കണ്ണൂരിൽ അഞ്ചുവര്‍ഷം മുൻപ് മരിച്ചയാളെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു; തലയോട്ടിയുടെ ഡി.എൻ.എ പരിശോധനാ ഫലമാണ് നിർണായകമായത് 

കണ്ണൂരിൽ അഞ്ചുവര്‍ഷം മുൻപ് മരിച്ചയാളെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു; തലയോട്ടിയുടെ ഡി.എൻ.എ പരിശോധനാ ഫലമാണ് നിർണായകമായത് 

 

സ്വന്തം ലേഖകൻ

 

കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ അഞ്ചു വർഷം മുൻപ് മരിച്ചയാളെ കണ്ണവം പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.

 

തലയോട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തിയാണ് കണ്ണവം എടയാര്‍ കോളനിയിലുള്ള മനോജാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. 2021ലാണ് കണ്ണവം ഫോറസ്റ്റില്‍ നിന്നും തൂങ്ങി മരിച്ച നിലയില്‍ തലയോട്ടി കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 2018ല്‍ കാണാതായ മനോജാണെന്ന് സൂചന ലഭിച്ചിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തില്‍ അത് സ്ഥിരീകരിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടര്‍ന്ന് തലയോട്ടിയുടെയും മനോജിന്റെ സഹോദരന്റെയും ഡി.എൻ.എ പരിശോധനക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പരിശോധന ഫലം ലഭിച്ചതോടെയാണ് മരണപ്പെട്ടത് മനോജാണെന്ന് സ്ഥിരീകരിച്ചത്. കണ്ണവം എസ്.ഐ ടി.എം. വിപിൻ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഹാഷിം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.