ഉപരിപഠനത്തിനായി വിദ്യാർഥികൾ കേരളം വിട്ടുപോകുന്നു; ഇതിൽ വേവലാതി പെടേണ്ട കാര്യം ഇല്ലെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.

ഉപരിപഠനത്തിനായി വിദ്യാർഥികൾ കേരളം വിട്ടുപോകുന്നു; ഇതിൽ വേവലാതി പെടേണ്ട കാര്യം ഇല്ലെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.

സ്വന്തം ലേഖകൻ 

കോഴിക്കോട്: വിദ്യാര്‍ഥികള്‍ പഠനത്തിനായി സംസ്ഥാനം വിട്ടു പുറത്തുപോകുന്നതില്‍ വലുതായി വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നവകേരള സദസ് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചതിന്‍റെ ആദ്യദിനമായ വെള്ളിയാഴ്ച വടകരയില്‍ നടന്ന പ്രഭാതയോഗത്തില്‍ അതിഥികള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മറുപടി പറയുകയായി രുന്നു മുഖ്യമന്ത്രി.

 

നാം വളര്‍ന്നുവന്ന സാഹചര്യം അല്ല പുതിയ തലമുറയുടേതെന്നും, ലോകം അവരുടെ കൈക്കുമ്പിളിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതുകൊണ്ട് തന്നെ വിദേശത്ത് പോയി പഠിക്കാന്‍ അവര്‍ക്ക് താത്പര്യം ഉണ്ടാകുമെന്നും അവരുടെ അഭിപ്രായങ്ങള്‍ക്കൊപ്പം രക്ഷിതാക്കള്‍ നില്‍ക്കുകയാണ് വേണ്ടതെന്നും നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനാണ് നോക്കേണ്ടതെന്നും കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും അതിനുള്ള സൗകര്യം വര്‍ധിപ്പിക്കണം. ക്യാമ്പസ് എല്ലാ സമയത്തും വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കണം. അങ്ങിനെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്‍റെ മികവ് പുറത്തറിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ ഇങ്ങോട്ട് തന്നെ വരും.

 

ആ രീതിയിലുള്ള മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്.

 

അതിന്‍റെ ഫലം കണ്ടുതുടങ്ങിയതിന്‍റെ തെളിവാണ് കേരള യൂണിവേഴ്‌സിറ്റിയ്ക്ക് ലഭിച്ച ഡബിള്‍ എ പ്ലസ് ഉന്നത ഗ്രേഡ്. വിദേശ വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനായി അന്താരാഷ്ട്ര ഹോസ്റ്റല്‍ സമുച്ചയം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്ത

മാക്കി.