നട്ടപ്പാതിരയ്ക്ക് യുവതിയുടെ വേറിട്ട പ്രതിഷേധം;പൊലീസിന്‍റെ ബാരിക്കേഡുകള്‍ റോഡിലേക്ക് വലിച്ചിട്ട് റോഡ് തടസപ്പെടുത്തി; തിയേറ്റര്‍ ജീവനക്കാരന്‍ ഉപദ്രവിച്ച സംഭവത്തിൽ പരാതി നല്‍കിയിട്ടും നടപടിയായില്ല

നട്ടപ്പാതിരയ്ക്ക് യുവതിയുടെ വേറിട്ട പ്രതിഷേധം;പൊലീസിന്‍റെ ബാരിക്കേഡുകള്‍ റോഡിലേക്ക് വലിച്ചിട്ട് റോഡ് തടസപ്പെടുത്തി; തിയേറ്റര്‍ ജീവനക്കാരന്‍ ഉപദ്രവിച്ച സംഭവത്തിൽ പരാതി നല്‍കിയിട്ടും നടപടിയായില്ല

Spread the love

സ്വന്തം ലേഖകൻ
കൊച്ചി:തിയേറ്റര്‍ ജീവനക്കാരന്‍ ഉപദ്രവിച്ച സംഭവത്തിൽ പരാതി നല്‍കിയിട്ടും നടപടിയായില്ല എന്നാരോപിച്ച് രാത്രിയില്‍ ഗതാഗതം തടഞ്ഞ് യുവതിയുടെ വേറിട്ട പ്രതിഷേധം.

ഇന്നലെ രാത്രി പത്ത് മണിയോടെ കൊച്ചി പനമ്പള്ളി നഗറിലായിരുന്നു സംഭവം.നടക്കാവ് സ്വദേശിനി ആണ് വേറിട്ട പ്രതിഷേധത്തിലൂടെ ഗതാഗതം തടഞ്ഞത്.

തൃപ്പൂണിത്തുറയില്‍ തിയേറ്റര്‍ ജീവനക്കാരന്‍ തന്നെ ഉപദ്രവിച്ചുവെന്നും ഹില്‍പാലസ് പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസിന്‍റെ ബാരിക്കേഡുകള്‍ റോഡിലേക്ക് വലിച്ചിട്ട് റോഡ് തടസപ്പെടുത്തിയതോടെ വാഹനയാത്രികരും പ്രകോപിതരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധത്തിനൊടുവില്‍ രാത്രി പതിനൊന്ന് മണിയോടെ സൗത്ത് പൊലീസും വനിത പൊലീസും എത്തി പരാതി എഴുതി വാങ്ങിയ ശേഷമാണ് യുവതി പ്രതിഷേധം അവസാനിപ്പിച്ചത്.

Tags :