play-sharp-fill
കൗമാരക്കുതിപ്പിന് തുടക്കമായി;സംസ്ഥാന ടെക്നിക്കൽ സ്‌കൂൾ കായികമേള ഇന്നു മുതൽ;കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലാണ് മേള ;1100 താരങ്ങൾ

കൗമാരക്കുതിപ്പിന് തുടക്കമായി;സംസ്ഥാന ടെക്നിക്കൽ സ്‌കൂൾ കായികമേള ഇന്നു മുതൽ;കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലാണ് മേള ;1100 താരങ്ങൾ

സ്വന്തം ലേഖകൻ
കോഴിക്കോട്:സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലാണ് മേള.

വൈകുന്നേരം 3.30-ന് പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. പി. അബ്ദുൾ ഹമീദ് എംഎൽഎ അദ്ധ്യക്ഷനാകും.

39 ടെക്‌നിക്കൽ സ്‌കൂളുകൾ, ആറ് ഐ.എച്ച്.ആർ.ഡി. സ്‌കൂളുകൾ എന്നിവിടങ്ങളിൽനിന്നായി 1100 താരങ്ങൾ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റിപ്പുറം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന മേളയിൽ ആൺകുട്ടികൾക്ക് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലും പെൺകുട്ടികൾക്ക് ജൂനിയർ, സീനിയർ വിഭാഗത്തിലുമാണ് മത്സരം. ഉച്ചയ്ക്ക് രണ്ടു മുതലാണ് രജിസ്‌ട്രേഷൻ.

Tags :