ഓടിയോടി സിനിമയിലേക്ക്..; റോബിൻ ബസിന്റെ കഥ സിനിമയാകുന്നു ; പ്രതികാര മനോഭാവങ്ങളെ തകര്‍ത്ത് മുന്നോട്ട് കുതിക്കുന്ന പ്രയാണവുമായി  ‘റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്’

ഓടിയോടി സിനിമയിലേക്ക്..; റോബിൻ ബസിന്റെ കഥ സിനിമയാകുന്നു ; പ്രതികാര മനോഭാവങ്ങളെ തകര്‍ത്ത് മുന്നോട്ട് കുതിക്കുന്ന പ്രയാണവുമായി  ‘റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്’

സ്വന്തം ലേഖകൻ

റോബിൻ എന്ന് പേരുള്ള ബസും അതിന്റെ ഉടമയും വാർത്തകളിൽ നിറഞ്ഞിട്ട് ആഴ്ചകളായി. മോട്ടോർ വാഹന വകുപ്പും റോബിൻ ബസും തമ്മിലെ പോരിൽ മേലുംകീഴും നോക്കാതെ റോബിനൊപ്പം എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇപ്പോഴിതാ റോബിൻ ബസിന്റെ കഥ സിനിമയാക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്.

സംവിധായകൻ പ്രശാന്ത് മോളിക്കലാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വർഷങ്ങൾക്ക് മുൻപ് സിനിമാ കഥ പറയുവാനായി തന്നെ റാന്നിയിൽ നിന്നും എറണാകുളത്ത് എത്തിച്ചത് റോബിൻ ബസ് ആണെന്നും റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുകയുമായിരുന്നു എന്ന് പോസ്റ്റിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മലയാളത്തിലേയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ചിത്രം ജനുവരിയിൽ ചിത്രീകരണം തുടങ്ങും. പത്തനംതിട്ട, പാലക്കാട്, കോയമ്പത്തൂർ, എറണാകുളം എന്നിവിടങ്ങളിലായിരിക്കും ലൊക്കേഷനുകൾ.

പ്രശാന്ത് മോളിക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സുഹൃത്തുക്കളെ, വർഷങ്ങൾക്ക് മുൻപ് നിർമ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ്.

പതിവായി മുന്നോട്ടുള്ള യാത്രകളിൽ എൻറെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയിൽ അതിന്റെ റിലീസ് എത്തി നിൽക്കുകയും ആണ്. ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാർത്ഥ വിജയത്തിനായി മാസങ്ങൾക്ക് മുൻപ് തന്നെ കഥകൾ അന്വേഷിച്ച് തുടങ്ങുകയും, അവയിൽ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നിൽക്കുകയും, മറ്റ് ചില കഥകൾ ചർച്ചകളിൽ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്.