പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി; വൈക്കം സ്വദേശി അറസ്റ്റിൽ

പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി; വൈക്കം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

വൈക്കം: പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ.

മുത്തേടത്ത് കാവ് വെമ്മലാക്കത്തറ വീട്ടിൽ രാമചന്ദ്രൻ മകൻ വിജിത്ത് (37) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവോണ ദിവസം വൈകിട്ട് ആറുമണിയോടെ മുത്തേടത്ത് കാവ് കള്ളുഷാപ്പ് ഭാഗത്തെ റോഡിൽഇ യാള്‍ ബഹളം വയ്ക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ചതിനു ശേഷം പോലീസ് തിരിച്ചു പോകുവാന്‍ വാഹനത്തില്‍ കയറിയ നേരം ഇയാള്‍ പിന്നില്‍ നിന്നും വന്ന് എസ്.ഐ യെ ബലമായി തടഞ്ഞു നിര്‍ത്തുകയും ഇത് തടയാന്‍ വന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വൈക്കം എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റി, എസ്.ഐ മാരായ അബ്ദുൾ സമദ്, കുഞ്ഞുമോൻ തോമസ്, സജി കുര്യാക്കോസ്, എ.എസ്.ഐ സുധീർ, സി.പി.ഓമാരായ അജേന്ദ്രൻ, ശ്യാം എന്നിവർ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.