കുടുംബ പ്രശ്നം; തലയോലപ്പറമ്പിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

സ്വന്തം ലേഖിക വൈക്കം: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തലയോലപ്പറമ്പ് വഴിയമ്പലം ഒറ്റപ്ലാക്കൽ അപ്പച്ചന്റെ ഭാര്യ അനുജോസഫ് (മറിയാമ്മ- 55) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 8.30 ഓടെ വീടിന് വെളിയിൽ എത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം ഇവർ തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാരും സമീപവാസികളും ഉടൻ ഓടിയെത്തി വെള്ളം ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് വീട്ടമ്മ ജീവനൊടുക്കാൻ ഇടയാക്കിയതെന്ന് […]

മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവിൽപോയി; വാറണ്ട് കേസില്‍ ഉദയനാപുരം സ്വദേശി അറസ്റ്റില്‍

സ്വന്തം ലേഖിക വൈക്കം: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം തേനാമറ്റം ഭാഗം കണിയാടത്ത് വീട്ടിൽ പപ്പൻ മകൻ സുധീഷ് (39) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2018 ല്‍ വൈക്കത്ത് മോഷണക്കേസില്‍ അറസ്റ്റിലാവുകയും തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. പിന്നീട് ജാമ്യ കാലാവധി കഴിഞ്ഞ് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപുളളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള […]

കോട്ടയത്തിന്റെ രാഷ്ട്രീയ കാരണവർ;കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം; മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ 84 ന്റെ നിറവിൽ…എൺപ്പത്തിനാല് വയസ്സിന്റെ ശാരീരിക അവശകതകൾ ഉണ്ടെങ്കിലും അതൊന്നും ആ വിപ്ലവ വീര്യത്തെ കെടുത്തിയിട്ടില്ല.

കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും മുൻ എൽഡിഎഫ് കൺവീനറുമായ വൈക്കം വിശ്വൻ 84ന്റെ നിറവിൽ. സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവായ ശേഷം അധികവും കോട്ടയം കുടയംപടിയിലെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. ശാരീരിക അവശകതകൾ ഉണ്ടെങ്കിലും അതൊന്നും ആ വിപ്ലവ വീര്യത്തെ കെടുത്തിയിട്ടില്ല. പത്തൊമ്പതാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വൈക്കം വിശ്വന് ഇന്ന് പ്രായം 84 തികഞ്ഞു. ഏഴു പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഓർമ്മകൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ ചരിത്രം കൂടിയാണ്. പ്രസംഗവേദിയിലെ ഹരമായിരുന്നു വിശ്വൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന വൈക്കം […]

ആളൊരുങ്ങി, അരങ്ങൊരുങ്ങി..! പുതുവൽസരത്തേ വരവേൽക്കാൻ കോട്ടയവും ഒരുങ്ങി; തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം തിരുനക്കര മൈതാനത്ത്; ഡിസംബര്‍31ന് വൈകിട്ട് 6 മുതല്‍ രാത്രി 12 മണിവരെ ആഘോഷങ്ങളുടെ പെരുമഴ; ഏഷ്യാനെറ്റ് കോമഡിഷോ ടീം, ഗാനമേള, സിനിമാറ്റിക് ഡാന്‍സ്, നാടൻപാട്ട്, വെടിക്കെട്ട്; തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; പ്രവേശനം സൗജന്യം !!

സ്വന്തം ലേഖകന്‍ കോട്ടയം: തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം 2022 ഡിസംബര്‍ 31ന് തിരുനക്കര മൈതാനത്ത് നടക്കും. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 12 മണി വരെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ അരങ്ങൊരുങ്ങിയത്. മൂവാറ്റുപുഴ ഭൈരവി ഓര്‍ക്കസ്ട്രയുടെ ഗാനമേള, സിനിമാ താരം രഞ്ജു ചാലക്കുടി അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ഏഷ്യാനെറ്റ് ഫെയിം കൂത്താട്ടുകുളം പോള്‍സണും ടീമും അവതരിപ്പിക്കുന്ന കോമഡി ഷോ, ഫ്‌ളവേഴ്‌സ് ടിവി ഫെയിം ജിജോ ആലപ്പുഴയുടെ സിനിമാറ്റിക് ഡാന്‍സ്, ഏഷ്യാനെറ്റ് കോമഡി ഷോ, കോട്ടയം കോമഡിഷോ […]

വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിന് ബീവറേജ് കൗണ്ടറിന്റെ മുന്നിലുള്ള ജനല്‍ചില്ല് ഇടിച്ചു പൊട്ടിച്ചു; ജീവനക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം; മറവന്തുരുത്ത് സ്വദേശിയെ അറസ്റ്റ് ചെയ്ത് വൈക്കം പൊലീസ്

സ്വന്തം ലേഖകന്‍ വൈക്കം: ബിവറേജ് ഷോപ്പില്‍ അക്രമം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം മറവന്തുരുത്ത് മണിയശ്ശേരി ഭാഗത്ത് കാഞ്ഞിരിക്കാപ്പള്ളി വീട്ടില്‍ രാജന്‍ മകന്‍ രതീഷ് രാജന്‍ (33) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം മദ്യം വാങ്ങുന്നതിനായി ബീവറേജില്‍ എത്തുകയും ജീവനക്കാരോട് വിലകുറഞ്ഞ മദ്യം വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നിയാള്‍ വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിനാല്‍ ജീവനക്കാരെ അസഭ്യം വിളിക്കുകയും, കൗണ്ടറിന്റെ മുന്നിലുള്ള ജനലിന്റെ ചില്ല് ഇടിച്ചു പൊട്ടിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ […]

അടിപിടി, അക്രമം, ഭീഷണി; ജനങ്ങളുടെ സൈ്വര്യജീവിതത്തിന് വെല്ലുവിളിയായ കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട ഹനുമാന്‍ കണ്ണന്‍ കരുതല്‍ തടങ്കലില്‍; നടപടി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

സ്വന്തം ലേഖകന്‍ വൈക്കം:കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം കവർച്ച കൊട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വൈക്കം ടിവി പുരം മൂത്തേടത്തുകാവ് ഭാഗത്ത് പുന്നമറ്റത്തിൽ വീട്ടിൽ ഷണ്മുഖദാസ് മകൻ ഹനുമാൻ കണ്ണൻ എന്ന് വിളിക്കുന്ന കണ്ണൻ (31) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി വൈക്കം സ്റ്റേഷൻ പരിധിയിൽ അടിപിടി,അതിക്രമിച്ചു കടക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ,ഭീഷണിപ്പെടുത്തൽ, കൊലപാതക ശ്രമം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. […]

2018ല്‍ ​​​​​മൈ​​​​​സൂ​​​​​രി​​​​​ല്‍​​​​​ നി​​​​​ന്ന് യാത്ര അരംഭിച്ചു; തങ്ങിയത് എ​​​​​ത്തി​​​​​പ്പെ​​​​​ടു​​​​​ന്ന സ്ഥ​​​​​ല​​​​​ത്തെ ക്ഷേ​​​​​ത്ര​​​​​ങ്ങ​​​​​ള്‍, മ​​​​​ഠ​​​​​ങ്ങ​​​​​ള്‍, ഗു​​​​​രു​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ; അ​ച്ഛ​ന്‍റെ പഴയ ചേ​ത​ക് സ്കൂ​ട്ട​റില്‍ സഞ്ചരിച്ചത് പതിനായിരം കിലോമീറ്റര്‍; തീര്‍ഥാടനവുമായി മകനും അമ്മയും….

സ്വന്തം ലേഖിക വൈക്കം: 25 വ​​​​​ര്‍​​​​​ഷ​​​​​ങ്ങ​​​​​ള്‍​​​​​ക്കു മു​​​​​ൻപ് അ​​​​​ച്ഛ​​​​​ന്‍ സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി ന​​​​​ല്‍​​​​​കി​​​​​യ ചേ​​​​​ത​​​​​ക് സ്കൂ​​​​​ട്ട​​​​​റി​​​​​ല്‍ പതിനായിരം കിലോമീറ്ററുകളോളം താണ്ടി മകനും അമ്മയും. ദ​​​​​ക്ഷി​​​​​ണാ​​​​​മൂ​​​​​ര്‍​​​​​ത്തി കൃ​​​​​ഷ്ണ​​​​​കു​​​​​മാ​​​​​ര്‍ (44) ആണ് അ​​​​​മ്മ ചൂ​​​​​ഢാ​​​​​ര​​​​​ത്ന​​​​​മ്മ​​​​​യു​​​​​മാ​​​​​യി തീര്‍ഥാടന യാത്രക്കിറങ്ങിയത്. മാ​​​​​തൃ​​​​​സേ​​​​​വ സ​​​​​ങ്ക​​​​​ല്‍​​​​​പ യാ​​​​​ത്ര​​​​​യെ​​​​​ന്ന പേ​​​​​രി​​​​​ലാ​​​​​ണി​​​​​വ​​​​​ര്‍ യാ​​​​​ത്ര ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. 2018ല്‍ ​​​​​മൈ​​​​​സൂ​​​​​രി​​​​​ല്‍​​​​​ നി​​​​​ന്നാ​​​​​ണ് അ​​​​​മ്മ​​​​​യു​​​​​മാ​​​​​യി ദ​​​​​ക്ഷി​​​​​ണാ​​​​​മൂ​​​​​ര്‍​​​​​ത്തി കൃ​​​​​ഷ്ണ​​​​​കു​​​​​മാ​​​​​ര്‍ യാ​​​​​ത്ര തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്.‌ എ​​​​​ത്തി​​​​​പ്പെ​​​​​ടു​​​​​ന്ന സ്ഥ​​​​​ല​​​​​ത്തെ ക്ഷേ​​​​​ത്ര​​​​​ങ്ങ​​​​​ള്‍, മ​​​​​ഠ​​​​​ങ്ങ​​​​​ള്‍, ഗു​​​​​രു​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഇ​​​​​വ​​​​​ര്‍ ത​​​​​ങ്ങു​​​​​ന്ന​​​​​ത്. കോ​​​​​വി​​​​​ഡ് കാ​​​​​ല​​​​​ത്തു ഭൂ​​​​​ട്ടാ​​​​​ന്‍ അ​​​​​തി​​​​​ര്‍​​​​​ത്തി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​വ​​​​​ര്‍ താ​​​​​മ​​​​​സി​​​​​ച്ച​​​​​ത്. ദി​​​​​വ​​​​​സ​​​​​വും 75 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റോ​​​​​ളം ഇ​​​​​വ​​​​​ര്‍ സ​​​​​ഞ്ച​​​​​രി​​​​​ക്കും. വൈ​​​​​ക്കം മ​​​​​ഹാ​​​​​ദേ​​​​​വ ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ […]

വൈക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് കായലില്‍ വീണു; യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖിക വൈ​ക്കം: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് കാ​യ​ലി​ല്‍ വീ​ണു. ബൈ​ക്കി​നൊ​പ്പം കാ​യ​ലി​ലേ​ക്ക് താ​ണു​പോ​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി. വൈ​ക്കം ജ​ങ്കാ​ര്‍ ജെ​ട്ടി​ക്ക് സ​മീ​പം ബൈ​ക്കു​മാ​യി കാ​യ​ലി​ല്‍ വീ​ണ ആ​റാ​ട്ടു​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ നാ​ല്‍​പ​തു​കാ​ര​ന്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടാ​ന്‍ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് സ്ഥ​ല​ത്തു​ നി​ന്ന് ക​ട​ന്നു ക​ള​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും ഫ​യ​ര്‍ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. ഫ​യ​ര്‍​ഫോ​ഴ്സ് കാ​യ​ലി​ല്‍​നി​ന്ന് ബൈ​ക്ക് ക​ര​യ്ക്കെ​ത്തി​ച്ചു. ബൈ​ക്ക് ഫ​യ​ര്‍​ഫോ​ഴ്സ് പോ​ലീ​സി​നു വിവരം കൈ​മാ​റി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബൈ​ക്ക് തോ​ട്ടു​വ​ക്കം സ്വ​ദേ​ശി​യു​ടെ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇയാളുടെ ബൈ​ക്കു​മാ​യി വീ​ണ​ത് […]

വൈക്കം തലയോലപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; വാഹനത്തിൽ കടത്താൻ ശ്രമിച്ച നൂറ് കിലോയോളം കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: തലയോലപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. വാഹനത്തിൽ കടത്താൻ ശ്രമിച്ച നൂറു കിലോയോളം കഞ്ചാവാണ് പോലീസ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബൈക്കിൽ കറങ്ങിനടന്ന് അമ്പലങ്ങളിലെ കാണിക്കവഞ്ചി മോഷണം; കുപ്രസിദ്ധ മോഷ്ടാക്കള്‍ വൈക്കം പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക വൈക്കം: ബൈക്കിൽ കറങ്ങിനടന്ന് അമ്പലങ്ങളിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കാപ്പില്‍മേക്ക് മുറിയിൽ ആഞ്ഞിലിമൂട്ടിൽ കിഴക്കേതിൽ വീട്ടിൽ ഷാജഹാൻ മകൻ മുഹമ്മദ് അൻവർഷാ (23), കാര്‍ത്തികപ്പള്ളി കൃഷ്ണപുരം വില്ലേജിൽ പള്ളികണക്ക് മുറിയിൽ ചാലക്കൽ കോളനിയിൽ ശിവജി ഭവനം വീട്ടിൽ രമണൻ മകൾ സരിത (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ […]