇന്നും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയെത്തി. കന്നിമലയിലും ഗൂഡാര്‍വിളയിലും പുര്‍ച്ചെ മൂന്നുമണിയോടെയാണ് താപനില പൂജ്യം കടന്നത്. ഇതോടെ മൂന്നാറിലേക്ക് തണുപ്പ് ആസ്വദിക്കാനും മഞ്ഞിന്റെ കാഴ്ചകള്‍ കാണാനും സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. ഇന്നലെയും പൂജ്യത്തിന് താഴെയായിരുന്നു താപനില. ഇന്നലെ പുലര്‍ച്ചെയാണ് കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റ്, ലക്ഷ്മി എസ്റ്റേറ്റ്, കന്നിമല എന്നിവിടങ്ങളില്‍ കുറഞ്ഞ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയത്. കെ.ഡി.എച്ച്‌.പിയുടെ കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഉപാസിയാണ് ഈ കണക്ക് പുറത്ത് വിട്ടത്. സീസണില്‍ […]

ഇനി അൽപം സൂക്ഷിച്ച് മതി….! എലിയെ കൊന്നാലും ഇനി മൂന്ന് വര്‍ഷം തടവും പിഴയും; നാടന്‍കാക്ക, വവ്വാല്‍, ചുണ്ടെലി, പന്നിയെലി എന്നിവയെ കൊല്ലാന്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം

സ്വന്തം ലേഖിക കൊച്ചി: നാടന്‍കാക്ക, വവ്വാല്‍, ചുണ്ടെലി, പന്നിയെലി എന്നിവയെ കൊല്ലാന്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. വന്യജീവി സംരക്ഷണനിയമ(1972)ത്തിലെ പുതിയ ഭേദഗതിപ്രകാരമാണിത്‌. കഴിഞ്ഞ 20-നാണ്‌ ഭേദഗതി വിജ്‌ഞാപനം നിലവില്‍വന്നത്‌. നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കാല്‍ലക്ഷം രൂപവരെ പിഴയുമാണു ശിക്ഷ. കേരളത്തില്‍ നാടന്‍കാക്ക, വവ്വാല്‍, ചുണ്ടെലി, എലി എന്നിവയെ വന്യജീവി സംരക്ഷണ നിയമത്തിന്റെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ക്ഷുദ്രജീവികളായാണു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്‌. എന്നാല്‍ ഭേദഗതിപ്രകാരം ഇപ്പോള്‍ ഷെഡ്യൂള്‍ രണ്ടിന്റെ സംരക്ഷണപരിധിയിലാണ്‌. ഷെഡ്യൂള്‍ അഞ്ച്‌ അപ്പാടെ ഇല്ലാതായി. ഇവയുടെ എണ്ണം രാജ്യത്തു വന്‍തോതില്‍ […]