നവകേരള സദസ്സിന്റെ പിന്തുണ പറവൂരില്‍ കാണാമെന്ന് മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് മറുപടിയുമായി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

  തിരുവനന്തപുരം : ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിക്കാര്‍ നടത്തുന്ന പരിപാടിയാണെങ്കില്‍ അത് കാണാനൊന്നുമില്ലെന്ന് സതീശൻ പറഞ്ഞു. നവകേരള സദസിന്റെ പേരില്‍ മുഖ്യമന്ത്രി നടതുന്നത് വെല്ലുവിളിയും കലാപ ആഹ്വാനവുമാണെന്നും രണ്ട് സ്കൂളിന്റെ മതില്‍ പരിപാടിക്ക് വേണ്ടി പൊളിച്ചുനീക്കിയെന്നും അദ്ദേഹം പറഞ്ഞു.       ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് മറ്റ് ജോലികള്‍ നല്‍കുന്നത് ശരിയല്ല. നവകേരള സദസിന്റെ സംഘാടക സമിതിയില്‍ പ്രവര്‍ത്തിക്കാൻ നിര്‍ബന്ധിക്കുന്നു. ജിഎസ്ടി രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരടക്കം നടത്തുന്നത് വ്യാപക പണപിരിവാണെന്നും അദ്ദേഹം പറഞ്ഞു.         നികുതി വെട്ടിപ്പ് തടയേണ്ട […]

നിറഞ്ഞ ചിരിയുമായി തങ്കമ്മ ചേച്ചി ; എറണാകുളം റെയില്‍വേ സ്റ്റേഷന് സന്തോഷ നിമിഷം. സ്റ്റേഷനിലെ സീനിയര്‍ ക്ലീനിംഗ് സ്റ്റാഫായ തങ്കമ്മ നാട മുറിച്ച്‌ ഡൈനിംഗ് ഹാളിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.

  കൊച്ചി : എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഡൈനിംഗ് ഹാളിന്‍റെ ഉദ്ഘാടനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. സ്റ്റേഷനിലെ സീനിയര്‍ ക്ലീനിംഗ് സ്റ്റാഫായ തങ്കമ്മയാണ് നാട മുറിച്ച്‌ ഡൈനിംഗ് ഹാളിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.     സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഓഫീസാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്. .’പുതുക്കി പണിത എറണാകുളം സ്റ്റേഷനിലെ ഡൈനിംഗ് ഹാള്‍ തുറന്നുകൊടുത്തു.         സ്റ്റേഷനിലെ ഏറ്റവും മുതിര്‍ന്ന ക്ലീനിംഗ് സ്റ്റാഫാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.’- എന്നാണ് സതേണ്‍ റെയില്‍വേ ഓഫീസിന്‍റെ ഫേസ്ബുക്ക് പേജില്‍ വന്നിട്ടുള്ള കുറിപ്പ്. […]

ഉപരിപഠനത്തിനായി വിദ്യാർഥികൾ കേരളം വിട്ടുപോകുന്നു; ഇതിൽ വേവലാതി പെടേണ്ട കാര്യം ഇല്ലെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.

സ്വന്തം ലേഖകൻ  കോഴിക്കോട്: വിദ്യാര്‍ഥികള്‍ പഠനത്തിനായി സംസ്ഥാനം വിട്ടു പുറത്തുപോകുന്നതില്‍ വലുതായി വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നവകേരള സദസ് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചതിന്‍റെ ആദ്യദിനമായ വെള്ളിയാഴ്ച വടകരയില്‍ നടന്ന പ്രഭാതയോഗത്തില്‍ അതിഥികള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മറുപടി പറയുകയായി രുന്നു മുഖ്യമന്ത്രി.   നാം വളര്‍ന്നുവന്ന സാഹചര്യം അല്ല പുതിയ തലമുറയുടേതെന്നും, ലോകം അവരുടെ കൈക്കുമ്പിളിലാണ്.   അതുകൊണ്ട് തന്നെ വിദേശത്ത് പോയി പഠിക്കാന്‍ അവര്‍ക്ക് താത്പര്യം ഉണ്ടാകുമെന്നും അവരുടെ അഭിപ്രായങ്ങള്‍ക്കൊപ്പം രക്ഷിതാക്കള്‍ നില്‍ക്കുകയാണ് വേണ്ടതെന്നും നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനാണ് നോക്കേണ്ടതെന്നും കോളജുകളിലും […]

മിസിംഗ് കേസുകള്‍ കൂടുന്നു ;ഈ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായത് 9882 പേരെ.പോയതെവിടെയെന്ന് കണ്ടെത്താനാകാതെ പൊലീസ്.

  തിരുവനന്തപുരം: വിവിധ സാഹചര്യങ്ങളില്‍ സംസ്ഥാനത്ത് നിന്ന് കാണാതാകുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.  കാണാതാവുന്ന കേസുകളില്‍ ഭൂരിഭാഗം പേരെയും തിരിച്ചുകിട്ടിയതായി പൊലീസ് രേഖകളില്ല.       സ്ത്രീകളേയും, കുട്ടികളേയും കാണാതായ പരാതികളാണ് പൊലീസില്‍ കൂടുതലും എത്തുന്നത്. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഈ വര്‍ഷം 9882 മിസ്സിംഗ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.         കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കെടുത്താല്‍ 30,854 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളാണ് കാണാതാകുന്നവരില്‍ കൂടുതലും. ഇതില്‍ തന്നെ 15നും 35നും […]

ഓടിയോടി സിനിമയിലേക്ക്..; റോബിൻ ബസിന്റെ കഥ സിനിമയാകുന്നു ; പ്രതികാര മനോഭാവങ്ങളെ തകര്‍ത്ത് മുന്നോട്ട് കുതിക്കുന്ന പ്രയാണവുമായി  ‘റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്’

സ്വന്തം ലേഖകൻ റോബിൻ എന്ന് പേരുള്ള ബസും അതിന്റെ ഉടമയും വാർത്തകളിൽ നിറഞ്ഞിട്ട് ആഴ്ചകളായി. മോട്ടോർ വാഹന വകുപ്പും റോബിൻ ബസും തമ്മിലെ പോരിൽ മേലുംകീഴും നോക്കാതെ റോബിനൊപ്പം എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇപ്പോഴിതാ റോബിൻ ബസിന്റെ കഥ സിനിമയാക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. സംവിധായകൻ പ്രശാന്ത് മോളിക്കലാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വർഷങ്ങൾക്ക് മുൻപ് സിനിമാ കഥ പറയുവാനായി തന്നെ റാന്നിയിൽ നിന്നും എറണാകുളത്ത് എത്തിച്ചത് റോബിൻ ബസ് ആണെന്നും റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം […]

നവകേരള സദസിന്റെ വൈക്കത്തെ വേദി ജില്ലാ കളക്ടർ പരിശോധിച്ചു ആശ്രമം സ്കൂൾ, കായലോര ബീച്ച് എന്നിവിടങ്ങളിലാണ് നവകേരള സദസ് നടക്കുക

സ്വന്തം ലേഖകൻ വൈക്കം: നവകേരള സദസിന്റെ വൈക്കത്തെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.വേദിയും അവിടത്തെ സുരക്ഷാ സംവിധാനങ്ങളും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു വിലയിരുത്തി. ഡിസംബർ 14 നാണ് വൈക്കത്ത് നവകേരള സദസ്. ജില്ലാ കളക്ടർ ഡോ.വി. വിഘ്‌നേശ്വരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘമെത്തി. നവകേരള സദസിന് വേദിയാകുന്ന വൈക്കം ആശ്രമം സ്കൂൾ, വൈക്കം കായലോര ബീച്ച് എന്നിവിടങ്ങളിൽ അധികൃതർ പരിശോധന നടത്തി. വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. രഞ്ജിത്ത്, നോഡൽ ഓഫീസർ പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ശ്രീലേഖ, അസിസ്റ്റന്റ് […]

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരൻ.

  തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വിമർശിക്കുകയും തെറ്റ് തിരുത്താൻ ദേശീയ നേതൃത്വം തയാറാകണമെന്ന് വി എം സുധീരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് രീതി ശരിയല്ലെന്ന് കേരളത്തിലെ നേതാക്കള്‍ ഒറ്റക്കെട്ടായി പറയണമായിരുന്നെന്ന് സുധീരൻ പറ‍ഞ്ഞു.       ഏജൻസിയുടെ താത്പര്യം മറ്റൊന്നാണെന്നും പാകപ്പിഴ സംഭവിച്ചിരിക്കുന്നത് ഓള്‍ ഇന്ത്യ യൂത്ത് കോണ്‍ഗ്രസിനാണെന്നും സുധീരൻ പറഞ്ഞു.  യാഥാര്‍ഥ്യബോധത്തോടുകൂടി കാര്യങ്ങള്‍ മനസിലാക്കി മുന്നോട്ടു പോയില്ലെന്നും ഈ തെരഞ്ഞെടുപ്പ് രീതി ഗുണകരമല്ലെന്നും സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.         മൂന്നു മാസം മുൻപ് യൂത്ത് […]

ശാരീരികവ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍  കാലുവേദന അനുഭവപ്പെടുന്നുണ്ടോ… എങ്കിൽ  ശ്രദ്ധിക്കണം ; പെരിഫെറല്‍ ആര്‍ട്ടീരിയല്‍ ഡിസീസുമായി ബന്ധപ്പെട്ടാകാം…കൂടുതൽ അറിയാം 

സ്വന്തം ലേഖകൻ  ശാരീരികവ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍  കാലുവേദന അനുഭവപ്പെടുന്നുണ്ടോ എങ്കിൽ  ശ്രദ്ധിക്കണം. ഇങ്ങനെയുണ്ടാകുന്ന കാലുവേദന ഹൃദ്രോഗവുമായി ബന്ധപ്പെട്ടാകാമെന്നാണ് വിലയിരുത്തല്‍. പെരിഫെറല്‍ ആര്‍ട്ടീരിയല്‍ ഡിസീസുമായി ബന്ധപ്പെട്ടാകാം ഇത്തരം കാലുവേദന രക്തധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടുന്നത് അതിരോസ്‌ക്ലിറോസിസ് എന്ന അവസ്ഥയ്‌ക്ക് കാരണമാകാം. അതിരോസ്‌ക്ലിറോസിസ് അധികരിക്കുന്നത് ഹൃദയത്തിലേക്ക് രക്തം പമ്പ്  ചെയ്യുന്ന ധമനികളെ മാത്രമല്ല കാലുകളിലുള്ള പെരിഫെറല്‍ ധമനികളെയും ബാധിക്കാം. പ്ലേക്ക് അടിഞ്ഞുകൂടി ധമനികളില്‍ തടസമുണ്ടാകുമ്പോള്‍ കാലുകളിലേക്കുള്ള രക്തപ്രവാഹം പര്യാപ്തമായ രീതിയില്‍ നടക്കുന്നില്ല. ഫലമായി കാലുകളില്‍ വേദന അനുഭവപ്പെടുന്നു. ഇതിനെ ക്ലൗഡിക്കേഷന്‍ എന്നാണ് പറയപ്പെടുന്നത്. നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ കാലുകളില്‍ വേദനയും […]

ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍, റിമാൻഡില്‍ കഴിയുന്ന പ്രതിയുടെ വീട് പെട്രോള്‍ ബോംബ് എറിഞ്ഞ് തകര്‍ക്കാൻ ശ്രമം.

കോട്ടയം : ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡില്‍ കഴിയുന്ന പ്രതിയുടെ വീട് പെട്രോള്‍ ബോംബ് എറിഞ്ഞ് തകര്‍ക്കാൻ ശ്രമിച്ചു. വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറി കത്തി നശിച്ചു. ആട്ടുകാരൻ കവല റോഡില്‍ അനിയത്തി കവലയ്ക്ക് സമീപം താമസിക്കുന്ന പിസി വര്‍ക്കിയുടെ വീടിനു നേരെയാണ് ബോംബ് ആക്രമണം നടന്നത്. വലിയ ശബ്ദവും തീ ഗോളവും കണ്ട് വീട്ടുകാര്‍ അലറി വിളിച്ച്‌ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.       ഓടിക്കൂടിയ സമീപവാസികളും വീട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച്‌ തീ അണച്ചു. സംഭവം അറിഞ്ഞ് ഏറ്റുമാനൂര്‍ […]

കുമരകത്ത് ബൈക്ക് മോഷണം പോയതായി പരാതി: വീടിന്റെ മതിൽക്കെട്ടിനുള്ളിൽ നിന്നാണ് ബൈക്ക് കാണാതായത്

സ്വന്തം ലേഖകൻ കുമരകം: കുമരകത്ത് വീടിൻ്റെ മതിൽകെട്ടിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കുമരകം വള്ളാറ പള്ളിക്ക് പിൻവശത്തായി താമസിക്കുന്ന വാലേചിറയിൽ വീട്ടിൽ വിജേഷ് വിജയനാണ് തന്റെ ബൈക്ക് മോഷണം പോയി എന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.   കെഎൽ 5 എ എൽ 8944 എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള ഹോണ്ട ഡ്രീം യുഗ ബൈക്കാണ് വെള്ളിയാഴ്ച രാത്രി മോഷണം പോയത്. രാത്രി 10 മണി വരെ ബൈക്ക് മതിൽ കെട്ടിനുള്ളിൽ ഉണ്ടായിരുന്നു. 10 മണിക്ക് ശേഷമാണ്   മോഷണം പോയത്. […]