play-sharp-fill
ദീപാവലി; ബംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം; രണ്ടു സര്‍വീസുകളായിരിക്കും ഉണ്ടാവുക.

ദീപാവലി; ബംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം; രണ്ടു സര്‍വീസുകളായിരിക്കും ഉണ്ടാവുക.

 

സ്വന്തം ലേഖിക

 

കൊച്ചി: ദീപാവലി അവധിക്ക് നാട്ടിലെത്തുന്നവര്‍ക്കായി ഓടുന്ന ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിക്കും.

 

എറണാകുളത്തേക്കും തിരിച്ചുമായി രണ്ടു സര്‍വീസുകളായിരിക്കും ഉണ്ടാവുക. സമയക്രമം സംബന്ധിച്ച വിശദാംശങ്ങള്‍ ആയിട്ടില്ല. നാട്ടിലേക്കുള്ള പല ട്രെയിനുകളിലും ദീപാവലിക്ക് വെയ്റ്റിങ് ലിസ്റ്റ് കൂടിയതോടെ ബുക്കിങ് നിര്‍ത്തി. അവധിക്കാലത്ത് കാൻസലേഷൻ ഉണ്ടാകാറില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ദീപാവലിക്ക് നാട്ടിലെത്താൻ ഏറ്റവും തിരക്ക് 10-നാണ്. 12-ന് മടക്കയാത്രയ്ക്കും തിരക്കോടു തിരക്കാണ്. 10-ന് ബെംഗളൂരുവില്‍നിന്നുള്ള ഹംസഫര്‍ എക്സ്‌പ്രസില്‍ സ്ലീപ്പറില്‍ വെയ്റ്റിങ് ലിസ്റ്റ് 298 ആയി. തേര്‍ഡ് എ.സി.യില്‍ അത് 523 എത്തി. കൊച്ചുവേളി എക്സ്‌പ്രസില്‍ സ്ലീപ്പറിലും ചെയര്‍ കാറിലും ബുക്കിങ് നിര്‍ത്തി. തേഡ് എ.സി.യില്‍ 161, സെക്കൻഡ് എ.സി.യില്‍ 88 എന്നിങ്ങനെയാണ് വെയ്റ്റിങ് ലിസ്റ്റ്.

 

കന്യാകുമാരി എക്സ്‌പ്രസ്, എറണാകുളം എക്സ്‌പ്രസ് എന്നിവയിലും വെയ്റ്റിങ് ലിസ്റ്റായി. ബസുകളിലെ ദീപാവലിത്തിരക്കും പതിവുപോലെ കൂടിയിട്ടുണ്ട്. സ്വകാര്യ ബസില്‍ ബെംഗളൂരു-എറണാകുളം ടിക്കറ്റിന് 3,900 രൂപ വരെ എത്തിയിട്ടുണ്ട്. സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ എ.സി. സ്‌ളീപ്പറിനാണ് ഈ നിരക്ക്. നോണ്‍ എ.സി. സീറ്ററിന് 2,000 രൂപയാണ്. ആഘോഷ അവധിക്കാലത്ത് സ്വകാര്യ ബസില്‍ നിരക്ക് 5000 രൂപ വരെ ഉയരാറുണ്ട്.

 

കര്‍ണാടക ആര്‍.ടി.സി.ക്ക് 12 സെമി സ്ലീപ്പര്‍ സ്‌പെഷ്യല്‍ ഉണ്ട്. ഇവയില്‍ നിരക്ക് 2,160 രൂപയാണ്. പതിവായി ഓടുന്ന അംബാരി ഉത്സവ് മള്‍ട്ടി ആക്‌സില്‍ എ.സി. സ്ലീപ്പറില്‍ ഉൾപ്പെടെ സീറ്റില്ല. 2,015 ആണ് ഇതിലെ നിരക്ക്. ഒരു മാസം മുന്നേ ബുക്കിങ് തുടങ്ങിയിരുന്നു.

 

കെ.എസ്.ആര്‍.ടി.സി. എറണാകുളം ഡിേപ്പായുടെ നാലു ബസുകളാണ്‌ ബംഗളൂരുവില്‍ നിന്നുള്ളത്. രണ്ട് സ്ലീപ്പര്‍, ഒരു എസ് സീറ്റര്‍, ഒരു ഡീലക്‌സ്. ഇതു കൂടാതെ നാലു ബസുകള്‍ ദീപാവലിക്ക് സര്‍വീസ് നടത്തും.