മദ്യവും ലഹരി വസ്തുക്കളും നൽകി വശത്താക്കി ; ക്ലാസ് മുറിയിലും കാറിലും വച്ച് എട്ടാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു ; 8 വർഷത്തിന് ശേഷം 31 കാരിയായ അധ്യാപിക പിടിയിൽ

സ്വന്തം ലേഖകൻ വാഷിംഗ്ടൺ: എട്ടാം ക്ലാസുകാരനെ ക്ലാസ്മുറിയിൽ വെച്ചും കാറിൽ വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ എട്ട് വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. യുഎസിലെ മുൻ മിഡിൽ സ്കൂൾ അധ്യാപകയായിരുന്നു 31 കാരിയായ മെലിസ മേരി കർട്ടിസ് ആണ് പിടിയിലായത്. 14 വയസുകാരനെ മദ്യവും ലഹരി വസ്തുക്കളും നൽകി വശത്താക്കിയാണ് അധ്യാപിക പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തൽ. എട്ട് വർഷങ്ങള്‍ക്ക് ശേഷം പീഡനത്തിനിരയായ കുട്ടി തന്നെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് അറസ്റ്റ്. 2015ൽ ആണ് അധ്യാപിക തന്‍റെ വിദ്യാർത്ഥിയായ 14 കാരനെ പീഡിപ്പിച്ചത്. അന്ന് മെലിസ […]

സുരേഷ് ഗോപിയോട് ചോദ്യം ചോദിച്ച്‌ വിവാദത്തിലായ വനിതാ റിപ്പോര്‍ട്ടര്‍ക്ക് സ്ഥലം മാറ്റം ; വനിതാ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചതുമായി ബന്ധപ്പെട്ട ചോദ്യമാണ് സുരേഷ് ഗോപിയെ പ്രകോപിതനാക്കിയത്;  സ്ഥലം മാറ്റം നേരെത്തെ തീരുമാനിച്ചതാണെന്ന് ചാനലും

സ്വന്തം ലേഖകൻ  കൊച്ചി: സുരേഷ് ഗോപിയോട് തൃശൂരില്‍ വച്ച്‌ ചോദ്യം ചോദിച്ച്‌ വിവാദത്തിലായ വനിതാ റിപ്പോര്‍ട്ടര്‍ക്ക് സ്ഥലം മാറ്റം. റിപ്പോര്‍ട്ടര്‍ ചാനലിന്റെ തൃശൂര്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന സൂര്യ സുജിയെ ആണ് കൊച്ചിയിലേക്ക് സ്ഥലം മാറ്റിയത്. ഗരുഡൻ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി തൃശ്ശൂരിലെ ഒരു തിയറ്ററിലെ പ്രസ് മീറ്റിനിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സുരേഷ് ഗോപിയുടെ നിലപാടിനെതിരെ ചോദ്യം ഉയര്‍ന്നത്. സൂര്യ സുരേഷ് ഗോപിയോട് ഈ ചോദ്യം വീണ്ടും ചോദിക്കുകയും പ്രകോപിതനായ സുരേഷ് ഗോപി കയര്‍ക്കുകയും ചെയ്തിരുന്നു. പിന്നിട് സൂര്യയെ മാറ്റി ആയിരുന്നു സുരേഷ് ഗോപി […]

ഇടുക്കി നെടുങ്കണ്ടത്ത് കുടുംബ കലഹത്തെ തുടർന്ന് ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി; ഭാര്യക്ക് നേരെയും ആക്രമണം; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

ഇടുക്കി: ഇടുക്കിയില്‍ നെടുംകണ്ടത്ത് മരുമകന്‍ ഭാര്യാപിതാവിനെ വെട്ടികൊലപ്പെടുത്തി. പുതുപ്പറമ്പില്‍ ടോമി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ മരുമകൻ ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ജോബിന്‍റെ ഭാര്യയും ടോമിയുടെ മകളുമായ ടിന്റുവിനെയും കത്തികൊണ്ട് ആക്രമിച്ചു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ടിന്‍റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ടിന്‍റുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്‍. ഏറെ നാളായി ഭാര്യ ടിന്‍റുവുമായി ജോബിന്‍ തര്‍ക്കത്തിലായിരുന്നു. ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിക്കുശേഷമാണ് നെടുംകണ്ടം […]

സംസ്ഥാന പട്ടികവർഗ്ഗവികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വൻ ക്രമക്കേടുകൾ; കോട്ടയം ജില്ലയിൽ പുഞ്ചവയൽ, മേലുകാവ്, വൈക്കം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ റെയ്ഡ്; മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ പൂർത്തിയാകാത്ത കുടിവെള്ള പദ്ധതിയുടെ മറവിൽ തട്ടിയത് 20 ലക്ഷം രൂപ

കോട്ടയം: സംസ്ഥാന പട്ടികവർഗ്ഗവികസന വകുപ്പ് ഓഫീസുകളിൽ നടക്കുന്ന അഴിമതി കണ്ടെത്തുന്നതിനായി സംസ്ഥാനനതല മിന്നൽ പരിശോധന നടത്തി വിജിലൻസ്. ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച മിന്നൽ പരിശോധന രാത്രി ഏഴ് മണി വരെ നീണ്ടു. കോട്ടയം ജില്ലയിൽ മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, കാഞ്ഞിരപ്പള്ളി ഐ ടിഡിപി പ്രൊജക്റ്റ് ഓഫീസ്, ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ കീഴിൽ വരുന്നതും മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ […]

നെയ്മറിന്റെ കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം വീട് കൊള്ളയടിച്ചു; ഒരാൾ അറസ്റ്റിൽ

സാവോപോളോ: ബ്രസീലിയൻ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറുടെ കാമുകി ബ്രൂണോ ബിയാൻകാര്‍ഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം. ബ്രൂണയുടെ സാവോപോളോയിലുള്ള വീട്ടിലെത്തിയ കൊള്ളസംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാല്‍, ഈ സമയം ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. വീട്ടില്‍ അതിക്രമിച്ചുകയറിയ കള്ളന്മാര്‍ വിലപിടിപ്പുള്ള പലതും അപഹരിച്ചു. മോഷണം നടക്കുമ്പോള്‍ ബ്രൂണയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. ഇരുവരെയും ബന്ധിച്ചശേഷമാണ് മൂവര്‍സംഘം മോഷണം നടത്തിയത്. ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വീട്ടില്‍ നിന്ന് ശബ്ദമുയരാൻ തുടങ്ങിയതോടെ അയല്‍വാസികള്‍ പോലീസിനെ വിവരമറിയിച്ചു. കള്ളന്മാരിലൊരാളെ പോലീസ് അറസ്റ്റു ചെയ്തു. പോലീസ് റിപ്പോര്‍ട്ട് പ്രകാരം പഴ്സുകള്‍, വാച്ചുകള്‍, […]

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇന്നും മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം അറബിക്കടലല്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്ന് രാവിലെ 05.30 വരെ […]

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്‍ ആശുപത്രിയില്‍; ദേഹാസ്വാസ്ഥ്യമുണ്ടായത് ഇഡി ചോദ്യം ചെയ്യലിനിടെ

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിനിടെ ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റും സിപിഐ നേതാവുമായ എൻ.ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥര്‍ ആദ്യം കണ്ടല സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. 100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടേയും വീടുകളിലും അടക്കം ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്ബടിയോടെ ഇ.ഡി സംഘം […]

ലക്ഷ്യമിടുന്നത് ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷൻമാരെ; ഒടുവിൽ ഭാര്യമാരെ ലൈംഗിക ബന്ധത്തിന് കൈമാറ്റം ചെയ്യാൻ പ്രേരിപ്പിക്കും; ഇടപാടുകാരെ കണ്ടെത്തുന്നത് സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്ത്; എട്ടംഗ സംഘം പൊലീസ് പിടിയിൽ

ചെന്നൈ: ഭാര്യമാരെ കൈമാറ്റം ചെയ്ത് പാര്‍ട്ടി നടത്തുന്ന സംഘം ചെന്നൈയില്‍ പിടിയിലായി. കഴിഞ്ഞ എട്ടുവര്‍ഷമായി ചെന്നൈ, കോയമ്ബത്തൂര്‍, മധുരൈ, സേലം, ഈറോഡ് തുടങ്ങിയ നഗരങ്ങളില്‍ പാര്‍ട്ടി നടത്തിയിരുന്ന എട്ടുപേരെയാണ് ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡ് പണൈയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സെന്തില്‍കുമാര്‍, കുമാര്‍, ചന്ദ്രമോഹൻ, വേല്‍രാജ്, പേരരസൻ, സെല്‍വൻ, വെങ്കിടേഷ് കുമാര്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷൻമാരെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്തായിരുന്നു ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ചില സ്ത്രീകളെ ഇവരുടെ ഭാര്യമാരാണെന്ന് പരിചയപ്പെടുത്തുകയും ഭാര്യമാരെ ലൈംഗിക […]

മുണ്ടക്കയം ബോയ്സ് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച; കാണിക്കവഞ്ചികള്‍ കടത്തി കൊണ്ടുപോയി തകര്‍ത്ത് പണം മോഷ്ടിച്ച ഏലപ്പാറ സ്വദേശി പിടിയില്‍

മുണ്ടക്കയം ഈസ്റ്റ്‌: മുണ്ടക്കയം 35ാ മൈല്‍ ബോയ്സ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി. ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റില്‍ താമസിക്കുന്ന ബിനു (കള്ളൻ ബിനു – 40)വിനെ പെരുവന്താനം സിഐ എ. അജിത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഒക്‌ടോബര്‍ 21നാണ് ക്ഷേത്രത്തിലും സമീപത്തെ കടയിലും മോഷണം നടന്നത്. ക്ഷേത്രത്തിനുള്ളിലും സമീപത്തുമായി സ്ഥാപിച്ചിരുന്ന മൂന്നു കാണിക്കവഞ്ചികള്‍ ഇവിടെനിന്നു കടത്തി സമീപത്തെ എസ്റ്റേറ്റ് റോഡില്‍ കൊണ്ടുപോയി തകര്‍ത്താണ് ഇതിലെ പണം മോഷ്ടിച്ചത്. ക്ഷേത്ര പരിസരത്തുനിന്നു ലഭിച്ച പിക്കാസ് ഉപയോഗിച്ചാണ് കാണിക്കവഞ്ചികള്‍ […]

പാലാ ഇടക്കോലി ഗവ. സ്‌കൂളിലെ ക്ലാസ് മുറിയില്‍ മരപ്പട്ടികളെ കണ്ടെത്തി; സീലിംഗിന് മുകളില്‍ താമസമാക്കിയിരുന്ന മരപ്പട്ടികളെ പിടികൂടി വനപാലകര്‍ക്ക് കൈമാറി

പാലാ: ക്ലാസ് മുറിയില്‍ കണ്ടെത്തിയ മരപ്പട്ടികളെ വനപാലകര്‍ക്ക് കൈമാറി. ഇടക്കോലി ഗവ. സ്‌കൂളിലാണ് കഴിഞ്ഞ ദിവസം രണ്ടു മരപ്പട്ടികളെ കണ്ടെത്തിയത്. സീലിംഗിനു മുകളില്‍ താമസമാക്കിയിരുന്ന മരപ്പട്ടികള്‍ രാത്രിയില്‍ സീലിംഗ് തകര്‍ന്ന് ക്ലാസ് മുറിയില്‍ വീഴുകയായിരുന്നു. രാവിലെ സ്‌കൂളിലെത്തിയ സ്റ്റാഫ് വാതില്‍ തുറന്നപ്പോഴാണ് ക്ലാസ് മുറിയില്‍ മരപ്പട്ടികളെ കണ്ടത്. ഉടന്‍തന്നെ ക്ലാസ് റൂം പൂട്ടിയശേഷം കോട്ടയം വനംവകുപ്പ് ഓഫീസില്‍ അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം റെസ്‌ക്യൂവറായ ഷെല്‍ഫി മേലുകാവ് സ്ഥലത്തെത്തി ഇവയെ പിടികൂടുകയുമായിരുന്നു. വലിപ്പമേറിയ രണ്ടു മരപ്പട്ടികളെയും ചാക്കിലാക്കി വനപാലകര്‍ക്ക് കൈമാറി. എരുമേലി ഭാഗത്ത് വനത്തില്‍ ഇവയെ […]