വൈ​ക്ക​ത്തെ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യം; പ്ര​ക്ഷോ​ഭ​ത്തി​നൊരുങ്ങി സി​പി​ഐ

സ്വന്തം ലേഖിക വൈക്കം: വൈക്കം ന​ഗ​ര​സ​ഭ​യു​ടെ കു​ട്ടി​ക​ളു​ടെ പാ​ര്‍ക്ക് തു​റ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സി​പി​ഐ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് ര​ണ്ടു​വ​ര്‍ഷം മു​ൻപാണ് പാ​ര്‍ക്ക് അ​ട​ച്ച​ത്. മൂ​ന്നു​വ​ര്‍ഷം മു​ൻപ് ക​ഴി​ഞ്ഞ എ​ല്‍ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് വി​വി​ധ സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചും സ്‌​പോ​ണ്‍സ​ര്‍മാ​രെ ക​ണ്ടെ​ത്തി​യും പാ​ര്‍ക്കി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, കോ​വി​ഡി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളെ​ല്ലാം മാ​റി​യി​ട്ടും പാ​ര്‍ക്ക് തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഒ​രു ന​ട​പ​ടി​യും ഇ​പ്പോ​ഴ​ത്തെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കു​ന്നി​ല്ല. കാ​യ​ല്‍ കാ​റ്റേ​റ്റ് സാ​യാ​ഹ്‌​നം ചെ​ല​വ​ഴി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ പ്ര​ധാ​ന ഇ​ട​മാ​യി​രു​ന്നു പാ​ര്‍ക്ക്. ഐ​സ്ക്രീം പാ​ര്‍ല​റു​ക​ള്‍ ലേ​ല​ത്തി​നു […]

വൈക്കം – വെച്ചൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍ കോട്ടയം: വൈക്കം – വെച്ചൂര്‍ റോഡിന്റെ അറ്റകുറ്റപ്പണിയുമായ് ബന്ധപ്പെട്ട് 06.10.2022 മുതല്‍ 13.10.2022 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം. വെച്ചൂരില്‍ നിന്നും വൈക്കം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഉല്ലല ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൊതവറ, മുത്തേടത്ത് കാവ്, തോട്ടുവക്കം വഴി വൈക്കത്ത് എത്തേണ്ടതാണ്. വൈക്കത്ത് നിന്നും വെച്ചൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഉല്ലല ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് കൊതവറ മുത്തേടത്ത് കാവ് തോട്ടുവക്കം വഴി വെച്ചൂരില്‍ എത്തേണ്ടതാണ്.

അതിഥി തൊഴിലാളികൾക് മെഡിക്കൽ ക്യാമ്പ് നടത്തി വൈക്കം ജനമൈത്രി പൊലീസ്; ക്യാമ്പ് സംഘടിപ്പിച്ചത് ലഹരി വിമോചന പദ്ധതിയുടെ ഭാഗമായി; വിജയകരമായി മുന്നേറുന്ന ‘യോദ്ധാവ്’ പുതുജീവിതമേകുന്നത് അനേകർക്ക്

സ്വന്തം ലേഖകൻ വൈക്കം: ലഹരി വിമോചന പദ്ധതിയുടെ ഭാഗമായി വൈക്കത്ത്‌ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് ഒരുക്കി ജനമൈത്രി പൊലീസ്. വൈക്കം താലൂക്കാശുപത്രിയിലെ ഡോക്ടർമാരുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ മൂന്നൂറിലധികം അതിഥി തൊഴിലാളികളാണ് എത്തിയത്.ജനമൈത്രി പൊലീസ് വൈക്കം സബ്ഡിവിഷന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് നടത്തിയത്. കടുത്തുരുത്തി, വെള്ളൂർ, തലയോലപറമ്പ് , വൈക്കം പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള   306 അതിഥി തൊഴിലാളികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പ് MLA സി.കെ. ആശ ഉത്ഘാടനം ചെയ്തു. വൈക്കം ഡിവൈഎസ്പി എ. ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കൽ ക്യാമ്പിനു […]

ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ശ്വാസതടസ്സവും ക്ഷീണവും; വൈറല്‍ പനിയുടെ കാരണം പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; ഡങ്കിപ്പനിയും എലിപ്പനിയും ഭീതി ഉയര്‍ത്തുന്നു; കോവിഡാനന്തരം പനിപ്പേടിയില്‍ കോട്ടയം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോവിഡാനന്തരം പനിപ്പേടിയില്‍ കോട്ടയം ജില്ല. അവധി ദിവസങ്ങളില്‍ പോലും പനി ക്ലിനിക്കുകളില്‍ നിയന്ത്രണാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു വീട്ടിലുള്ള ഒരാള്‍ പനി ബാധിതനായാല്‍ വീട്ടിലുള്ള എല്ലാവരും പനി ബാധിതരാകുന്ന അവസ്ഥയാണ് നിലവില്‍. കുട്ടികളിലാണ് പനി കൂടുതല്‍. പനി മാറിയാലും ബാക്കി നില്‍ക്കുന്ന ചുമയും കഫക്കെട്ടുമാണ് പലരെയും വലയ്ക്കുന്നത്. കോവിഡ് വന്നു പോയവര്‍ക്ക് ഗുരുതരമായ അവസ്ഥയും ഉണ്ടാകുന്നു. കോട്ടയം ജില്ലയുള്‍പ്പെടെ കേരളത്തില്‍ ഉടനീളം പനി ക്ലീനിക്കുകള്‍ നിറയുകയാണ്. കോവിഡിനും പനിക്കുമെല്ലാം ഒരേരീതിയില്‍ത്തന്നെയാണ് ലക്ഷണങ്ങള്‍. ഇപ്പോള്‍ കോവിഡ് ടെസ്റ്റും പൊതുവെ കുറഞ്ഞു. കഴിഞ്ഞ […]

ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും മറിച്ച് വിറ്റ് ഏജന്‍സികള്‍; റീഫില്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടും സിലിണ്ടര്‍ ലഭിക്കാതെ വീട്ടമ്മമാര്‍; പരസ്യമായ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാതെ സിവില്‍ സപ്ലൈസ് വകുപ്പ്; കോട്ടയത്ത് പാചക വാതക വിതരണം പ്രതിസന്ധിയില്‍

സ്വന്തം ലേഖകന്‍ കോട്ടയം: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ നിയമവിരുദ്ധമായി ഉപയോഗിച്ച് കോട്ടയത്തെ ഹോട്ടലുകളും തട്ടുകടകളും. വീട്ടമ്മമാരുള്‍പ്പെടെയുള്ള പാചക വാതക ഉപഭോക്താക്കള്‍ സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് കാത്തിരുന്നിട്ടും നിരാശയാണ് ഫലം. ബുക്ക് ചെയ്തവര്‍ക്ക് എന്ന് സിലണ്ടര്‍ ലഭിക്കുമെന്ന അറിയിപ്പ് ഏജന്‍സികളില്‍ നിന്നും ലഭിക്കാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉപയോഗിക്കരുതെന്നാണ് നിയമം. ഇതിനായി പ്രത്യേകമായി വാണിജ്യ സിലിണ്ടറുകള്‍ ലഭ്യമാണ്. പക്ഷേ, കോട്ടയത്തെ നിരവധി ഹോട്ടലുകളും തട്ടുകടകളും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ വ്യാപാര ആവശ്യത്തിനായി […]

ഓണാഘോഷത്തിനു പിന്നാലെ കോട്ടയത്ത് കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറല്‍ പനിയും; ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയെത്തിയത് അറുന്നൂറിലേറെ പേർ; സ്വയം ചികിത്സിക്കേണ്ടെന്ന് ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം : ഓണഘോഷം പൊടിപൊടിച്ച കോട്ടയം ഇപ്പോൾ പനിയുടെ കിടുകിടുപ്പിലാണ്. ഓണാഘോഷത്തിനു പിന്നാലെ ജില്ലയില്‍ കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറല്‍ പനിയുമാണ് പിടിമുറുക്കുന്നത്. ഓണക്കാലത്തെ തിരക്കും ആ ദിവസങ്ങളില്‍ മാസ്‌ക്‌ ഉപയോഗിക്കാതെ ജനങ്ങള്‍ വ്യാപാര സ്‌ഥാപനങ്ങളിലേക്കും പൊതു സ്‌ഥലങ്ങളിലേക്കുമെത്തിയതും കോവിഡും വൈറൽ പനിയും വ്യാപിക്കാന്‍ കാരണമായി. കഴിഞ്ഞ ദിവസം കോട്ടയം ജനറല്‍ ആശുപത്രിയില്‍ മാത്രം അറുനൂറിലേറെ പേരാണ്‌ പനി ബാധിച്ചു ചികിത്സ തേടിയത്‌. മിക്ക ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നവരില്‍ ഏറെയും കുട്ടികളാണ്‌. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലായി നുറുകണക്കിന്‌ രോഗികളാണ് നിലവിൽ […]

തെരുവുനായ് ശല്യം രൂക്ഷം: കോട്ടയം ജില്ലയില്‍ അഞ്ച് ഹോട്ട്‌സ്‌പോട്ട്; വൈക്കം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, വെച്ചൂര്‍ എന്നിവിടങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടായി കണ്ടെത്തിയത്

സ്വന്തം ലേഖിക കോട്ടയം: തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം ജില്ലയില്‍ അഞ്ച് ഹോട്ട്‌സ്‌പോട്ടുകള്‍ രേഖപ്പെടുത്തി. വൈക്കം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, വെച്ചൂര്‍ എന്നിവിടങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടായി കണ്ടെത്തിയത്. ഇതില്‍ വൈക്കം, പാലാ, ചങ്ങനാശ്ശേരി എന്നിവ നഗരസഭകളാണ്. നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍ണയിച്ചത്. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്ക് അടിസ്ഥാനമാക്കിയാണ് നായ്ശല്യം രൂക്ഷമായ പ്രദേശങ്ങള്‍ കണ്ടെത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ തീവ്ര പ്രതിരോധ നടപടി […]

വൈക്കത്ത് കൊറിയര്‍ സര്‍വീസ് ഓഫീസിന്‍റെ മറവില്‍ കഞ്ചാവ് മാഫിയ വിളയാട്ടം: ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം

സ്വന്തം ലേഖിക വൈക്കം: കൊറിയര്‍ സര്‍വീസ് ഓഫീസിന്‍റെ മറവില്‍ നടക്കുന്ന കഞ്ചാവ്-മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടത്തെ ചോദ്യം ചെയ്ത തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം. ഉദയനാപുരം പഞ്ചായത്തില്‍ നാനാടം ഇഞ്ചക്കല്‍ ഷാപ്പിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസ് ഓഫീസിന്‍റെ മറവിലാണ് കഞ്ചാവ്-മയക്കുമരുന്ന് ഉപയോഗം വ്യാപകമാവുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ മാനേജരുടെ നേതൃത്വത്തില്‍ ഓഫീസില്‍ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഷയത്തില്‍ പൊലീസ് അടിയന്തരമായി ഇടപെടണമെന്നും, […]

പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി; വൈക്കം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മുത്തേടത്ത് കാവ് വെമ്മലാക്കത്തറ വീട്ടിൽ രാമചന്ദ്രൻ മകൻ വിജിത്ത് (37) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവോണ ദിവസം വൈകിട്ട് ആറുമണിയോടെ മുത്തേടത്ത് കാവ് കള്ളുഷാപ്പ് ഭാഗത്തെ റോഡിൽഇ യാള്‍ ബഹളം വയ്ക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ചതിനു ശേഷം പോലീസ് തിരിച്ചു പോകുവാന്‍ വാഹനത്തില്‍ കയറിയ നേരം ഇയാള്‍ പിന്നില്‍ നിന്നും വന്ന് എസ്.ഐ യെ ബലമായി തടഞ്ഞു നിര്‍ത്തുകയും ഇത് തടയാന്‍ […]

കാപ്പാ നിയമം ലംഘിച്ചു; വൈക്കം സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക വൈക്കം: കാപ്പാ നിയമം ലംഘിച്ചതിന് പ്രതി അറസ്റ്റിൽ. വൈക്കം മുളക്കുളം ചെത്ത്കുന്ന് ഭാഗത്ത് മാവേലിത്തറ വീട്ടിൽ റോയ് മകൻ മാത്യുസ് റോയ് (23) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമ നടപടി നേരിട്ട് വരികയായിരുന്നു. ഇതിന്റെ ഭാഗമായി ആഴ്ച്ചയില്‍ രണ്ട് ദിവസം വൈക്കം ഡി.വൈ.എസ്.പി. ഓഫീസില്‍ എത്തി ഒപ്പിട്ട് പോകേണമായിരുന്നു. ഇത് ലംഘിച്ച് ഇയാള്‍ മുങ്ങി നടക്കുകയും, തുടർന്ന് വൈക്കം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ […]