മിസിംഗ് കേസുകള്‍ കൂടുന്നു ;ഈ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായത് 9882 പേരെ.പോയതെവിടെയെന്ന് കണ്ടെത്താനാകാതെ പൊലീസ്.

മിസിംഗ് കേസുകള്‍ കൂടുന്നു ;ഈ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായത് 9882 പേരെ.പോയതെവിടെയെന്ന് കണ്ടെത്താനാകാതെ പൊലീസ്.

 

തിരുവനന്തപുരം: വിവിധ സാഹചര്യങ്ങളില്‍ സംസ്ഥാനത്ത് നിന്ന് കാണാതാകുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.  കാണാതാവുന്ന കേസുകളില്‍ ഭൂരിഭാഗം പേരെയും തിരിച്ചുകിട്ടിയതായി പൊലീസ് രേഖകളില്ല.

 

 

 

സ്ത്രീകളേയും, കുട്ടികളേയും കാണാതായ പരാതികളാണ് പൊലീസില്‍ കൂടുതലും എത്തുന്നത്. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഈ വര്‍ഷം 9882 മിസ്സിംഗ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

 

 

 

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കെടുത്താല്‍ 30,854 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളാണ് കാണാതാകുന്നവരില്‍ കൂടുതലും. ഇതില്‍ തന്നെ 15നും 35നും ഇടയില്‍ പ്രായമുള്ളവരാണ് അധികവും. വീട്ടില്‍ നിന്ന് കാണാതാകുന്നുവെന്നാണ് മിക്ക പരാതികളിലും പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

വീട്ടുകാരറിയാതെ പ്രണയ വിവാഹം ചെയ്ത് നാടുവിടുന്നവരും കാണാതാകുന്നവരുടെ കൂട്ടത്തിലുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ പൊലീസിന് കഴിയുന്നുണ്ട്. എന്നാല്‍ ഇതിനെക്കാള്‍ വളരെയധികം കൂടുതലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നവര്‍. കേരളത്തിലെ അന്വേഷണ ഏജൻസികളെല്ലാം ഇക്കാര്യത്തില്‍ പരാജയപ്പെടുകയാണ്.