റാഫ അതിര്‍ത്തി തുറന്നു; മാനുഷിക സഹായവുമായി ഈജിപ്‌തില്‍ നിന്ന് 20 ട്രക്കുകള്‍; ഒന്നിനും തികയില്ലെന്ന് ലോകാരോഗ്യ സംഘടന

ഗാസ: ഈജിപ്‌തിനും ഗാസയ്ക്കും ഇടയിലുള്ള ഏക ക്രോസിംഗ് പോയിന്റായ റാഫ അതിര്‍ത്തി തുറന്നു. യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ മരുന്നുകള്‍ ഉള്‍പ്പെടെ മാനുഷികസഹായമെത്തിക്കാൻ ഈജിപ്‌തില്‍ നിന്ന് 20 ട്രക്കുകളാണ് എത്തുന്നത്. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ റാഫ അതിര്‍ത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജറുസലേമിലുള്ള യു എസ് എംബസി അറിയിച്ചു. യുഎൻ, ഈജിപ്‌ത്, യു എസ് എന്നിവരുള്‍പ്പെടെ ഇസ്രായേലിലുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗാസയില്‍ സഹായമെത്തിക്കാൻ ഭരണകൂ‌ടം അനുമതി നല്‍കിയത്. കരാര്‍ പ്രകാരം ഈജിപ്‌തിലെ റെഡ് ക്രസന്റില്‍ നിന്ന് പാലസ്‌തീൻ റെഡ് ക്രസന്റ് സംഘടനയിലേക്കാണ് സാധനങ്ങള്‍ […]

പാലിയേക്കര ടോള്‍ പ്ലാസ സമരം; കോണ്‍ഗ്രസ് എം.പിമാര്‍ക്കും കണ്ടാലറിയാവുന്ന 145 പേര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ക്കും മറ്റു നേതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ടോള്‍ പ്ലാസ മാനേജരുടെ പരാതിയില്‍ ആണ് പുതുക്കാട് പോലീസ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാക്കളായ ടി എൻ പ്രതാപൻ എം.പി, രമ്യ ഹരിദാസ് എം.പി, മുന്‍ എം.എല്‍.എ അനില്‍ അക്കര, ജോസ് വള്ളൂര്‍, ജോസഫ് ടാജറ്റ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 145 പേര്‍ക്കെതിരെയും ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടോള്‍ ഗെയ്റ്റിലുണ്ടായ നാശനഷ്ടം ഉള്‍പ്പെടെ ഏഴു ലക്ഷം രൂപയില്‍ അധികം നഷ്ടമുണ്ടായതായാണ് ടോള്‍ പ്ലാസ അധികൃതരുടെ പരാതി. ഇഡി റെയ്ഡ് നടത്തിയ […]

ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വ്യാജ നിയമന തട്ടിപ്പ്: രണ്ടാം പ്രതി ലെനിന്‍ രാജിന്‍റെ മുൻകൂര്‍ ജാമ്യ അപേക്ഷ തള്ളി

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വ്യാജ നിയമന തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ലെനിൻ രാജിന്‍റെ മുൻകൂര്‍ ജാമ്യ അപേക്ഷ തള്ളി. തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. ഹരിദാസിന്‍റെ മരുമകള്‍ ഓഫീസര്‍ തസ്തികയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി. ഒന്നും രണ്ടും പ്രതികളുടെ ബാങ്ക് അക്കൗണ്ടില്‍ പണം അയപ്പിച്ചു എന്നാണ് പ്രോസിക്യുഷൻ വാദം. കേസിലെ ഒന്നാം പ്രതി അഖില്‍ സജീവ്, മൂന്നാം പ്രതി റെയ്സ്, നാലാം പ്രതി ബാസിത് എന്നിവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. പ്രതികളില്‍ അഖില്‍ സജീവ് […]

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന വൈകും; നവകേരള സദസ്സ് പൂര്‍ത്തിയായ ശേഷമായിരിക്കും നടപടി; അന്തിമ തീരുമാനം എടുക്കാൻ ഇടതുമുന്നണി യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന വൈകിയ്ക്കും. രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മന്ത്രിസഭ പുനസംഘടന നടത്തും എന്നായിരുന്നു ഇടതുമുന്നണിയിലെ ധാരണ. എന്നാല്‍ ഡിസംബര്‍ 24ന് നവകേരള സദസ്സ് പൂര്‍ത്തിയായ ശേഷമായിരിക്കും മന്ത്രിസഭാ പുനസംഘടന നടത്തുന്നത്. വൈകാതെ അന്തിമ തീരുമാനം എടുക്കാൻ ഇടതുമുന്നണി യോഗം ചേരും. അടുത്തമാസം 20നാണ് രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്നത്. എന്നാല്‍ പതിനെട്ടിന് നവ കേരള സദസ്സ് തുടങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ പുനസംഘടന വൈകിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ വീണ്ടെടുക്കാൻ ഉദ്ദേശിച്ചാണ് മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എത്തുന്ന നവകേരള സദസ്സ് നടത്തുന്നത്. 18ന് […]

കെഎസ്‌ഇബിയുടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

തൃശൂര്‍: കെഎസ്‌ഇബിയുടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. വരവൂര്‍ സ്വദേശി രമേശിനാണ് പരിക്കേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്ബതിന് കുന്നംകുളം വെള്ളറക്കാട് മനപ്പടിയില്‍വച്ചാണ് സംഭവം. സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രമേശിന്‍റെ കഴുത്തില്‍ കേബിളിന്‍റെ കമ്പി കുരുങ്ങുകയായിരുന്നു. കെഎസ്‌ഇബി പോസ്റ്റില്‍ നിന്ന് വീട്ടിലേക്ക് കണക്ഷന്‍ വലിച്ചിരുന്ന കേബിളിന്‍റെ കമ്ബി കുരുങ്ങിയാണ് അപകടമുണ്ടായത്. ആദ്യം കുന്നംകുളം ആശുപത്രിയിലെത്തിച്ച ഇയാളെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ പരാതിയില്‍ എരുമപ്പെട്ടി പോലീസ് കേസെടുത്തിട്ടുണ്ട്.

സമ്മാനമില്ലെന്ന് കരുതി ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞു; സംശയം തോന്നി വീണ്ടും നോക്കിയപ്പോള്‍ കോടിയുടെ ഭാഗ്യം; കോട്ടയം സ്വദേശി സുനില്‍കുമാറിനെ തേടിയെത്തിയത് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ

സ്വന്തം ലേഖിക കോട്ടയം: സമ്മാനം അടിച്ചില്ലെന്ന് കരുതി വീട്ടിലെ ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞ ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനം. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് കോട്ടയം സ്വദേശി സുനില്‍കുമാറിനെ തേടിയെത്തിയത്. പൂവന്തുരുത്ത് പ്ലാമൂട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ സുനില്‍കുമാര്‍ ഇപ്പോള്‍ പ്രതീക്ഷിക്കാതെ തേടിയെത്തിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ്. ആദ്യം ഫലം നോക്കിയപ്പോള്‍ സമ്മാനമില്ലെന്ന് കരുതി വീട്ടിലെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ടിക്കറ്റ് സംശയം തോന്നി വീണ്ടും പരിശോധിച്ചപ്പോഴാണ് സമ്മാനത്തിന് അര്‍ഹമായ നമ്പര്‍ കണ്ടത്. സുനില്‍ കുമാര്‍ വ്യാഴാഴ്ച രാവിലെ പത്രം വായിക്കുമ്പോഴാണ് ഫലം പരിശോധിച്ചത്. […]

മമ്മൂട്ടിക്ക് പുതിയ എതിരാളിയോ…? ഏതാണീ ചുള്ളൻ ചെക്കൻ..’; സ്റ്റൈലിഷ് ലുക്കില്‍ ഇന്ദ്രൻസ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ….

കൊച്ചി: മലയാള സിനിമയില്‍ നിഷ്കളങ്കത്വം നിറഞ്ഞ അഭിനയതാവാണ്‌ ഇന്ദ്രൻസ്. നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയ താരം ഇപ്പോള്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ നല്ല കിടിലൻ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. കൂള്‍ ലുക്കിലെത്തിയ ഇന്ദ്രൻസിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ടീഷര്‍ട്ടും പാന്റ്സും ധരിച്ച്‌ ഒരു യോ യോ ലുക്കിലാണ് ഇന്ദ്രൻസ് എത്തിയത്. 4 വ്യത്യസ്ത വസ്ത്രങ്ങളിലുള്ള ലുക്കാണ് ആരാധകരുടെ മനം കവര്‍ന്നത്. മനോരമ ആരോഗ്യം മാഗസിന്റെ ഫോട്ടോഷൂട്ടിലാണ് ഇന്ദ്രൻസ് […]

“സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ല, സ്വന്തമായി മനസുള്ളവരാണ്”; വിവാഹമോചനക്കേസിലെ കുടുംബകോടതി ഉത്തരവിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: വിവാഹമോചനക്കേസിലെ കുടുംബകോടതി ഉത്തരവിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കുടുംബകോടതി ഉത്തരവ് പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്പായപ്പെട്ടു. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടര്‍ തന്റെ വിവാഹമോചനഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍നിന്ന് തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ചുകാണരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടര്‍ ആദ്യം നല്‍കിയ വിവാഹ മോചന ഹര്‍ജി തൃശ്ശൂര്‍ കുടുംബകോടതി തള്ളിയിരുന്നു. തര്‍ക്കങ്ങള്‍ മറന്ന്, അഭിപ്രായവിത്യാസങ്ങള്‍ കുഴിച്ച്‌ മൂടി […]

തലസ്ഥാനത്ത് സ്വകാര്യ ബാറില്‍ ഗുണ്ടാ ആക്രമണം; മാരകായുധങ്ങളുമായെത്തിയ സംഘം ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടി; രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ സ്വകാര്യ ബാറില്‍ ഗുണ്ടാ ആക്രമണം ഉണ്ടായി. സംഭവത്തില്‍ ആറംഗ സംഘത്തിലെ രണ്ടുപേരെ പിടികൂടി. മാരകായുധങ്ങളുമായെത്തിയ ആക്രമികള്‍ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടി. കൂടാതെ ഗുണ്ടാ സംഘം ബാറിലെത്തിയ ആളുകളെ വിരട്ടിയോടിക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് മാരകായുധങ്ങളുമായി ആറംഗ സംഘം സ്വകാര്യ ബാറിലെത്തി ഭീകരത സൃഷ്ടിച്ചത്. അക്രമണം നടത്തിയ സംഘത്തിലെ രണ്ട് പേര്‍ ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ബാത്ത്‍റൂമിലേക്ക് വരിക, ബാത്ത്‍റൂം ഉപയോ​ഗിക്കുക, പുറത്ത് പോവുക ; ഹാങിങ് ഔട്ട് നിരോധിച്ചിരിക്കുന്നു ; പിഴ ഈടാക്കും ;  ബാത്ത്റൂമിലുമുണ്ട് ക്യാമറ ; വൈറലായി സ്കൂൾ നോട്ടീസ്

സ്വന്തം ലേഖകൻ  വിദ്യാർത്ഥികൾ ക്ലാസ് ഒഴിവാക്കി വിശ്രമമുറികളിലും ബാത്ത്റൂമുകളിലും സമയം ചിലവഴിക്കുന്ന പ്രവണതയില്ലാതാക്കുന്നതിനായി മുന്നറിയിപ്പ് നൽകികൊണ്ടുള്ള നോട്ടീസാന് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ബാത്ത്റൂമിൽ കാമറയുണ്ടെന്നും വിദ്യാർത്ഥികൾ കൂടുതൽ നേരം ബാത്ത്‍റൂമിൽ ചെലവഴിക്കുന്നത് അവസാനിപ്പിക്കണം, അങ്ങനെ ചെയ്താൽ പിഴ ഒടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്ന ഒരു നോട്ടീസിന്‍റെ ചിത്രമാണ് വിദ്യാർത്ഥി റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ബാത്ത്‍റൂമിലേക്ക് വരിക, ബാത്ത്‍റൂം ഉപയോ​ഗിക്കുക, പുറത്ത് പോവുക എന്നാണ് നോട്ടീസിൽ പറയുന്നത്. ഹാങിങ് ഔട്ട് നിരോധിച്ചിരിക്കുന്നു എന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. ഈ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരുപാടുപേർ […]