അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും … ഈഗാന രംഗത്തിലെ തോണിക്കാരൻ തമ്പി കണ്ണന്താനത്തിന്റെ ജന്മവാർഷികം ഇന്ന്:

സ്വന്തം ലേഖകൻ കോട്ടയം: 1979-ൽ പി .ജി .വിശ്വംഭരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ” ഇതാ ഒരു തീരം. ” യൂസഫലി കേച്ചേരി എഴുതി കെ. ജെ. ജോയ് സംഗീതം പകർന്ന് യേശുദാസ് പാടിയ അതി മനോഹരമായ ഒരു ഗാനമുണ്ട് ഈ ചിത്രത്തിൽ … ” അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും നിങ്ങടെ ആശ തീരും ഒന്നുകിൽ ആൺകിളി അക്കരേയ്ക്ക് അല്ലെങ്കിൽ പെൺകിളി ഇക്കരേയ്ക്ക് ഹൊയിലമാലി ഐലേസമാലി…… ” പരസ്പരം കാണാവുന്ന രണ്ടു മുറികളിൽ കഴിയുന്ന കമിതാക്കളുടെ പ്രണയദാഹത്തിന്റെ ചൂടും ചൂരുമുള്ള ഈ ഗാനരംഗത്ത് […]

‘കശ്മീര്‍’ സുപ്രീം കോടതി വിധി അസ്വസ്ഥപ്പെടുത്തുന്നത്, മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടായേക്കാം; യെച്ചൂരി

  സ്വന്തം ലേഖിക ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി ശരിവച്ച സുപ്രീംകോടതിക്കെതിരെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീം കോടതി വിധി അസ്വസ്ഥപ്പെടുത്തുന്നതാണെന്നാണ് യെച്ചൂരി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് നടത്തുവാൻ എന്ത് കൊണ്ടാണ് ഇത്രയും സമയം അനുവദിച്ചതെന്ന് ചോദിച്ച സി പി എം ജനറല്‍ സെക്രട്ടറി, ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താമായിരുന്നില്ലേ എന്ന ചോദ്യവും മുന്നോട്ടുവച്ചു. ഭാവിയില്‍ മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടായേക്കുമെന്ന ആശങ്കയും സീതാറാം യെച്ചൂരി പങ്കുവച്ചു. അതേസമയം മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള […]

പള്ളി വികാരിയുടെ മുറിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: ഞീഴൂർ സ്വദേശിയാണ് മരിച്ചത്: കണക്കം ചേരിയിലാണ് സംഭവം:

സ്വന്തം ലേഖകൻ കടുത്തുരുത്തി : പള്ളി വികാരിയുടെ മുറിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞീഴൂർ സ്വദേശി ജയിംസിനെ (57) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു (തിങ്കൾ )രാവിലെ 6.35 നാണ് കണക്കംചേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ വികാരിയുടെ മുറിയിൽ ആളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിംസ് കുർബാനക്ക് എത്തിയതായിരുന്നു. വികാരി കുർബാനയ്ക്കു ശേഷം മുറിയിൽ എത്തിയപ്പോഴാണ് മരണ വിവരം അറിഞ്ഞത്. കടുത്തുരുത്തി പോലീസ് എത്തി മൃതദേഹം നീക്കം ചെയ്തു.

കോട്ടയം കഞ്ഞിക്കുഴി എൽ പി സ്കൂളിൽ കുട്ടികളുടെ ഭാഷോത്സവം പദ്ധതിഉദ്ഘാടനവും ;ഭക്ഷ്യ മേളയും

സ്വന്തം ലേഖിക . കോട്ടയം :കോട്ടയം കഞ്ഞിക്കുഴി എൽ പി സ്കൂളിൽ കുട്ടികളുടെ ഭാഷോത്സവം പദ്ധതി വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി ടി സോമൻ കുട്ടി ഉദ്ഘാടനം നടത്തി .ഭാഷയെ സ്നേഹിക്കുവാനും ഭാഷയെ അടുത്തറിയുവാനും അതിലൂടെ കുട്ടികളുടെ സർഗാത്മകത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരള സർക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന പദ്ധതിയാണ് ഭാഷോത്സവം . കൂടാതെ ഈ അധ്യയന വർഷത്തെ എല്ലാ പ്രവർത്തനങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ട് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് ഒരുക്കിയ വാൽക്കണ്ണാടി എന്ന കുട്ടിപത്രത്തിന്റെ കുട്ടി […]

വിളക്കാൻ കൊണ്ടു പോയ കൈചെയിൻ നഷ്ടപ്പെട്ടു; കളഞ്ഞു കിട്ടിയ കൈചെയിൻ തിരികെനൽകി അധ്യാപികമാർ മാതൃകയായി: സഹായിച്ചത് സമൂഹ മാധ്യമങ്ങൾ:

സ്വന്തം ലേഖകൻ മുഹമ്മ: ബോട്ടുജെട്ടി പരിസരത്തു നിന്നു കളഞ്ഞു കിട്ടിയ കൈ ചെയിൻ ഉടമസ്ഥർക്ക് കൈമാറിയ അധ്യാപികമാർ മാതൃകയായി. മുഹമ്മ ബോട്ടുജെട്ടി പരിസരത്തു നിന്ന്കളഞ്ഞു കിട്ടിയ ഒന്നര പവൻ്റെ കൈ ചെയിൻ ഉടമയ്ക്ക് തിരികെ നൽകി മുഹമ്മ സ്പെഷ്യൽ സ്കൂൾ അധ്യാപികമാർ. കുമരകം പുത്തൻ പറമ്പിൽ അർച്ചനയുടെ കൈ ചെയിനാ ണ് കഴിഞ്ഞ ബുധനാഴ്ച മുഹമ്മ ബോട്ട് ജെട്ടിയ്‌ക്ക് സമീപം നഷ്ടപ്പെട്ടത്. മുഹമ്മ ദീപ്തി സ്പെഷ്യൽ സ്ക്കൂളിലെ അധ്യാപകരായ ആര്യ, മനീഷ എന്നിവർക്കാണ് ചെയിൻ കളഞ്ഞു കിട്ടിയത്. ചെയിൻ മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ്ഖാനെ […]

“മരണസമയം അടുക്കാറായെന്ന് പറയാറുണ്ടായിരുന്നു,വാതിൽ തുറന്നപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം”; തിരുവനന്തപുരത്ത് പൂജാദ്രവ്യങ്ങള്‍ കൊണ്ട് ചിതയൊരുക്കി ജ്യോതിഷി ആത്മഹത്യ ചെയ്തു.

സ്വന്തം ലേഖിക തിരുവനന്തപുരം:വെള്ളറടയില്‍ പൂജാദ്രവ്യങ്ങള്‍ കൊണ്ട് സ്വയം ചിതയൊരുക്കി ജ്യോതിഷി ആത്മഹത്യ ചെയ്തു. ചൂണ്ടികല്‍ക്കര പുത്തൻവീട്ടില്‍ പത്മിനിയാണ് (65) കട്ടിലിനടിയില്‍ വസ്ത്രങ്ങള്‍ കൂട്ടിയിട്ട് സ്വയം തീകൊളുത്തി മരിച്ചത്.കുടുംബ ക്ഷേത്രത്തോട് ചേര്‍ന്ന് പൂജ ചെയ്യുന്ന വീട്ടിലാണ് സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി ജ്യോതിഷവും പൂജാ കര്‍മ്മങ്ങളും നടത്താറുള്ളതാണ് പത്മിനി. മരണസമയം അടുക്കാറായെന്ന് ഇവര്‍ പറയുന്നുണ്ടായിരുന്നെന്ന് മൂത്ത മകളായ മഞ്ജു പറഞ്ഞു. രാവിലെ ജ്യോതിഷിയെ തേടിയെത്തിവര്‍ വാതില്‍ തുറക്കാത്തത് കാരണം സമീപത്തുള്ളവരെ വിളിച്ചു വരുത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. പൂര്‍ണമായി കത്തി നശിച്ച ശരീരത്തില്‍ തലയോട്ടിയുടെയും […]

കേന്ദ്രത്തിന് ആശ്വാസം; കൂടുതല്‍ ശക്തമായ ഇന്ത്യ നിര്‍മ്മിക്കാൻ പ്രതീക്ഷ നല്‍കുന്ന വിധിയെന്ന് മോദി .

സ്വന്തം ലേഖിക ദില്ലി: ജമ്മുകശ്മീര്‍ പുനഃസംഘടനാ നടപടി സുപ്രീംകോടതി ശരിവച്ചത് കേന്ദ്ര സര്‍ക്കാരിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന കോടതിയുടെ നിരീക്ഷണം നിലപാടിനുള്ള അംഗീകാരമായാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. വിധി ചരിത്രപരമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. പാര്‍ലമെന്റ് നടപടിയെ കോടതി ശരിവച്ചിരിക്കുകയാണ്. കൂടുതല്‍ ശക്തമായ ഇന്ത്യ നിര്‍മ്മിക്കാന് പ്രതീക്ഷ നല്‍കുന്ന വിധിയെന്നും മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു. 2019 ഓഗസ്റ്റ് 5 ന് 61നെതിരെ 125 വോട്ടുകള്‍ക്കാണ് ജമ്മുകശ്മീര്‍ പുനഃസംഘടന ബില്ല് അമിത് ഷാ രാജ്യ […]

അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ; തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുംസാധ്യത; യുവ വനിത ഡോക്ടറുടെ മരണത്തില്‍ റുവൈസിന്റെ ജാമ്യഹര്‍ജി തള്ളി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ യുവ വനിത ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഡോ. റുവൈസിന്റെ ജാമ്യഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് റുവൈസ് അറസ്റ്റിലായത്. അതിന് ശേഷം റുവൈസിന്റെ പിതാവിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പിതാവിനെ ഇതുവരെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. പിതാവിനെയും റുവൈസിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താല്‍ മാത്രമേ ആത്മഹത്യാപ്രേരണക്കുറ്റം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളിലേക്കുള്ള തെളിവുകള്‍ […]

“ഒരു ഡ്രൈവറായി കണ്ടിട്ടില്ല,ഒന്ന് ദേഷ്യപ്പെട്ടിട്ടുപോലുമില്ല,മകനെ പോലെയാണ് പരിഗണിച്ചത് ,നഷ്ടമായത് ഒരച്ഛന്റെ സ്നേഹം”; കാനം രാജേന്ദ്രന്റെ വിയോഗത്തിൽ കണ്ണീരടക്കാനാവാതെ സന്തതസഹചാരി വിനോദ്.

  സ്വന്തം ലേഖിക കോട്ടയം(വാഴൂര്‍): കാനം രാജേന്ദ്രൻ ഓര്‍മയാകുമ്ബോള്‍ കണ്ണീരടക്കാനാവാതെ വിതുമ്ബുകയാണ് ഡ്രൈവറായിരുന്ന വിനോദ്. 18 വര്‍ഷമായി കാനത്തിനൊപ്പമുള്ള അടൂര്‍ വെള്ളച്ചിറ വിനോദ് കാനത്തിന്‍റെ വിശ്വസ്തനും മകനെപ്പോലെയുമായിരുന്നു.   പാര്‍ട്ടി പരിപാടികളായാലും സ്വകാര്യ ആവശ്യങ്ങളായാലും വിനോദ് ഒപ്പമുണ്ടാകും. കാനത്തിന്‍റെ വീട്ടിലും വിനോദിന് ഒരു മുറിയുണ്ടായിരുന്നു. യാത്ര പോയാല്‍ ഇരുവരും കഴിയുന്നത് ഒരേ മുറിയിലാണ്.   കാനത്തിന് ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ തുടങ്ങി എല്ലാം എടുത്തു കൊടുക്കുന്നത് വിനോദായിരുന്നു. എറണാകുളത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ മരണം വരെ കാനത്തിനൊപ്പം മുഴുസമയവും വിനോദ് ഉണ്ടായിരുന്നു. എവിടെ പോകണമെങ്കിലും […]

കുമരകം എസ് കെ എം പൂർവ വിദ്യാർഥി സംഘടന – സൗഹൃദം19 91 കൂട്ടായ്മ സമ്മേളനം നടത്തി: കളഞ്ഞു കിട്ടിയ മാല തിരികെ നല്കി മാതൃക കാട്ടിയ സജിവിനെ ആദരിച്ചു.

  സ്വന്തം ലേഖകൻ കുമരകം: എസ്.കെ.എം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സൗഹൃദം 1991 ന്റെ 11 – മത് സൗഹൃദ സമ്മേളനം തൈപ്പറമ്പിൽ എസ്സ് സുനിൽ കുമാറിന്റെ വസതിയിൽ കൺവീനർ രഞ്ജിത്ത് എസ്സിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരികെ നല്‍കി, മാതൃകാപരമായ പ്രവൃത്തിയിലൂടെ നാടിനു തന്നെ അഭിമാനമായി മാറിയ ഗ്രൂപ്പ് അംഗമായ കദളിക്കാട്ട് മാലിയിൽ കെ. എസ്സ് സജീവിനെ ഫലകം നല്കി ആദരിച്ചു. സംഘത്തിന്റെ പ്രവർത്തനങ്ങളേ കുറിച്ചും തുടർ പ്രവർത്തനങ്ങളെ കുറിച്ചും അവലോകനം നടത്തി. സുനിൽ സ്വാഗതം ആശംസിച്ചു. […]