ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിൽ; വധശ്രമക്കേസിൽ പത്തുവർഷം തടവ് ; പ്രതികളെ കൊണ്ടുവന്നത് പ്രത്യേക ഹെലികോപ്റ്ററിൽ

ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിൽ; വധശ്രമക്കേസിൽ പത്തുവർഷം തടവ് ; പ്രതികളെ കൊണ്ടുവന്നത് പ്രത്യേക ഹെലികോപ്റ്ററിൽ

Spread the love

സ്വന്തം ലേഖകൻ
കണ്ണൂർ : വധശ്രമ കേസിൽ പത്തു വർഷം ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ലക്ഷദ്വീപിൽനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ എം.പി. അടക്കമുള്ള നാല് പ്രതികളുമായി പോലീസ് സംഘം ഇന്നലെ രാത്രിയോടെ കണ്ണൂർ വിമാന താവളത്തിലെത്തുകയും അവിടെ നിന്നും പൊലീസ് വാഹനത്തിൽ റോഡ് മാർഗം കണ്ണൂർ പള്ളിക്കുന്നിലുള്ള സെൻട്രൽ ജയിലിൽ എത്തിക്കുകയുമായിരുന്നു.

മുൻ കേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകനും കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് സാലിഹിനെ 2009 ൽ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് കവരത്തി ജില്ലാ സെഷൻസ് കോടതി ഇന്നലെ പത്തു വർഷം തടവു ശിക്ഷയ്ക്ക് വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഹമ്മദ് ഫൈസൽ ഉൾപ്പെടെ നാല് പ്രതികൾക്ക് പത്തുവർഷം തടവാണ് ശിക്ഷ.

കേസിൽ ആകെ 32 പ്രതികളുണ്ട്.ഇതിൽ രണ്ടാംപ്രതിയാണ് മുഹമ്മദ് ഫൈസൽ.