മാലിന്യം കത്തിക്കുന്ന പുരുഷന്മാരെ കാത്തിരിക്കുന്നത് വന്ധ്യതാ…

സ്വന്തംലേഖകൻ കോട്ടയം : വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ അശാസ്ത്രീയമായി മാലിന്യങ്ങള്‍ കത്തിക്കുന്ന പുരുഷന്മാരെ കാത്തിരിക്കുന്നത് വന്ധ്യത ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍. ഖരമാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍ രോഗിയാക്കുമെന്നു ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍. യുണൈറ്റഡ് സ്റ്റേറ്റ് എന്‍വയോണ്‍മെന്‍ല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിക്കുന്നു. പുരുഷന്മാരില്‍ ബീജത്തിന്റെയും സെക്‌സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതിനും മാലിന്യം കത്തിക്കുമ്പോള്‍ പുറത്തുവരുന്ന അപകടകാരിയായ ഡയോക്‌സിന്‍, ഫ്യൂറാന്‍ എന്നിവ പ്രധാന പങ്കുവഹിക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചര്‍മ്മ രോഗം, കരള്‍ രോഗം എന്നിവ ഉണ്ടാകുന്നതിനും ഡയോക്‌സിന്‍ ശ്വസിക്കുന്നതിലൂടെ സാധ്യത വര്‍ദ്ധിക്കുമെന്നും […]

വെസ്റ്റ് നൈല്‍; ആശങ്കപ്പെടേണ്ടതില്ല പ്രതിരോധമാണ് പ്രധാനമെന്ന് ആരോഗ്യമന്ത്രി

സ്വന്തംലേഖകൻ കോട്ടയം : വെസ്റ്റ് നൈല്‍ പനി ബാധയെ തുടര്‍ന്ന് ബാലന്‍ മരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ്, ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ജില്ലാ വെറ്റിനറി യൂണിറ്റ് എന്നിവരുടെ സംഘം സ്ഥലം സന്ദര്‍ശിക്കുകയും […]

ഇരുമുടിക്കെട്ടില്ലാതെ രണ്ടുപേര്‍ പതിനെട്ടാംപടി കയറി..

സ്വന്തംലേഖകൻ കോട്ടയം : ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ ര​ണ്ടു തീ​ര്‍​ഥാ​ട​ക​ര്‍ ഞാ​യ​റാ​ഴ്​​ച പ​തി​നെ​ട്ടാം​പ​ടി ക​യ​റി. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ് ഞാ​യ​റാ​ഴ്​​ച രാ​വി​ലെ പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി​യ​ത്. തി​ര​ക്കൊ​ഴി​ഞ്ഞ സ​മ​യ​ത്ത് ഇ​വ​ര്‍ ര​ണ്ടു​പേ​രും മാ​ത്ര​മാ​ണ് പ​തി​നെ​ട്ടാം​പ​ടി ക​യ​റാ​ന്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ള്‍ പ​തി​നാ​റു​പ​ടി​യും മ​റ്റേ​യാ​ള്‍ പ​തി​നാ​ലു​പ​ടി​യു​മാ​ണ് ക​യ​റി​യ​ത്. ഭ​ക്ത​ര്‍ക്കെ​തി​രെ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ന്ന പൊ​ലീ​സ് നോ​ക്കി​നി​ല്‍ക്കെ​യാ​ണി​ത്. പ​തി​നെ​ട്ടാം​പ​ടി​ക്ക് സ​മീ​പം നി​ന്നി​രു​ന്ന ഭ​ക്ത​രാ​ണ് ഇ​വ​ര്‍ ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ ക​യ​റു​ന്ന​ത് പൊ​ലീ​സി​ന്റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​ത്.തുടർന്ന് ഇരുവരെയും തിരിച്ചിറക്കി.

ഒരു ‘സ്വഫ്ഫില്‍’ അവര്‍ അണിനിരന്നു; വംശവെറിയില്‍ ഹൃദയം മുറിഞ്ഞ ന്യൂസിലാന്‍ഡിന്റെ അതിജീവനം; ഹലോ ബ്രദര്‍ ഐക്യദാര്‍ഢ്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ..

സ്വന്തംലേഖകൻ കോട്ടയം : തീവ്ര വലതുപക്ഷ വംശീയ വാദിയുടെ വെടിവെയ്പ്പിനെ തുടര്‍ന്ന് 50 പേരുടെ ജീവന്‍ നഷ്ടമായ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് സംഭവത്തിന്റെ നടുക്കത്തില്‍ നിന്ന് ലോകം ഇതുവരെ മുക്തരായിട്ടില്ല. എന്നാല്‍, വംശീയവെറിയെ തുരത്തി തോല്‍പ്പിക്കാന്‍ ആ രാജ്യം കാണിക്കുന്ന അതിജീവന മാതൃകയില്‍ കണ്ണുടക്കിയിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.ന്യൂസിലന്‍ഡിന്റെ അനൗദ്യോഗിക ദേശീയചിഹ്നമായ സില്‍വര്‍ ഫേണ്‍ ഫ്‌ളാഗില്‍ (വെള്ളി പുല്‍ച്ചെടി) നമസ്‌കാരത്തിനായി വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്ലാംമതവിശ്വാസികളെ ചിത്രീകരിച്ചിരിക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. (നമസ്‌കരിക്കുമ്പോള്‍ ഒരു വരിയില്‍ നിരയായി ചേര്‍ന്ന് നില്‍ക്കുന്നതിനെ ‘സ്വഫ്ഫ് എന്നാണ് […]

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു…

സ്വന്തംലേഖകൻ കോട്ടയം : അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ബിജെപി നേതാവും ഗോവ മുഖ്യന്ത്രിയുമായ മനോഹർ പരീക്കർ അന്തരിച്ചു. പാൻക്രിയാസ് കാൻസർ ബാധയെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. അത്യാസന്ന നിലയിലെന്ന് കേന്ദ്രസർക്കാർ വിവരം പുറത്തുവിട്ടതിന് പിന്നാലെയാണ് അന്ത്യം. 63 വയസ്സായിരുന്നു. രാജ്യത്ത് വളരെ തന്ത്രപ്രധാനമായ വിഷയങ്ങളിൽ ഇടപെട്ട മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു. മനോഹർ പരീക്കർ പ്രതിരോധ മന്ത്രിയായിരിക്കെയാണ് ഇന്ത്യ ഒന്നാം സർജിക്കൽ സ്ട്രൈക്ക് ഉറി ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ നടത്തുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനിയായ പ്രതിരോധ മന്ത്രിയെന്ന നിലയിൽ അന്ന ആ […]

യുഡിഎഫ് നേതാക്കള്‍ എസ്ഡിപിഐ പിന്തുണ തേടിയത് തീക്കളി : വി.എസ്

സ്വന്തംലേഖകൻ കോട്ടയം : ബിജെപിയുടെ അതേ വര്‍ഗീയ രാഷ്ട്രീയമാണ് കോണ്‍ഗ്രസും കളിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍. യുഡിഎഫ് നേതാക്കള്‍ എസ്ഡിപിഐ യുടെ പിന്തുണ തേടിയത് തീക്കളിയാണെന്നും മതനിരപേക്ഷതയുടെ കാര്യത്തില്‍ യുഡിഎഫിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും വി എസ് പറഞ്ഞു. എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നല്ലൊരു സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ല. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂട്ടമായി നേതാക്കളെത്തുകയാണ്. സംഘപരിവാറിനെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ സമൂഹം ഒന്നിക്കണമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

പി ജയരാജന് വധഭീഷണി

സ്വന്തംലേഖകൻ കോട്ടയം : വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന് ഫോണിലൂടെ വധഭീഷണി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്റര്‍നെറ്റ് കോളിലൂടെ വധിക്കുമെന്ന ഭീഷണി ജയരാജന്റെ ഫോണിലേക്ക് എത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് +72430537 എന്ന ഇന്റര്‍നെറ്റ് നമ്പറില്‍ നിന്ന് വധഭീഷണി എത്തിയത്.തെരഞ്ഞെടുപ്പിന് മുന്‍പ് ജയരാജനെ വധിക്കുമെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ എന്‍ ഷംസീര്‍ വടകര റൂറല്‍ എസ് പിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പൊലീസ് കേസ് […]

കോട്ടയം ഉൾപ്പടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് സൂര്യാഘാത സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്..

സ്വന്തംലേഖകൻ കോട്ടയം : സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് സൂര്യാഘാത സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കടുത്ത ചൂട് അനുഭവപ്പെട്ടേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് ഉയരാനാണ് സാധ്യത.പാലക്കാട് ജില്ലയില്‍ ഇന്നലെ 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. പകല്‍ സമയത്ത് 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യ രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.കൈയ്യില്‍ എപ്പോഴും […]

ശബരിമല കയറുന്നതിനിടെ ഹൃദയസ്തംഭനം, ഭക്തൻ കുഴഞ്ഞു വീണ് മരിച്ചു..

സ്വന്തംലേഖകൻ കോട്ടയം : മല കയറുന്നതിനിടെ ഭക്തൻ ഹൃദയസ്തംഭനം മൂലം മരിച്ചു. തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ മഹേന്ദ്രനാണ് മരിച്ചത്. 50 വയസായിരുന്നു. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

താമര വിടരുമോ മിത്രമേ എന്നറിയാന്‍ മിസ് കോള്‍ വിട്ടതാ. ദാണ്ട് കിടക്കുന്നു മുറ്റത്തൊരു മെമ്പര്‍ഷിപ്പ്’

സ്വന്തംലേഖകൻ കോട്ടയം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ ആഭിമുഖ്യത്തില്‍ നടന്ന അംഗത്വ വിതരണ നാടകത്തെ ട്രോളി മന്ത്രി എം.എം മണി.ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ബിജെപിയെ ട്രോളിയിരിക്കുന്നത്. താമര വിടരുമോ മിത്രമേ എന്നറിയാന്‍ മിസ് കോള്‍ വിട്ടതാ. ദാണ്ട് കിടക്കുന്നു മുറ്റത്തൊരു മെമ്പര്‍ഷിപ്പെന്നാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പിച്ച നിലവിലെ എംപി ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നത് ബിജെപി എഴുതി തയ്യാറാക്കിയ നാടകം പൊളിഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് ഏറെ കൊട്ടിഘോഷിച്ച് ബിജെപി നടത്തിയ അംഗത്വ വിതരണം എന്തിനായിരുന്നുവെന്നും […]