നവകേരള സദസ്സിന്റെ പിന്തുണ പറവൂരില്‍ കാണാമെന്ന് മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് മറുപടിയുമായി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

നവകേരള സദസ്സിന്റെ പിന്തുണ പറവൂരില്‍ കാണാമെന്ന് മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് മറുപടിയുമായി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

 

തിരുവനന്തപുരം : ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിക്കാര്‍ നടത്തുന്ന പരിപാടിയാണെങ്കില്‍ അത് കാണാനൊന്നുമില്ലെന്ന് സതീശൻ പറഞ്ഞു. നവകേരള സദസിന്റെ പേരില്‍ മുഖ്യമന്ത്രി നടതുന്നത് വെല്ലുവിളിയും കലാപ ആഹ്വാനവുമാണെന്നും രണ്ട് സ്കൂളിന്റെ മതില്‍ പരിപാടിക്ക് വേണ്ടി പൊളിച്ചുനീക്കിയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് മറ്റ് ജോലികള്‍ നല്‍കുന്നത് ശരിയല്ല. നവകേരള സദസിന്റെ സംഘാടക സമിതിയില്‍ പ്രവര്‍ത്തിക്കാൻ നിര്‍ബന്ധിക്കുന്നു. ജിഎസ്ടി രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരടക്കം നടത്തുന്നത് വ്യാപക പണപിരിവാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥര്‍ വരെ പണം പിരിക്കുന്നു. ജനങ്ങളേയും പ്രതിപക്ഷത്തേയും വെല്ലുവിളിച്ച്‌ നടത്തുന്ന നാടകമാണ് പരിപാടി. ഭരണ സംവിധാനം സ്തംഭിച്ചു. ജനപിന്തുണ കാണിക്കേണ്ടത് തെരഞ്ഞെടപ്പില്‍. അവിടെ കാണാമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

മുഖ്യമന്ത്രിയുടെ യാത്ര കടന്ന് പോകുന്ന ഇടങ്ങളിലെല്ലാം കരുതല്‍ തടങ്കലാണ്. ഇതുവരെ കറുപ്പിനോടായിരുന്നു വെറുപ്പ്. ഇപ്പോ വെളുത്ത ഉടുപ്പിട്ടവരോടാണ് വെറുപ്പ്. എന്തിനാണിത്ര അസഹിഷ്ണുതയെന്നും വിഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിന് പുറകെ 126 കാറാണ് ഓടുന്നത്. പിന്നെവിടെയാണ് ചെലവ് ചുരുക്കല്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണവുമായി സഹകരിക്കും.

 

 

 

 

എന്താണ് അതില്‍ തെറ്റ്. സാക്ഷിയായാണ് വിളിപ്പിച്ചത് ആര്യാടൻ ഷൗക്കത്ത് വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ് അതില്‍ മുഖ്യമന്ത്രി എന്തിനാണ് ഇടപെടുന്നത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. അത് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ കെപിസിസി അന്വേഷണ സമിതി ഇല്ലെന്നും വിവരങ്ങള്‍ ചോദിക്കുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.