നവകേരള സദസിന്റെ വൈക്കത്തെ വേദി ജില്ലാ കളക്ടർ പരിശോധിച്ചു ആശ്രമം സ്കൂൾ, കായലോര ബീച്ച് എന്നിവിടങ്ങളിലാണ് നവകേരള സദസ് നടക്കുക

നവകേരള സദസിന്റെ വൈക്കത്തെ വേദി ജില്ലാ കളക്ടർ പരിശോധിച്ചു ആശ്രമം സ്കൂൾ, കായലോര ബീച്ച് എന്നിവിടങ്ങളിലാണ് നവകേരള സദസ് നടക്കുക

സ്വന്തം ലേഖകൻ
വൈക്കം:
നവകേരള സദസിന്റെ വൈക്കത്തെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.വേദിയും അവിടത്തെ സുരക്ഷാ സംവിധാനങ്ങളും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു വിലയിരുത്തി.

ഡിസംബർ 14 നാണ് വൈക്കത്ത് നവകേരള സദസ്.
ജില്ലാ കളക്ടർ ഡോ.വി. വിഘ്‌നേശ്വരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘമെത്തി. നവകേരള സദസിന് വേദിയാകുന്ന വൈക്കം ആശ്രമം സ്കൂൾ, വൈക്കം കായലോര ബീച്ച് എന്നിവിടങ്ങളിൽ അധികൃതർ പരിശോധന നടത്തി.

വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. രഞ്ജിത്ത്, നോഡൽ ഓഫീസർ പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ശ്രീലേഖ, അസിസ്റ്റന്റ് പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, തഹസിൽദാർ ഇ.എം.റെജി, നഗരസഭ സെക്രട്ടറി സൗമ്യ, ബി ഡി ഒ കെ.അജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ മനോജ്‌ കുമാർ, എന്നിവരും കളക്ടർ ക്കൊപ്പമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group