‘അനുവാദം ചോദിക്കാതെ തന്നെ വില്ലേജ് ഓഫീസറുടെ മുമ്പില്‍ ഇട്ടിട്ടുള്ള കസേരയില്‍ ഇരിക്കേണ്ടതാണ്. ഞാനും നിങ്ങളില്‍ ഒരാളാണ്’ ; വില്ലേജ് ഓഫീസറും കസേരക്ക് പിന്നിലെ കുറിപ്പും വൈറൽ
സ്വന്തം ലേഖകൻ
പാലക്കാട്: ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫീസറും കസേരക്ക് പിന്നിലെ കുറിപ്പും വൈറൽ. ‘അനുവാദം ചോദിക്കാതെ തന്നെ വില്ലേജ് ഓഫീസറുടെ മുമ്പില്‍ ഇട്ടിട്ടുള്ള കസേരയില്‍ ഇരിക്കേണ്ടതാണ്. ഞാനും നിങ്ങളില്‍ ഒരാളാണ്’ എന്നാണ് കുറിപ്പ്. തിരുവനന്തപുരം നേമം സ്വദേശിയായ ആര്‍ പ്രവീണ്‍ ആണ് വില്ലേജ് ഓഫീസര്‍.
പ്രവീണിന്റെ പിന്നിലെ അലമാരയില്‍ രണ്ടിടത്തായി കടലാസില്‍ എഴുതി ഒട്ടിച്ച കുറിപ്പാണ് ഇവിടെയെത്തുന്നവരുടെ കണ്ണില്‍ ആദ്യം ഉടക്കുക. വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള മിക്ക ഓഫീസുകളിലും കയറിയിറങ്ങുന്നവര്‍ക്ക് പലപ്പോഴും അവഗണനയും നിരാശയും ഒക്കെ സമ്മാനിക്കുന്നിടത്താണ് ഈ വില്ലേജ് ഓഫീസര്‍ വ്യത്യസ്തനാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പല ഓഫിസുകളിലും എത്തിയാല്‍ ഇരിക്കാന്‍ ഇരിപ്പിടം പോലും കിട്ടാറില്ല. ഏറെ നേരം ക്യൂവില്‍ കാത്തുനില്‍ക്കേണ്ടിയും വരും. എന്നാല്‍ ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫീസിലെ ഈ രീതി ആവശ്യവുമായി എത്തുന്നവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നു.