മധുരമെന്നതിന് പുറമേ പല ഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് ശര്‍ക്കര; ശര്‍ക്കര കഴിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
സ്വന്തം ലേഖകൻ
പഞ്ചസാരയ്‌ക്ക് പകരം ഉപയോഗിക്കാവുന്ന മധുരമാണ് ശര്‍ക്കര. മധുരമെന്നതിന് പുറമേ പല ഗുണങ്ങളുമുള്ള ഭക്ഷ്യവസ്തു കൂടിയാണ് ശര്‍ക്കര. ശര്‍ക്കര കഴിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ഇരുമ്പ്, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ശര്‍ക്കര കഴിക്കുന്നത് അയേണിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഡയറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശര്‍ക്കരയെ ആര്‍ത്തവ വേദനയ്‌ക്കുള്ള ഒരു സാന്ത്വന പരിഹാരമായും പറയപ്പെടാറുണ്ട്. അതിനാല്‍ സ്ത്രീകള്‍ക്ക് അവരുടെ ആര്‍ത്തവ സമയത്ത് ശര്‍ക്കര കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ശര്‍ക്കര കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണകരമാണ്.
എല്ലുകളുടെ ആരോഗ്യത്തിനും ശര്‍ക്കര നല്ലതാണ്. സന്ധി വേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കാന്‍ ശര്‍ക്കര സഹായിക്കും. പൊട്ടാസ്യവും സോഡിയവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചെറുചൂടുവെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഉപകരിക്കും. വണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്താവന്നതാണ്.