തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിനെ റാസ്കലെന്ന് വിളിച്ചു; ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്പെന്‍ഷന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.ബിജുവിന് സസ്പെന്‍ഷന്‍. ജനറല്‍, അക്കൗണ്ട്സ് വിഭാഗങ്ങളില്‍ എത്തിക്കാന്‍ കണ്ടിന്‍ജന്‍റ് ജീവനക്കാരുടെ ശമ്പള ഫയല്‍ തയാറാക്കി ബിജു പ്യൂണ്‍മാരെ ഏല്‍പിച്ചു. അടുത്ത ദിവസം വൈകുന്നേരമായിട്ടും ഫയല്‍ എത്തിയില്ല. തുടര്‍ന്ന് അലമാര പരിശോധിച്ചപ്പോള്‍ മാസങ്ങള്‍ക്ക് മുൻപ് നല്‍കിയ ഫയലുക‍ള്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.തുടര്‍ന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസറുടെയും സൂപ്രണ്ടിന്‍റെയും നേതൃത്വത്തില്‍ എട്ട് ഉദ്യോഗസ്ഥര്‍ ഫയലുകള്‍ ചുമന്ന് ജനറല്‍, അക്കൗണ്ട്സ് വിഭാഗങ്ങളില്‍ എത്തിച്ചു. കൃത്യവിലോപം കാട്ടിയതിന് സാനിട്ടറി വര്‍ക്കര്‍ തസ്തികയില്‍ ജോലി നോക്കുന്ന ഒരാളെ കുര്യാത്തി […]

അച്ചടക്ക ലംഘനം; മലയാളി അടക്കം രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി; സഭയ്ക്കുള്ളില്‍ വിമത നീക്കം നടത്തുന്നു എന്നതായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം

സ്വന്തം ലേഖകൻ ഇറ്റലി: സഭയ്ക്കുള്ളില്‍ വിമത നീക്കം നടത്തുന്നു എന്നാരോപിച്ച് മലയാളി അടക്കം രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി. ഇറ്റലിയിലെ അമാല്‍ഫിയിലെ മഠത്തില്‍ സേവനമനുഷ്ടിച്ചിരുന്ന സിസ്റ്റര്‍മാരായ മാസിമിലിയാന പാന്‍സ, ഏയ്ഞ്ചല മരിയ പുന്നക്കല്‍ എന്നിവരെയാണ് പുറത്താക്കിയത്. കന്യാസ്ത്രീ പദവിയില്‍ നിന്ന് മോചിതരാക്കുന്നുവെന്ന് അറിയിച്ച്‌ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒപ്പിട്ട കത്ത് ലഭിച്ചതോടെയാണ് രണ്ട് കന്യാസ്ത്രീകള്‍ക്ക് മഠം വിട്ടു പോകേണ്ടി വന്നത്. അമാല്‍ഫി തീരത്തുള്ള ഏഴ് നൂറ്റാണ്ട് പഴക്കമുള്ള മഠത്തിലാണ് കന്യാസ്ത്രീകള്‍ താമസിച്ചിരുന്നത്. സഭയ്ക്കുള്ളില്‍ വിമത നീക്കം നടത്തുന്നു എന്നതായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. മഠം മാറണമെന്നും […]

അശ്ലീല സൈറ്റിൽ യുവതിയുടെ ഫോട്ടോ അപ് ലോഡ് ചെയ്ത സംഭവം; യുവതിയോട് ‘ഒത്തുതീര്‍പ്പാക്കി കൂടെ’ എന്ന് പൊലീസ്; പരാതി കിട്ടിയിട്ടും നടപടിയെടുക്കാഞ്ഞ പൊലീസിന് ‘പണി’ കിട്ടും; അടിയന്തര അന്വേഷണം നടത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: അശ്ലീല സൈറ്റിൽ യുവതിയുടെ ഫോട്ടോ അപ് ലോഡ് ചെയ്തെന്ന പരാതി ഒത്തുതീർക്കാൻ ശ്രമിച്ച കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് എട്ടിന്റെ പണികിട്ടാൻ സാധ്യത. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പോലീസ് ഹെഡ് കോർട്ടേഴ്സ് സ്പെഷ്യൽ സെൽ എസ് പിക്ക് സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി.പരാതി ഒതുക്കാൻ ശ്രമിച്ച എസ്.എച്ച്.ഒയ്ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതി നൽകിയതിനെ തുടർന്നാണ് റിപ്പോർട്ട് തേടിയത്. പരാതി നൽകിയതിന് ശേഷം പ്രതിയായ യുവാവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ എസ്.എച്ച്.ഒ, കേസ് ഒത്തുതീർപ്പാക്കാൻ യുവതിയെ […]

റോഡിന് സമീപത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പന്തു ഉരുണ്ടുവന്നു; വളവ് തിരിഞ്ഞെത്തിയ സ്‌കൂട്ടര്‍ പന്തില്‍ കയറി നിയന്ത്രണം തെറ്റി മറിഞ്ഞു; കോട്ടയം തലപ്പലത്ത് രണ്ടുപേർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ കോട്ടയം: റോഡിലേക്ക് ഉരുണ്ടിറങ്ങിയ ഫുട്ബോളില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രം വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കോട്ടയം തലപ്പലത്താണ് അപകടം. തലപ്പലം സ്വദേശി വണ്ടാനത്ത് വീട്ടില്‍ നിത്യ, മാതൃസഹോദരിയുടെ മകന്‍ ഉള്ളനാട് സ്വദേശി ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. അപകടത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. റോഡിന് സമീപത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പന്താണ് ഉരുണ്ട് റോഡിലേക്കെത്തിയത്. വളവ് തിരിഞ്ഞെത്തിയ സ്‌കൂട്ടര്‍ പന്തില്‍ കയറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണാണ് നിത്യയ്ക്കും ആദര്‍ശിനും പരിക്കേറ്റത്. നാട്ടുകാര്‍ […]

ക്ഷേത്രത്തിൽ എത്തിയ വീട്ടമ്മയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ; പിടിയിലായത് വൈക്കം സ്വദേശി

സ്വന്തം ലേഖകൻ വള്ളികുന്നം: സൗഹൃദം മുതലെടുത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍. വൈക്കം ടി.വി പുരം ഗോകുലം വീട്ടില്‍ സാനുവാണ് (42) അറസ്റ്റിലായത്. മാവേലിക്കര തഴക്കര ഭാഗത്തെ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. ഇവിടെ വച്ചുള്ള സൗഹൃദം മറയാക്കിയായിരുന്നു പീഡനം. ക്ഷേത്രങ്ങളില്‍ വെച്ച്‌ പരിചയപ്പെടുന്ന സ്ത്രികളുമായി ചങ്ങാത്തം കൂടുന്ന ഇയാള്‍ വീടുകളില്‍ എത്തി അവരെ വശത്താകുന്ന രീതിയാണുള്ളതെന്ന് പൊലീസ് പറഞ്ഞു. സമാന സംഭവത്തില്‍ നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി എം.കെ ബിനുവിന്റെ നിര്‍ദേശത്തില്‍ എസ്.ഐ കെ. അജിത്താണ് പ്രതിയെ പിടികൂടിയത്. സി.പി.ഒമാരായ […]

കോട്ടയം ഏറ്റുമാനൂർ, ഗാന്ധിനഗർ ഭാഗങ്ങളിൽ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ, ഗാന്ധിനഗർ ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് ദയറപ്പള്ളി ഭാഗത്ത് മാലേപ്പറമ്പിൽ ജഫിൻ ജോയന്‍ (26), ഏറ്റുമാനൂർ കട്ടച്ചിറ കൂടല്ലൂർ കവല ഭാഗത്ത് തേക്കുംകാട്ടിൽ നിഖിൽ കുര്യൻ തോമസ് (29) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ, നീണ്ടൂർ, ഗാന്ധിനഗർ എന്നീ ഭാഗങ്ങളിലായി കഞ്ചാവ് വില്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം കഞ്ചാവ് വില്പന നടത്തുന്നവരില്‍ പ്രധാനിയായ ലൈബു കെ. സാബുവിനെ […]

കോട്ടയം എരുമേലിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസ്; സഹോദരങ്ങൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: എരുമേലിയിൽ വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഭാഗത്ത് ഇലവുംകുന്നിൽ വീട്ടിൽ സുരേന്ദ്രൻ (48), ഇയാളുടെ സഹോദരൻ ശിവൻകുട്ടി (57) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഉച്ചയോടുകൂടി ചെറുവള്ളി എസ്റ്റേറ്റ് ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും, ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടമ്മയും ഭർത്താവിനെയും ആക്രമിച്ചത്. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് […]

ഏറ്റുമാനൂരിൽ ബജിക്കടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശിയായ യുവാവ്

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ ബജി കടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് മൂലയിൽ എബിസൺ ഷാജി (20) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.അതിരമ്പുഴ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിൽ അവിടെ പ്രവർത്തിക്കുന്ന ബജിക്കടയിൽ എത്തി ഇയാളും സുഹൃത്തുക്കളും ചേർന്ന് ബജി കഴിക്കുകയും, തുടർന്ന് ടിഷ്യു പേപ്പർ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് ജീവനക്കാരൻ പറഞ്ഞതിനുള്ള വിരോധം മൂലം ഇവർ ഇയാളെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. പരാതിയെ […]

അയ്മനത്ത് എഴുപത്തിരണ്ടുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: മധ്യവയസ്കൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: അയ്മനത്ത് 72 കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം മര്യാതുരുത്ത് ഭാഗത്ത് പുത്തൻപറമ്പിൽ റെജിമോൻ (52) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ അയ്മനം സ്വദേശിയായ ദേവരാജൻ എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ദേവരാജനും, അനുജനായ പ്രദീപും ചേർന്ന് പ്രദീപിന്റെ പറമ്പിനോട് ചേർന്നുള്ള റോഡിൽ കരിയില കൂട്ടി തീ കത്തിച്ചത് റെജിമോൻ ചോദ്യം ചെയ്യുകയും, ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് റെജിമോൻ തന്റെ വീട്ടിൽ ചെന്ന് കൈക്കോടാലിയുമായി തിരികെയെത്തി, ദേവരാജനെ […]

ചങ്ങനാശ്ശേരിയിൽ അനധികൃതമായി താമസിച്ച വിദേശ പൗരൻ പിടിയിൽ; വിസാ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാത്ത അഫ്​ഗാൻ സ്വദേശിയാണ് പിടിയിലായത്; അനധികൃത കുടിയേറ്റത്തിനും വിസ നിയമലംഘനത്തിനും ഇയാൾക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി : അനധികൃതമായി ഇന്ത്യയിൽ എത്തി താമസിച്ചുവന്നിരുന്ന വിദേശ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാൻ പൗരനായ അഹമ്മദ് നസീർ ഒസ്മാനി (24) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ വിസയിൽ അഫ്ഗാനിൽ നിന്നും ഇന്ത്യയിൽ എത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാതെ അനധികൃതമായി താമസിച്ചു വരികയായിരുന്നു. ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിലും, പിന്നീട് ചങ്ങനാശ്ശേരി ളായിക്കാട് ഭാഗത്തുള്ള ഹോട്ടലിലും താമസിച്ചു ജോലി ചെയ്തു വരവെയാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ,റിസോർട്ടുകൾ, […]