അതിഥി തൊഴിലാളികൾക് മെഡിക്കൽ ക്യാമ്പ് നടത്തി വൈക്കം ജനമൈത്രി പൊലീസ്; ക്യാമ്പ് സംഘടിപ്പിച്ചത് ലഹരി വിമോചന പദ്ധതിയുടെ ഭാഗമായി; വിജയകരമായി മുന്നേറുന്ന ‘യോദ്ധാവ്’ പുതുജീവിതമേകുന്നത് അനേകർക്ക്

അതിഥി തൊഴിലാളികൾക് മെഡിക്കൽ ക്യാമ്പ് നടത്തി വൈക്കം ജനമൈത്രി പൊലീസ്; ക്യാമ്പ് സംഘടിപ്പിച്ചത് ലഹരി വിമോചന പദ്ധതിയുടെ ഭാഗമായി; വിജയകരമായി മുന്നേറുന്ന ‘യോദ്ധാവ്’ പുതുജീവിതമേകുന്നത് അനേകർക്ക്

സ്വന്തം ലേഖകൻ

വൈക്കം: ലഹരി വിമോചന പദ്ധതിയുടെ ഭാഗമായി വൈക്കത്ത്‌ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് ഒരുക്കി ജനമൈത്രി പൊലീസ്. വൈക്കം താലൂക്കാശുപത്രിയിലെ ഡോക്ടർമാരുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ മൂന്നൂറിലധികം അതിഥി തൊഴിലാളികളാണ് എത്തിയത്.ജനമൈത്രി പൊലീസ് വൈക്കം സബ്ഡിവിഷന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് നടത്തിയത്.

കടുത്തുരുത്തി, വെള്ളൂർ, തലയോലപറമ്പ് , വൈക്കം പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള   306 അതിഥി തൊഴിലാളികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പ് MLA സി.കെ. ആശ ഉത്ഘാടനം ചെയ്തു. വൈക്കം ഡിവൈഎസ്പി എ. ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ ക്യാമ്പിനു ശേഷം ലഹരിക്കെതിരായ ബോധവൽക്കരണവും നൽകിയാണ് പോലീസ് അതിഥി തൊഴിലാളികളെ മടക്കി അയച്ചത്. വൈക്കംജനമൈത്രി സമിതിക്കായിരുന്നു സംഘാടക ചുമതല.

യോദ്ധാവ് എന്ന ലഹരിക്കെതിരായ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പൊലീസിന്റെ മെഡിക്കൽ ക്യാമ്പ് . ജനമൈത്രി പൊലീസ് വൈക്കം സബ്ഡിവിഷന്റെ കീഴിലെ നാല് പൊലീസ് സ്റ്റേഷൻ പരിധിയിലെ അതിഥി തൊഴിലാളി ക്കായിരുന്നു പരിശോധന. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന ക്യാമ്പിൽ സർക്കാർ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കി. സൗജന്യമായി മരുന്നുകളും ലഭ്യമാക്കിയായിരുന്നു ക്യാമ്പ്.

അതിഥി തൊഴിലാളികൾക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്താനും ബോധവത്കരണം നടത്താനുമാണ് മെഡിക്കൽ ക്യാമ്പ് ലക്ഷ്യമിടുന്നത്.