വൈക്കത്ത് കൊറിയര്‍ സര്‍വീസ് ഓഫീസിന്‍റെ മറവില്‍ കഞ്ചാവ് മാഫിയ വിളയാട്ടം: ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം

വൈക്കത്ത് കൊറിയര്‍ സര്‍വീസ് ഓഫീസിന്‍റെ മറവില്‍ കഞ്ചാവ് മാഫിയ വിളയാട്ടം: ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം

സ്വന്തം ലേഖിക

വൈക്കം: കൊറിയര്‍ സര്‍വീസ് ഓഫീസിന്‍റെ മറവില്‍ നടക്കുന്ന കഞ്ചാവ്-മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടത്തെ ചോദ്യം ചെയ്ത തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം.

ഉദയനാപുരം പഞ്ചായത്തില്‍ നാനാടം ഇഞ്ചക്കല്‍ ഷാപ്പിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസ് ഓഫീസിന്‍റെ മറവിലാണ് കഞ്ചാവ്-മയക്കുമരുന്ന് ഉപയോഗം വ്യാപകമാവുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ മാനേജരുടെ നേതൃത്വത്തില്‍ ഓഫീസില്‍ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വിഷയത്തില്‍ പൊലീസ് അടിയന്തരമായി ഇടപെടണമെന്നും, കര്‍ശന നടപടി സ്വീകരിക്കണമെന്നും ‘ എ.ഐ.വൈ.എഫ് ഉദയനാപുരം മേഖല കമ്മിറ്റി പ്രസിഡന്‍റ് അശ്വിന്‍ വേണുഗോപാല്‍, സെക്രട്ടറി അഥീന്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.