സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്യുന്നു സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം : നിങ്ങൾക്കും പഠിക്കാം പാലായിൽ

സ്വന്തം ലേഖകൻ പാലാ: സർക്കാരിൻറെ സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ പാലാ രാമപുരത്ത് പ്രവർത്തിക്കുന്ന ട്രെയിനിങ് സെൻറർഇൽ സ്മോൾ ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്ന കോഴ്സിലേക്ക് കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പഞ്ചായത്തുകളിൽ സ്ഥിരതാമസം ആയ മുസ്ലിം, ക്രിസ്ത്യൻ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപെട്ട,ഡിഗ്രി പൂർത്തിയാക്കിയ പെൺകുട്ടികളിൽ (18-30)നിന്ന് അപേക്ഷ ക്ഷണിക്കുന്നു.അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ്, ഭക്ഷണം, താമസം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻ സി വി റ്റി സർട്ടിഫിക്കറ്റും ആകർഷകമായ ശമ്പളത്തിൽ ജോലിയും ഉറപ്പാക്കുന്നതാണ്. […]

ഓട്ടോമാറ്റിക്കായിട്ടും വാതിലടച്ചില്ല: രാമപുരത്ത് വീട്ടമ്മ മരിച്ചത് ബസ് ജീവനക്കാരുടെ ക്രൂരമായ അശ്രദ്ധമൂലം; ജില്ലയിൽ ഡോറടയ്ക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടി ശക്തമാക്കാൻ പൊലീസ്

സ്വന്തം ലേഖകൻ പാലാ: സ്വാതന്ത്ര്യദനത്തിന്റെ പിറ്റേന്ന് രാമപുരത്ത് സ്വകാര്യ ബസിൽ നിന്നും വയോധിക വീണു മരിച്ചത് ബസ് ജീവനക്കാരുടെ ക്രൂരമായ അശ്രദ്ധ ഒന്നുകൊണ്ടു മാത്രമെന്ന് റിപ്പോർട്ട്. ഓട്ടോമാറ്റിക്കായ വാതിലുണ്ടായിട്ടും, ഇത് അടയ്ക്കാതെ പോയതോടെയാണ് വയോധിക ബസിൽ നിന്നും തെറിച്ചു വീണ് മരിക്കാൻ ഇടയായ അപകടമുണ്ടായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാമപുരം കിഴതിരി നീറന്താനം ഒഴുകയിൽ ഒ.ടി തോമസിന്റെ ഭാര്യ മേരി (69)യാണ് സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന് രാമപുരത്തുണ്ടായ അപകടത്തിൽ സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൾ ദിവ്യ(37)യ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ […]

അനധികൃത മദ്യവിൽപന ചോദ്യം ചെയ്ത കെ.എസ്.യു നേതാക്കളെ കോൺഗ്രസ് നേതാവ് അകത്താക്കി; ഡ്രൈഡേയിൽ മദ്യം വിൽപ്പുന്നത് പാലായിലെ കോൺഗ്രസിന്റെ പ്രാദേശിക നേതാവ്

സ്വന്തം ലേഖകൻ പാലാ: ഡ്രൈഡേയിൽ മദ്യവിൽക്കുന്നതിനെ ചോദ്യം ചെയ്ത കെ.എസ്.യു നേതാക്കളെ വ്യാജ പരാതി നൽകി കോൺഗ്രസിന്റെ പ്രാദേശിക നേതാവ് അകത്താക്കി. കടയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭിച്ചിട്ടും ഇതൊന്നും പരിശോധിക്കാതെയാണ് യുവ നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിനെതിരെ കോ്ൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒൻപതരയോടെ പാലാ നഗരത്തിലെ സ്ഥാപനത്തിലായിരുന്നു സംഭവം. പാലായിലെ പ്രാദേശിക നേതാവും നിയുക്ത ബ്ലോക്ക് സെക്രട്ടറിയുമായ ഷോജി ഗോപിയുടെ കടയിൽ ഒൻപതരയോടെ എത്തിയതായിരുന്നു ഒരു വിഭാഗം കെ.എസ്.യു നേതാക്കൾ. എന്നാൽ, ഷോജി […]

നിർത്തിയിട്ടിരുന്ന കാർ റോഡിനു കുറുകെയെടുത്തു: കാഞ്ഞിരപ്പള്ളിയിൽ ജീപ്പ് നിയന്ത്രണം വിട്ട് തലകുത്തി മറിഞ്ഞു: തമിഴ്‌നാട് സ്വദേശികളായ നാല് യാത്രക്കാർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ തലകുത്തിമറിഞ്ഞതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശികളായ നാലു പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് ഉത്തമപാളയം സുൽത്താൻ (50), മുനി സ്വാമി (42), മണികണ്ഠൻ (42), ബീമ (17) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി റോഡിലൂടെ വരികയായിരുന്നു ജീപ്പ്. ഈ സമയം റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പെട്ടന്ന് റോഡിലേയ്ക്ക് കയറ്റി. റോഡിനു കുറുകെ കാർ എത്തിയത് കണ്ട് ജീപ്പ് ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചെയ്തു. ഈ സമയം നിയന്ത്രണം നഷ്ടമായ ജീപ്പ് റോഡിൽ […]

റോങ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ലോറി കാലനായി: അച്ഛനും ഒരു വയസുകാരനും ദാരുണാന്ത്യം

സ്വന്തം ലേഖകൻ പാലാ: റോങ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ലോറി കാലനായതോടെ അച്ഛനും ഒരു വയസുകാരനും ദാരുണാന്ത്യം. റോങ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പാലാ കടനാട് സ്വദേശി ജിൻസ് (36), മകൻ ഒരു വയസുകാരൻ അഗസ്‌റ്റോ എന്നവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വല്യാട്ട് നിന്ന് കടനാട് ഭാഗത്തേയ്ക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്നു കുടുംബം. ഈ സമയം കടനാടിനു സമീപം റോങ് സൈഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ലോറി. ഈ ലോറി പാർക്ക് ചെയ്തത് അറിയാതെ എത്തിയ […]

റബർമരം തുണച്ചു: മുണ്ടക്കയത്ത് ഒഴിവായത് വൻ ദുരന്തം; കെ.എസ്.ആർ.ടി.സി ബസിനെയും യാത്രക്കാരെയും തുണച്ചത് ഭാഗ്യം

തേർഡ് ഐ ബ്യൂറോ മുണ്ടക്കയം: നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന് താഴേയ്ക്ക് മറിഞ്ഞ കെ.എസ്.ആർ.ടി.സി ബസ് റബർ മരത്തിൽ തട്ടിനിന്നതോടെ ഒഴിവായത് വൻ ദുരന്തരം. റബർമരമില്ലായിരുന്നെങ്കിൽ ആഴത്തിലേയ്ക്ക് മറിയുമായിരുന്ന ബസ് വൻ ദുരന്തമാകും ബാക്കിയാക്കുക. അപകടത്തിൽ ഇരുപത് യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല. മുണ്ടക്കയം പെരുവന്താനത്തിന് സമീപം മരുതുംമൂട്ടിലായിരുന്നു സംഭവം.  നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി കുഴിയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേൽക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 3.20 നായിരുന്നു അപകടം. കുമളിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാകുമ്പോൾ മുണ്ടക്കയത്ത് ചാറ്റൽമഴയുണ്ടായിരുന്നു. […]

പാലായിൽ ഗാന്ധി സ്ക്വയറും ഗാന്ധി പ്രതിമയും സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകി

സ്വന്തം ലേഖകൻ പാലാ: ഗാന്ധിജിയുടെ 150 മത് ജന്മവാർഷികത്തോടനുബന്ധിച്ചു പാലായിൽ ഗാന്ധി പ്രതിമയും ഗാന്ധി സ്ക്വയറും നിർമ്മിക്കാൻ നഗരസഭാ കൗൺസിൽ അനുമതി നൽകി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് സമർപ്പിച്ച അപേക്ഷയെത്തുടർന്നാണ് ഗാന്ധി സ്ക്വയർ നിർമ്മിക്കാൻ നഗരസഭാ കൗൺസിൽ യോഗം ഐക്യകണ്ഠേന അംഗീകാരം നൽകിയത്. ചെയർപേഴ്സൺ ബിജി ജോജോ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ടോണി തോട്ടം, റോയി ഫ്രാൻസിസ്, ബിജു പാലൂപടവിൽ, പ്രസാദ് പെരുമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. നഗരസഭയുടെ ഉടമസ്ഥതയിൽ മൂന്നാനിയിലുള്ള കോടതി സമുച്ചയത്തിലേയ്ക്കുള്ള വഴിയിലാണ് […]

ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിന്റെ നോളജ് ഹബ് ആയി മാറിയ കോട്ടയത്ത് ഒരു ദേശീയ സ്ഥാപനം കൂടി സ്ഥാപിതമാകുന്നു. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കോട്ടയം സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കേന്ദ്രമന്ത്രി പ്രകാശ് ജവേദ്ക്കര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. മീനച്ചില്‍ താലൂക്കിലെ വലവൂരില്‍ 55 ഏക്കര്‍ സ്ഥലത്താണ് ഐഐഐടി കോട്ടയം സെന്ററിന്റെ മനോഹരമായ ക്യാമ്പസ് പൂര്‍ത്തിയായിരിക്കുന്നത്. 200 കോടി രൂപയ്ക്ക് മേല്‍ മുതല്‍ മുടക്കുള്ള ഐ.ഐ.ഐ.ടി യാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. […]

ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യവുമായി പാലായിൽ കെ.എസ്.യു

സ്വന്തം ലേഖകൻ പാലാ: കെഎസ്.യുവിന്റെ ആഭിമുഖ്യത്തിൽ പുൽവാമ ആക്രമത്തിൽ പ്രതിഷേധിക്കുകയും ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വീരചരമം പ്രാപിച്ച സൈനികരുടെ സ്മരണാർത്ഥം ദീപം തെളിയിച്ചും പാലാ കൊട്ടാരമറ്റം ജംഗ്ഷനിൽ യുവജന സമ്മേളനം നടത്തി. കെ എസ് യു ജില്ലാ സെക്രട്ടറി ജോസ് ആനത്താരയിലൂടെ അധ്യക്ഷതയിൽ ചേർന്ന യോഗം കോൺഗ്രസ് നേതാവ് ബൈജു മുണ്ടപ്ളാക്കൽ ഉദ്ഘാടനം ചെയ്തു ടോണി മാത്യു കണ്ണൻ ഒ.ജി, സിറിൽ ബോസ്കോ, അരവിന്ദ് അനിൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

പാലായിൽ പള്ളിയിലും കാവടിയാടി: പള്ളിപ്പെരുന്നാളിന് പുതമയായി കാവടിയാട്ടവും

സ്വന്തം ലേഖകൻ പാലാ : രൂപതയിലെ ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയിലെ തിരുനാൾ പ്രദക്ഷിണത്തിലാണ് കാവടിയാടിയത്. ഒന്നല്ല, മൂന്നു സെറ്റുകാവടികൾ.!!! വൈകിട്ട് പള്ളി മൈതാനിയിൽ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ കാവടിയാടി. തുടർന്ന് വിശുദ്ധ രൂപങ്ങളും, പൊൻ – വെള്ളിക്കുരിശുകളും മുത്തുക്കുടകളുമേന്തി പ്രാർത്ഥനാ സ്തോത്രങ്ങളോടെ വിശ്വാസികൾ അണിചേർന്ന ഭക്തി നിർഭരമായ പ്രദക്ഷിണത്തിലും കാവടികൾ അകമ്പടിയായി. നിലക്കാവടികളിൽ വിവിധ നിറങ്ങളിലുള്ള എൽ.ഇ.ഡി. ബൾബുകൾ ഘടിപ്പിച്ച് മനോഹരമാക്കിയിരുന്നു. സാധാരണയായി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന കാവടികളുടെ മേൽത്തട്ടിൽ രൂപഭേദങ്ങൾ വരുത്തിയ കാവടികളാണ് പള്ളി പ്രദക്ഷിണത്തിന് എഴുന്നള്ളിച്ചത്. കാവടികളിലെ […]