കാപ്പാ നിയമം ലംഘിച്ചു; വൈക്കം സ്വദേശി പൊലീസ് പിടിയിൽ

കാപ്പാ നിയമം ലംഘിച്ചു; വൈക്കം സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക

വൈക്കം: കാപ്പാ നിയമം ലംഘിച്ചതിന് പ്രതി അറസ്റ്റിൽ.

വൈക്കം മുളക്കുളം ചെത്ത്കുന്ന് ഭാഗത്ത് മാവേലിത്തറ വീട്ടിൽ റോയ് മകൻ മാത്യുസ് റോയ് (23) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമ നടപടി നേരിട്ട് വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ഭാഗമായി ആഴ്ച്ചയില്‍ രണ്ട് ദിവസം വൈക്കം ഡി.വൈ.എസ്.പി. ഓഫീസില്‍ എത്തി ഒപ്പിട്ട് പോകേണമായിരുന്നു. ഇത് ലംഘിച്ച് ഇയാള്‍ മുങ്ങി നടക്കുകയും, തുടർന്ന് വൈക്കം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ കോതനെല്ലൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കടുത്തുരുത്തി,വെള്ളൂർ എന്നീ പോലീസ് സ്റ്റേഷനുകളിലും കടുത്തുരുത്തി എക്സൈസിലും നിരവധി കേസുകൾ നിലവിലുണ്ട്‌.

വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റി, എസ്. ഐ മാരായ അബ്ദുൾ സമദ്, നാസർ എ. എസ്. ഐ മാരായ പ്രമോദ്,സിജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.