നിറഞ്ഞ ചിരിയുമായി തങ്കമ്മ ചേച്ചി ; എറണാകുളം റെയില്‍വേ സ്റ്റേഷന് സന്തോഷ നിമിഷം. സ്റ്റേഷനിലെ സീനിയര്‍ ക്ലീനിംഗ് സ്റ്റാഫായ തങ്കമ്മ നാട മുറിച്ച്‌ ഡൈനിംഗ് ഹാളിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.

നിറഞ്ഞ ചിരിയുമായി തങ്കമ്മ ചേച്ചി ; എറണാകുളം റെയില്‍വേ സ്റ്റേഷന് സന്തോഷ നിമിഷം. സ്റ്റേഷനിലെ സീനിയര്‍ ക്ലീനിംഗ് സ്റ്റാഫായ തങ്കമ്മ നാട മുറിച്ച്‌ ഡൈനിംഗ് ഹാളിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.

 

കൊച്ചി : എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഡൈനിംഗ് ഹാളിന്‍റെ ഉദ്ഘാടനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. സ്റ്റേഷനിലെ സീനിയര്‍ ക്ലീനിംഗ് സ്റ്റാഫായ തങ്കമ്മയാണ് നാട മുറിച്ച്‌ ഡൈനിംഗ് ഹാളിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

 

 

സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഓഫീസാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്. .’പുതുക്കി പണിത എറണാകുളം സ്റ്റേഷനിലെ ഡൈനിംഗ് ഹാള്‍ തുറന്നുകൊടുത്തു.

 

 

 

 

സ്റ്റേഷനിലെ ഏറ്റവും മുതിര്‍ന്ന ക്ലീനിംഗ് സ്റ്റാഫാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.’- എന്നാണ് സതേണ്‍ റെയില്‍വേ ഓഫീസിന്‍റെ ഫേസ്ബുക്ക് പേജില്‍ വന്നിട്ടുള്ള കുറിപ്പ്. ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ സീനിയര്‍ ക്ലീനിംഗ് സ്റ്റാഫായ തങ്കമ്മഉദ്ഘാടനം,നിര്‍വഹിക്കുകയായിരുന്നുവെന്ന്റെയില്‍വേ പിആര്‍ഒ  പറഞ്ഞു.ലോക്കോ പൈലറ്റിന് ഉള്‍പ്പെടെ ഭക്ഷണം കഴിക്കുന്നതിന് സ്ഥലമാണ് പുതുക്കി പണിതതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group