അങ്ങനെ വിട്ടാൽ പറ്റില്ല; സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ; പൊള്ളലേറ്റ് യുവതി മരിച്ച സംഭവം; ദുരൂഹതയേറുന്നു; മുന്‍പും ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ചത് വഴിയാത്രക്കാര്‍; ആശയുടെ അമ്മയും സംശയത്തിൻ്റെ നിഴലിൽ

അങ്ങനെ വിട്ടാൽ പറ്റില്ല; സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ; പൊള്ളലേറ്റ് യുവതി മരിച്ച സംഭവം; ദുരൂഹതയേറുന്നു; മുന്‍പും ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ചത് വഴിയാത്രക്കാര്‍; ആശയുടെ അമ്മയും സംശയത്തിൻ്റെ നിഴലിൽ

Spread the love

തിരുവനന്തപുരം: നെടുമങ്ങാട് പനയേക്കാട് യുവതിയുടെ മരണത്തിൽ സംശയമുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് പനയേക്കാട് പാമ്പൂരിൽ ആശാമോളെ(21) തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആശമോളുടെ ആത്മഹത്യയെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്നും ദുരൂഹതകള്‍ മറനീക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരിക്കുകയാണ് പ്രദേശവാസികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശയുടെ അമ്മ നിരന്തരം കുട്ടിയെ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് അമ്മയുടെ പീഡനത്തെ തുടര്‍ന്ന് ആശമോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി ആത്മഹത്യ ശ്രമം നടത്തിയിരുന്നു. അന്ന് വീടുവിട്ടിറങ്ങിയ കുട്ടിയെ വഴിയാത്രക്കാർ കണ്ടെത്തി വലിയമല പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് കുട്ടിയെ പൊലീസുകാരുടെ നേതൃത്വത്തില്‍ വീട്ടില്‍ തിരികെ എത്തിച്ച ശേഷം അമ്മയെ താക്കീതു നല്‍കിയിരുന്നു.

ആശയുടെ അമ്മ സുജ കുട്ടിയെ മാനസികാരോഗിയാണെന്ന് ചിത്രീകരിച്ച്‌ അന്വേഷണത്തെ ആട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. അതിനാല്‍ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് 15 ഓളം പേര്‍ ചേര്‍ന്ന് ഒപ്പിട്ട പരാതി വലിയമല പൊലീസിന് നല്‍കിയിട്ടുണ്ട്. ആശയെ തീപ്പൊള്ളലേറ്റ് ജീവനൊടുക്കിയ നിലയില്‍ കണ്ട ദിവസം രാവിലെ അമ്മ അടിച്ചതായി അനുജന്‍ നാട്ടുകാരോട് പറഞ്ഞിരുന്നു.

സംഭവ ദിവസം വീട്ടില്‍ ആശയും ആശയുടെ സഹോദരങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തിന്റെ തലേ ദിവസവും വീട്ടില്‍ വഴക്കായിരുന്നതായി പരിസര വാസികള്‍ പറയുന്നു.

സുജയുടെ ആദ്യ ഭര്‍ത്താവിന്റെ മകളാണ് ആശമോള്‍. നാട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ വാസികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വലിയമല പൊലീസ് വ്യക്തമാക്കി.

Tags :