കുമരകത്ത് ബൈക്ക് മോഷണം പോയതായി പരാതി: വീടിന്റെ മതിൽക്കെട്ടിനുള്ളിൽ നിന്നാണ് ബൈക്ക് കാണാതായത്

കുമരകത്ത് ബൈക്ക് മോഷണം പോയതായി പരാതി: വീടിന്റെ മതിൽക്കെട്ടിനുള്ളിൽ നിന്നാണ് ബൈക്ക് കാണാതായത്

സ്വന്തം ലേഖകൻ

കുമരകം: കുമരകത്ത്
വീടിൻ്റെ മതിൽകെട്ടിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കുമരകം വള്ളാറ പള്ളിക്ക് പിൻവശത്തായി താമസിക്കുന്ന വാലേചിറയിൽ വീട്ടിൽ വിജേഷ് വിജയനാണ് തന്റെ ബൈക്ക് മോഷണം പോയി എന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.

 

കെഎൽ 5 എ എൽ 8944 എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള ഹോണ്ട ഡ്രീം യുഗ ബൈക്കാണ് വെള്ളിയാഴ്ച രാത്രി മോഷണം പോയത്. രാത്രി 10 മണി വരെ ബൈക്ക് മതിൽ കെട്ടിനുള്ളിൽ ഉണ്ടായിരുന്നു. 10 മണിക്ക് ശേഷമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മോഷണം പോയത്. ബൈക്ക് കണ്ടെത്തുന്നതിനായി വിജേഷ് കുമരകം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു