പതിരില്‍ നിന്നും തെര്‍മോകോള്‍; മലിനീകരണ തോത് കുറയ്‌ക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കാൻ ബയോ-തെര്‍മോകോള്‍

പതിരില്‍ നിന്നും തെര്‍മോകോള്‍; മലിനീകരണ തോത് കുറയ്‌ക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കാൻ ബയോ-തെര്‍മോകോള്‍

 

സ്വന്തം ലേഖിക

പഞ്ചാബ് : പതിരില്‍ നിന്നും ബയോ-തെര്‍മോകോള്‍ ഉത്പാദിപ്പിച്ച്‌ ശാസ്ത്രജ്ഞര്‍. പഞ്ചാബിലെ ലുധിയാനയിലുള്ള ഇന്ത്യൻ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ (ICAR) സെൻട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഹാര്‍വെസ്റ്റ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ (CIPHET) ശാസ്ത്രജ്ഞരാണ് ബയോ-തെര്‍മോകോള്‍ നിര്‍മ്മിച്ചത്. നെല്ല്, ഗോതമ്ബ് എന്നിവയിലെ പതിരില്‍ നിന്നാണ് നിര്‍മ്മാണം. ഉത്തരേന്ത്യയിലെ വായു മലീകരണത്തെ പിടിച്ചുനിര്‍ത്താൻ ഇത് സഹായകമാകും. രാജ്യതലസ്ഥാനത്തെ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ വായു നിലവാരം മോശമാകുന്നതിനുള്ള പ്രധാന കാരണം വൈക്കോല്‍ കൂന കത്തിക്കുന്നതാണ്.

ബയോ-തെ‍‍ര്‍മോകോള്‍ ഉത്പാദനത്തിന് വൈക്കോല്‍ ആവശ്യമായതിനാല്‍ മലീകരണ തോത് കുറയ്‌ക്കാൻ പുതിയ കണ്ടെത്തല്‍ സഹായിക്കും. പുതിയ വിദ്യയ്‌ക്ക് പേറ്റൻഡ് ലഭിക്കുന്നതോടെ വാണിജ്യ ഉത്പാദനം ആരംഭിക്കുമെന്ന് CIPHET പ്രിൻസിപ്പല്‍ സയന്റിസ്റ്റ് ഡോ. രമേഷ് ചന്ദ് കസാന വ്യക്തമാക്കി. പ്രാദേശിക വ്യവസായ യൂണിറ്റുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു. കൂടുതല്‍ യൂണിറ്റുകള്‍ ധാരണപത്രത്തില്‍ ഒപ്പുവെക്കുമെന്നാണ് വിലയിരുത്തുന്നതെന്നും കര്‍ഷകര്‍ക്ക് വലിയ കൈത്താങ്ങാകുമിതെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. കര്‍ഷകസമൂഹത്തെ ശാക്തീകരിക്കുന്ന പദ്ധതിയാകുമിത്. സാമ്ബത്തിക ഭദ്രത കൈവരിക്കാനും കര്‍ഷകരെ പുതിയ വിദ്യ പ്രാപ്തമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിര് അരിഞ്ഞ് ലബോറട്ടറിയില്‍ അണുവിമുക്തമാക്കുന്നതാണ് ആദ്യപടി. തുടര്‍ന്ന് മൈസീലിയം എന്ന ഫംഗസിനെ അണുവിമുക്തമാക്കിയ വൈക്കോലില്‍ നിക്ഷേപിക്കുന്നു. സ്പൗണ്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ സ്പൗണുകളാണ് തെര്‍മോകോളിന്റെ വെള്ള നിറം പതിരിന് നല്‍കുന്നത്. തുടര്‍ന്ന് ഇത് വ്യത്യസ്ത ആകൃതിയിലും രൂപത്തിലും മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. ഏകദേശം 20 നീണ്ട പ്രക്രിയയാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വ്യാവസായികമായി നിര്‍മ്മിക്കുന്ന തെര്‍മോകോളില്‍ നിന്ന് വ്യത്യസ്തമായി ഈ ബയോ-തെര്‍മോകോള്‍ ജീര്‍ണ്ണിക്കുന്നവയും പുനഃചംക്രമണം നടത്താൻ കഴിയുന്നവയുമാണെന്ന് ഡോ. രമേഷ് വ്യക്തമാക്കി.