മധുരമെന്നതിന് പുറമേ പല ഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് ശര്‍ക്കര; ശര്‍ക്കര കഴിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

  സ്വന്തം ലേഖകൻ   പഞ്ചസാരയ്‌ക്ക് പകരം ഉപയോഗിക്കാവുന്ന മധുരമാണ് ശര്‍ക്കര. മധുരമെന്നതിന് പുറമേ പല ഗുണങ്ങളുമുള്ള ഭക്ഷ്യവസ്തു കൂടിയാണ് ശര്‍ക്കര. ശര്‍ക്കര കഴിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം   ഇരുമ്പ്, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ശര്‍ക്കര കഴിക്കുന്നത് അയേണിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഡയറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.   ശര്‍ക്കരയെ ആര്‍ത്തവ വേദനയ്‌ക്കുള്ള ഒരു സാന്ത്വന പരിഹാരമായും പറയപ്പെടാറുണ്ട്. അതിനാല്‍ സ്ത്രീകള്‍ക്ക് അവരുടെ ആര്‍ത്തവ സമയത്ത് ശര്‍ക്കര കഴിക്കുന്നത് ഏറെ ഗുണം […]

ദീപാവലി; ബംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം; രണ്ടു സര്‍വീസുകളായിരിക്കും ഉണ്ടാവുക.

  സ്വന്തം ലേഖിക   കൊച്ചി: ദീപാവലി അവധിക്ക് നാട്ടിലെത്തുന്നവര്‍ക്കായി ഓടുന്ന ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിക്കും.   എറണാകുളത്തേക്കും തിരിച്ചുമായി രണ്ടു സര്‍വീസുകളായിരിക്കും ഉണ്ടാവുക. സമയക്രമം സംബന്ധിച്ച വിശദാംശങ്ങള്‍ ആയിട്ടില്ല. നാട്ടിലേക്കുള്ള പല ട്രെയിനുകളിലും ദീപാവലിക്ക് വെയ്റ്റിങ് ലിസ്റ്റ് കൂടിയതോടെ ബുക്കിങ് നിര്‍ത്തി. അവധിക്കാലത്ത് കാൻസലേഷൻ ഉണ്ടാകാറില്ല.   ദീപാവലിക്ക് നാട്ടിലെത്താൻ ഏറ്റവും തിരക്ക് 10-നാണ്. 12-ന് മടക്കയാത്രയ്ക്കും തിരക്കോടു തിരക്കാണ്. 10-ന് ബെംഗളൂരുവില്‍നിന്നുള്ള ഹംസഫര്‍ എക്സ്‌പ്രസില്‍ സ്ലീപ്പറില്‍ വെയ്റ്റിങ് ലിസ്റ്റ് 298 ആയി. തേര്‍ഡ് […]

സാമ്പത്തിക പ്രതിസന്ധി ; മോട്ടോർ വാഹനവകുപ്പിന് കോടികളുടെ കടം; കുടിശ്ശിക നൽകാത്തതിനാൽ ആർസിയും ലൈസൻസും ഉപഭോക്താക്കൾക്ക് വിതരണം നിർത്തിവച്ച് തപാൽ വകുപ്പ്

സ്വന്തം ലേഖകൻ  കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിലായ മോട്ടോർ വാഹന വകുപ്പിനെ ധനവകുപ്പ് കൈവിട്ടതോടെ ആർ.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് വിതരണം തകിടം മറിഞ്ഞു. 2.84 കോടി രൂപ കുടിശ്ശിക കിട്ടാത്തതിനാൽ തപാൽ വകുപ്പ് വിതരണം നിറുത്തിവച്ചിരിക്കയാണ്. കുടിശ്ശിക ലഭിച്ചിട്ടു മതി വിതരണമെന്നാണ് തപാൽ വകുപ്പിന്റെ തീരുമാനം. ആർ.സി ബുക്കും ലൈസൻസും സ്വന്തം വിലാസത്തിൽ കിട്ടാൻ പണം മുൻകൂർ അടച്ച ആയിരക്കണക്കിന് പേർ ബുദ്ധിമുട്ടിലായി. പണം ആവശ്യപ്പെടുമ്പോൾ സാമ്പത്തിക പ്രതിസന്ധിയാണ് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നതെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച മുതലാണ് ലൈസൻസിന്റെയും ആർ.സി ബുക്കിന്റെയും […]

ടാറ്റൂ സ്റ്റുഡിയോയുടെ മറവില്‍ ലഹരിക്കച്ചവടം; വൻ എംഡിഎംഎ ശേഖരം പിടികൂടി, തലസ്ഥാനത്ത് രണ്ട് പേര്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം : തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പിടികൂടി. ടാറ്റൂ സ്റ്റുഡിയോയുടെ മറവില്‍ നടന്ന ലഹരി കച്ചവടമാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. തമ്പാനൂർ എസ് എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയില്‍ നിന്നാണ് 78. 78 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പിടിച്ചെടുത്ത എംഡിഎംഎക്ക് മൂന്ന് ലക്ഷം രൂപ വിലവരും. വരുന്ന ദിവസങ്ങള്‍ ടാറ്റൂ സ്റ്റുഡിയോകള്‍ കേന്ദ്രീകരിച്ച്‌ ശക്തമായ പരിശോധന നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

20 പവന്‍ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ വീട്ടുവേലക്കാരി പിടിയിൽ; മോഷണം പോയ ആഭരണങ്ങൾ മാലിന്യം തള്ളുന്ന സ്ഥലത്ത് ; കണ്ടെത്തിയത് വീട്ടുവേലക്കാരിയും 

സ്വന്തം ലേഖകൻ  മലപ്പുറം: മഞ്ചേരി അരുകിഴായയിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് 20 പവന്‍ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ വീട്ടുവേലക്കാരിയായ മഞ്ചേരി വേട്ടഞ്ചേരിപ്പറമ്പിലെ ഇന്ദിര (58) പിടിയിൽ. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയാണ് ഇന്ദിരയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ കെ വി നന്ദകുമാറിന്റെ വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷണം പോയത്. വീട്ടിലെ ജോലിക്കാരിയായ ഇന്ദിര വീട് വൃത്തിയാക്കി മടങ്ങിയതിനു ശേഷമാണ് മോഷണം നടന്നതെന്നാണ് പൊലീസിനെ അറിയിച്ചത്. മൂന്നാം നാള്‍ ആഭരണങ്ങൾ അതേ വീടിന്റെ പിറകിലെ […]

പതിരില്‍ നിന്നും തെര്‍മോകോള്‍; മലിനീകരണ തോത് കുറയ്‌ക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കാൻ ബയോ-തെര്‍മോകോള്‍

  സ്വന്തം ലേഖിക പഞ്ചാബ് : പതിരില്‍ നിന്നും ബയോ-തെര്‍മോകോള്‍ ഉത്പാദിപ്പിച്ച്‌ ശാസ്ത്രജ്ഞര്‍. പഞ്ചാബിലെ ലുധിയാനയിലുള്ള ഇന്ത്യൻ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ (ICAR) സെൻട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഹാര്‍വെസ്റ്റ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ (CIPHET) ശാസ്ത്രജ്ഞരാണ് ബയോ-തെര്‍മോകോള്‍ നിര്‍മ്മിച്ചത്. നെല്ല്, ഗോതമ്ബ് എന്നിവയിലെ പതിരില്‍ നിന്നാണ് നിര്‍മ്മാണം. ഉത്തരേന്ത്യയിലെ വായു മലീകരണത്തെ പിടിച്ചുനിര്‍ത്താൻ ഇത് സഹായകമാകും. രാജ്യതലസ്ഥാനത്തെ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ വായു നിലവാരം മോശമാകുന്നതിനുള്ള പ്രധാന കാരണം വൈക്കോല്‍ കൂന കത്തിക്കുന്നതാണ്. ബയോ-തെ‍‍ര്‍മോകോള്‍ ഉത്പാദനത്തിന് വൈക്കോല്‍ ആവശ്യമായതിനാല്‍ മലീകരണ തോത് കുറയ്‌ക്കാൻ […]

പലസ്തീന്‍ വിഷയം; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി

  സ്വന്തം ലേഖിക   മലപ്പുറം: പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി. മലപ്പുറത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി വിലക്കിയ സംഭവത്തിലാണ് ശ്രീമതിയുടെ പ്രതികരണം.   കോണ്‍ഗ്രസിന് പലസ്തീനോട് ഇത്രയും വിരോധമോയെന്ന് ശ്രീമതി ചോദിച്ചു. മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തിയാല്‍ നടപടി എടുക്കുമെന്ന് കെസുധാകരന്‍’, എന്നാണ് പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്. പലസ്തീന് ഐക്യപ്പെട്ടുകൊണ്ട് ഇതിനകം മലപ്പുറത്ത് ഡിസിസി പരിപാടി സംഘടിപ്പിച്ച സാഹചര്യത്തില്‍ മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്നാണ് കെപിസിസി നിര്‍ദേശം.   […]

കണ്ണൂരിൽ അഞ്ചുവര്‍ഷം മുൻപ് മരിച്ചയാളെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു; തലയോട്ടിയുടെ ഡി.എൻ.എ പരിശോധനാ ഫലമാണ് നിർണായകമായത് 

  സ്വന്തം ലേഖകൻ   കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ അഞ്ചു വർഷം മുൻപ് മരിച്ചയാളെ കണ്ണവം പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.   തലയോട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തിയാണ് കണ്ണവം എടയാര്‍ കോളനിയിലുള്ള മനോജാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. 2021ലാണ് കണ്ണവം ഫോറസ്റ്റില്‍ നിന്നും തൂങ്ങി മരിച്ച നിലയില്‍ തലയോട്ടി കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 2018ല്‍ കാണാതായ മനോജാണെന്ന് സൂചന ലഭിച്ചിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തില്‍ അത് സ്ഥിരീകരിച്ചിരുന്നില്ല.   തുടര്‍ന്ന് തലയോട്ടിയുടെയും മനോജിന്റെ സഹോദരന്റെയും ഡി.എൻ.എ പരിശോധനക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ […]

ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ച സംഭവം; മുൻകൂര്‍ ജാമ്യംതേടി പ്രധാനാധ്യാപിക കോടതിയില്‍

സ്വന്തം ലേഖിക കാസർകോട് : സ്കൂളില്‍ ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ച കേസില്‍ പ്രധാനാധ്യാപിക ഷേര്‍ളി ജോസഫ് മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി.  കാസര്‍കോട് ജില്ല സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഈ മാസം ഏഴിന് കോടതി ജാമ്യ ഹർജി പരിഗണിക്കുന്നതിനായി മാറ്റി. കോട്ടമല എം.ജി.എം എ.യു.പി സ്കൂളില്‍ കഴിഞ്ഞ മാസം 19നാണ് സംഭവം. ചിറ്റാരിക്കാല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ അസംബ്ലി കഴിഞ്ഞ ശേഷം ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ചതായാണ് കേസ്. അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ പ്രധാനാധ്യാപിക ഷേര്‍ളി ജോസഫ് സ്കൂള്‍ അസംബ്ലി […]

‘അനുവാദം ചോദിക്കാതെ തന്നെ വില്ലേജ് ഓഫീസറുടെ മുമ്പില്‍ ഇട്ടിട്ടുള്ള കസേരയില്‍ ഇരിക്കേണ്ടതാണ്. ഞാനും നിങ്ങളില്‍ ഒരാളാണ്’ ; വില്ലേജ് ഓഫീസറും കസേരക്ക് പിന്നിലെ കുറിപ്പും വൈറൽ

സ്വന്തം ലേഖകൻ  പാലക്കാട്: ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫീസറും കസേരക്ക് പിന്നിലെ കുറിപ്പും വൈറൽ. ‘അനുവാദം ചോദിക്കാതെ തന്നെ വില്ലേജ് ഓഫീസറുടെ മുമ്പില്‍ ഇട്ടിട്ടുള്ള കസേരയില്‍ ഇരിക്കേണ്ടതാണ്. ഞാനും നിങ്ങളില്‍ ഒരാളാണ്’ എന്നാണ് കുറിപ്പ്. തിരുവനന്തപുരം നേമം സ്വദേശിയായ ആര്‍ പ്രവീണ്‍ ആണ് വില്ലേജ് ഓഫീസര്‍. പ്രവീണിന്റെ പിന്നിലെ അലമാരയില്‍ രണ്ടിടത്തായി കടലാസില്‍ എഴുതി ഒട്ടിച്ച കുറിപ്പാണ് ഇവിടെയെത്തുന്നവരുടെ കണ്ണില്‍ ആദ്യം ഉടക്കുക. വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള മിക്ക ഓഫീസുകളിലും കയറിയിറങ്ങുന്നവര്‍ക്ക് പലപ്പോഴും അവഗണനയും നിരാശയും ഒക്കെ സമ്മാനിക്കുന്നിടത്താണ് ഈ വില്ലേജ് ഓഫീസര്‍ വ്യത്യസ്തനാകുന്നത്. പല […]