റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ല; ഭാര്യക്കും മകനുമുണ്ട്; അനധികൃതമല്ല’: പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരിച്ച്‌ ഇ പി ജയരാജന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കണ്ണൂര്‍ മോറാഴയിലെ റിസോര്‍ട്ട് വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഭാര്യക്കും മകനും നിക്ഷേപമുണ്ട്, അത് അനധികൃതമല്ല. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിയില്ലാത്തതിനാല്‍ പാര്‍ട്ടിയെ അറിയിച്ചില്ല. 12 വര്‍ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചത്. മകന്‍റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ഇ പി വിശദീകരിച്ചു. അഴിമതി ആരോപണത്തില്‍ ഇപിക്കെതിരെ തല്‍ക്കാലം […]

60 കഴിഞ്ഞവരും കോവിഡ് മുന്നണിപോരാളികളും അടിയന്തരമായി കരുതല്‍ ഡോസ് വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശം; നിലവില്‍ റിപ്പോര്‍ട്ട് ചെയ്തത് 474 കേസുകൾ; മരുന്നുകള്‍, മാസ്‌ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്സിന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം നിര്‍ദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 474 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 72 പേര്‍ ആശുപത്രിയിലാണ്. 13 പേര്‍ ഐസിയുവില്‍ ഉണ്ട്. ആവശ്യത്തിന് ഓക്സിജന്‍ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകള്‍, മാസ്‌ക്, പി പി ഇ […]

എന്തുകൊണ്ടാണ് ജനുവരി ഒന്നിന് പുതുവര്‍ഷം ആഘോഷിക്കുന്നതെന്ന് അറിയാമോ?

പുതുവർഷം പിറക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. 2023നെ വരവേൽക്കാൻ ലോകം ഒരുങ്ങി കഴിഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് ജനുവരി ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷിക്കുന്നതെന്ന് അറിയാമോ? ഈ കാര്യം ചോദിച്ചാൽ പലർക്കും ഉത്തരം ഉണ്ടാകില്ല.. എന്നാൽ പുതുവര്‍ഷത്തിന്‍റെ രഹസ്യം അറിയണമെങ്കില്‍ നമുക്ക് ഒരു 2000 വര്‍ഷം പുറകിലേക്ക് പോകേണ്ടിവരും . പുതുവർഷത്തിന്റെ തുടക്കമായി ജനുവരി 1 ആദ്യമായി കണക്കാക്കുന്നത് ബിസി 45-ലാണ്. റോമൻ ഏകാധിപതി ജൂലിയസ് സീസറാണ് അധികാരത്തിലെത്തിയ ശേഷം കലണ്ടർ പരിഷ്കരിച്ചത്. ഭൂമി സൂര്യനെ ചുറ്റാന്‍ എടുക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് കലണ്ടര്‍ തയ്യാറാക്കിയത്. […]

ഡി.ആർ അനിൽ രാജി വയ്ക്കും; ബിജെപിയും കോൺഗ്രസും കോർപ്പറേഷനു മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കും.;എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് കത്ത് നൽകിയതാണ് വിവാദ സംഭവം

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് കത്ത് നൽകിയതുമായി ബന്ധപ്പെട്ട വിവാദ സംഭവത്തിൽ കോർപ്പറേഷനിലെ എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ഡി .ആർ അനിൽ രാജിവെക്കും. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സംസ്ഥാനമാണ് രാജിവയ്ക്കുക. മേയർ ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് പുറത്ത് വന്നതോടെ ഏറെനാളായി ബിജെപിയും’ കോൺഗ്രസും കോർപ്പറേഷനു മുന്നിൽ നടത്തിയ സമരം രാജിക്കാര്യത്തോടെ ഒത്തു തീർപ്പിലായി. കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങൾ പാർട്ടി അണികളിൽ നടത്താനായി മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് എഴുതിയിട്ടില്ല എന്നാണ് സിപിഎം നിലപാട് […]

പ്രണയിച്ച്‌ വിവാഹിതയായ മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി;.ഉത്തരവ് പാലക്കാട് സ്വദേശി നൽകിയ ഹർജിമേൽ

സ്വന്തം ലേഖകൻ പാലക്കാട്: വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ മകള്‍ നിവേദിത നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാറിന്റെ വിധി. അച്ഛന്‍ തനിക്ക് വിവാഹച്ചെലവിന് പണം നല്‍കിയില്ലെന്ന് കാണിച്ചാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിക്കാരിക്ക് ഈ ആവശ്യം ഉന്നയിക്കാനുള്ള ഒരര്‍ഹതയുമില്ലെന്ന് കണ്ടെത്തിയ ഇരിങ്ങാല കുടുംബകോടതി ഹര്‍ജി തള്ളുകയായിരുന്നു.പിതാവില്‍നിന്ന് വിവാഹ ചെലവിന് 35 ലക്ഷം രൂപയും ചെലവിനത്തില്‍ 35,000 രൂപയും ആവശ്യപ്പെട്ടാണ് നിവേദിത കുടുംബ കോടതിയെ സമീപിച്ചത്. 2010 മുതല്‍ പിതാവ് തനിക്കും അമ്മയ്ക്കും ചെലവിന് നല്‍കാതെ ക്രൂരത കാണിക്കുകയാണെന്നും […]

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരന് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം ; ശരീരമാസകലം പരിക്കേറ്റ കുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ കൊല്ലം: ഒന്നര വയസ്സുകാരന് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം.കൊല്ലം മയ്യനാടാണ് സംഭവം. പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് ആതിര ദമ്പതികളുടെ മകൻ അർണവിനാണ് കടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്തിരുന്ന് കളിക്കുമ്പോഴാണ് കുട്ടിയുടെ നേര്‍ക്ക് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഈ സമയം ഇവിടെ മുത്തശ്ശി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ ഇരുപതോളം തെരുവുനായകള്‍ ചേര്‍ന്ന് കുട്ടിയെ കടിച്ചുപറിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മരക്കഷണം ഉപയോഗിച്ച് തെരുവുനായകളെ ഓടിക്കുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം […]

ചർമ്മത്തിന്റെ ആരോ​ഗ്യവും, മൃദുത്വവും ശ്രദ്ധിക്കുന്നവരാണോ നിങ്ങൾ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെയും പഴങ്ങളെയും പരിചയപ്പെടാം…

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും, മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താനും ഭക്ഷണക്രമത്തില്‍ ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. അതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെയും പഴങ്ങളെയും അറിയാം… ഒന്ന്… അവക്കാഡോ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി1, ബി2, ബി3, ബി6, സി, ഇ, കെ എന്നിവയാൽ സമ്പന്നമായ അവക്കാഡോ തിളക്കമുള്ള ചർമ്മത്തെ നിങ്ങൾക്ക് സമ്മാനിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യും. രണ്ട്… ഓറഞ്ചാണ് രണ്ടാമതായി […]

പ്രണയബന്ധത്തെ എതിർത്തു ; 17കാരിയും 22കാരനായ കാമുകനും ചേർന്ന് അമ്മയെ കൊലപ്പെടുത്തി ; സംഭവത്തിനുശേഷം മുങ്ങിയ പ്രതികൾ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ മഹാരാഷ്ട്ര: പ്രണയ ബന്ധത്തെ എതിർത്തതിനെ തുടർന്ന് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിൽ 17കാരിയും 22കാരനായ കാമുകനും പോലീസ് പിടിയിൽ. മഹാരാഷ്ട്രയിലെ താനെ മുംബ്രയിലാണ് സംഭവം. അമൃത് നഗർ സ്വദേശി സബ ഹാഷ്മി(37) യാണ് കൊല്ലപ്പെട്ടത്. മകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.  കൊലപാതകത്തിന് ശേഷം പെൺകുട്ടിയും കാമുകനും ഒളിച്ചോടിയെങ്കിലും വ്യാഴാഴ്ച വൈകീട്ട് ഇരുവരെയും അറസ്റ്റ് ചെയ്തു. സബ ഹാഷ്മി തന്റെ മൂന്ന് പെൺമക്കളോടൊപ്പം മുംബ്രയിലെ അമൃത് നഗർ പ്രദേശത്താണ് താമസിച്ചിരുന്നത്. മയക്കുമരുന്ന് കേസിൽപ്പെട്ട ഭർത്താവ് രണ്ടുവർഷമായി ജയിലിലാണ്. വിദ്യാർഥികൾക്ക് ട്യൂഷനെടുത്താണ് ഉപജീവനത്തിനായി […]

കേരളം കയ്യേറി ചുവപ്പു വരച്ച് കർണ്ണാടക; ബഫർ സോൺ അടയാളമിട്ടത് കണ്ണൂരിൽ; ജനം ആശങ്കയിൽ

സ്വന്തം ലേഖകൻ കണ്ണൂർ : കേരളത്തിൻ്റെ സ്ഥലത്ത് ബഫർസോണിൻ്റെ ഭാഗമായി അടയാളം രേഖപ്പെടുത്തി കർണാടക. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസകേന്ദ്രത്തിൽ ആണ് അടയാളം ഇട്ടത് .കഴിഞ്ഞദിവസമാണ് കർണാടകയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കേരളത്തിൻ്റെ സ്ഥലത്ത് ചുവപ്പുനിറത്തിൽ അടയാളം ഇട്ടത്. വനാതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ കടന്നാണ് ഈ അടയാളം .പാലത്തുംകടവ്, കച്ചേരിക്കടവ്, മുടിക്കയം എന്നിവിടങ്ങളിൽ അടയാളം ഇട്ടിട്ടുണ്ട്. പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾ കർണാടകയുടെ നീക്കത്തിൽ ആശങ്കയിലാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. അടയാളങ്ങൾ കരിയോയിൽ ഉപയോഗിച്ച് മായിച്ചു. പേരാവൂർ എംഎൽഎ സണ്ണിജോസഫ് കളക്ടർക്കും […]

കൊവിഡ് വ്യാപനം ; വാക്സിൻ സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ഓഫർ..!

സ്വന്തം ലേഖകൻ ഡൽഹി : കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും പ്രതിരോധ നടപടികള്‍ ഈര്‍ജിതമാക്കിയിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. കൊവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക്, ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പ്രീമിയത്തില്‍ 2.5 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കുമെന്ന് റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി പ്രഖ്യാപിച്ചു. റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഫിനിറ്റി ഇന്‍ഷൂറന്‍സ് പോളിസി എടുത്ത ഉപഭോക്താക്കള്‍ക്കാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക. പുതിയതായി ഈ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നവര്‍ക്കും […]