പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രസാദ് തോമസ് തിരഞ്ഞെടുക്കപ്പെട്ടു

സ്വന്തം ലേഖകൻ പൂഞ്ഞാർ: പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് പിന്തുണയോടെ ജനപക്ഷം നേതാവ് പ്രസാദ് തോമസ് തിരഞ്ഞെടുക്കപെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി രമേശ് ബി വെട്ടിമറ്റത്തിനെതിരെ 6 വോട്ടുകൾക്കാണ് പരാജയപെടുത്തിയത്.ബി.ജെ.പി. അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.പൂഞ്ഞാർ മുൻ എം.എൽ.എ യും മന്ത്രിയുമായിരുന്ന ടി.എ.തൊമ്മന്റെ മകൻ കൂടിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട പ്രസാദ് തോമസ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ജനപക്ഷം പിന്തുണയോടെ കോൺഗ്രസ് അംഗം ടെസ്സി ബിജു (8 വോട്ട് ) തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ടിഎസ് സ്‌നേഹധനനെയാണ് (5 വോട്ട് ) പരാജയപ്പെടുത്തിയത്.

വീടുകുത്തിത്തുറന്ന് രണ്ടു പവൻ മോഷ്ടിച്ചു: മലപ്പുറം സ്വദേശിയ്ക്ക് ഏഴു വർഷം കഠിന തടവ്

സ്വന്തം ലേഖകൻ കോട്ടയം: വീട് കുത്തിത്തുറന്ന് രണ്ടു പവൻ മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശിയ്ക്ക് ഏഴു വർഷം കഠിന തടവ്. മലപ്പുറം നിലമ്പൂർ കുന്നുമ്മേൽ വീട്ടിൽ സുരേഷി (പനച്ചിപ്പാറ സുരേഷ് – 49)നെയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയായും അടയ്ക്കണം. 2012 ലായിരുന്നു കേസിനാസ്പദമായ സംഭവം. കിടങ്ങൂർ കടപ്ലാമറ്റം മാറിടം ഭാഗത്ത് പാറയ്ക്കൽ ജോർജിന്റെ വീട്ടിൽ മോഷണം നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റൊരു മോഷണക്കേസിൽ ഈരാറ്റുപേട്ട പൊലസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് […]

പാലായിൽ വൻ ചീട്ടുകളി സംഘം പിടിയിൽ: വീട്ടിൽ നിന്നും പിടികൂടിയത് ഒൻപത് ലക്ഷത്തോളം രൂപയുമായി 17 പേരെ; പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ രണ്ടാം നിലയിൽ നിന്നു ചാടിയ ആൾ കാലൊടിഞ്ഞ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: പാലാ മുരിക്കുംപുഴയിലെ വീട് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയിരുന്ന വമ്പൻ സംഘം പിടിയിൽ. ചീട്ടുകളി കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ പതിനേഴ് പേരിൽ നിന്നായി ഒൻപത് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. സംഭവ സ്ഥലത്തു നിന്നും പൊലീസിനെ കണ്ട് രക്ഷപെടാൻ രണ്ടാം നിലയിൽ നിന്നും ചാടിയ യുവാവിന്റെ കാലൊടിഞ്ഞു. ഇയാളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പാലാ മുരിക്കുംപുഴ മോന്തക്കര ഭാഗത്ത് കാരയ്ക്കൽ വീട്ടിലായിരുന്നു മാസങ്ങളായി ചീട്ടുകളി നടന്നിരുന്നത്. ഇതു സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു കഴിഞ്ഞ […]

ഈരാറ്റുപേട്ട തീക്കോയിയിൽ മണ്ണിടിച്ചിൽ; മണ്ണിടിഞ്ഞ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയത് എട്ടംഗ കുടുംബം; നാലു പേർ മരിച്ചു

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: ദുരിതം വിതച്ചെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഈരാറ്റുപേട്ടയിൽ വൻ ദുരന്തം. ഈരാറ്റുപേട്ട തീക്കോയി വെള്ളികുളത്ത് മണ്ണിടിഞ്ഞ് ഒരു വീട് പൂർണമായും തകർന്നു. വീടിനുള്ളിൽ എട്ടു പേരുണ്ടായിരുന്നു. ഒരു മണിക്കൂറോളം മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഇവരെ രക്ഷാപ്രവർത്തകരെത്തി, വീട് പൂർണമായും പൊളിച്ചു മാറ്റിയ ശേഷം പുറത്തെടുത്തെങ്കിലും നാലു പേർ മരിച്ചു.ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് ബുധനാഴ്ച പകൽ മുഴുവൻ വൻ നാശമുണ്ടായിരുന്നു. ഈ വീട് ഇരിക്കുന്ന പ്രദേശത്ത് പെട്ടന്ന് മണ്ണിടിച്ചിൽ ഉണ്ടാകുകയായിരുന്നു. സംഭവം അറിഞ്ഞ് യുവജന […]

കനത്ത മഴ: ജില്ലയിലെ ചിലയിടങ്ങളിൽ അവധി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. അതിരൂക്ഷമായ മഴയെ തുടർന്ന് മീനച്ചിൽ പ്രദേശത്ത് ഉരുൾപൊട്ടാനുള്ള സാധ്യത അടക്കം കണക്കിലെടുത്താണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മീനച്ചിൽ താലൂക്കിലെ ഹയർസെക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മുൻ നിശ്ചയ പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഇരുപത് മണിക്കൂർ നീണ്ട പരിശ്രമം; ടാറിൽ ഒട്ടിപ്പിടിച്ച് നായ്ക്കുട്ടികൾക്ക് പുനർജീവനേകി എട്ടു മനുഷ്യർ: ഫ്രണ്ട്‌സ് ഓഫ് ആനിമൽസിന്റെ പ്രവർത്തനത്തിൽ ജീവൻ കിട്ടിയത് കുഞ്ഞു നായ്ക്കൾക്ക്

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: റോഡരകിൽ മറിഞ്ഞു വീണ ടാർവീപ്പയ്ക്കുള്ളിൽ കുടുങ്ങിയ ഏഴ് നായ്ക്കുട്ടികളെ പുനർജീവിതത്തിലേയ്ക്കു കൈപ്പിടിച്ച് ഉയർത്താൻ ഫ്രണ്ട്സ് ഓഫ് ആനിൽസിലെ ഒരു കൂട്ടം മനുഷ്യർ. ടാർവീപ്പയിൽ ഒപ്പിപ്പിടിച്ച് ശരീരം ഒന്നനക്കാൻ പോലും കഴിയാതിരുന്ന ഏഴ് നായ്ക്കുട്ടികൾക്കാണ് മൃഗസ്നേഹികൾ ജീവൻ തിരികെ നൽകിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച രക്ഷാപ്രവർത്തനം മണിക്കൂറുകൾക്കു ശേഷമാണ് പൂർത്തിയായത്. നായ്ക്കുട്ടികളെ ജീവനോടെ തന്നെ രക്ഷിക്കുയും ചെയ്തു. മെഡിക്കൽ റെപ്രസന്റിറ്റീവ് പഴുക്കാപ്ലാക്കൽ അഭിജിത്ത്, മറ്റത്തിൽ വിഷ്ണു, തോട്ടുവാപ്പറമ്പിൽ നോബി, തുമ്പമട തൊടുത്തിക്കൽ ബിനു, തുമ്പമട കൊടിപ്പറമ്പിൽ അക്ഷയ്, വിഴിക്കത്തോട് സ്വദേശികളായ ജോബി […]

കാലവര്‍ഷം: കണ്‍ട്രോള്‍ റൂമില്‍ വിവരം നൽകണം

സ്വന്തം ലേഖകൻ കോട്ടയം: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഏത് ആവശ്യഘട്ടത്തിലും കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം നല്‍കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി അറിയിച്ചു.  കളക്‌ട്രേറ്റിനു പുറമേ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.  കോട്ടയം താലൂക്ക് (0481 2568007), മീനച്ചില്‍ (0482 2212325), വൈക്കം (04829 231331) കാഞ്ഞിരപ്പള്ളി (0482 8202331) ചങ്ങനാശ്ശേരി (0481 2420037) എന്നീ നമ്പരുകളിലും  കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂം (0481 2304800, 9446562236) ടോള്‍ഫ്രീ നമ്പര്‍ 1077 ലും വിവരം നല്‍കാവുന്നതാണ്.

ബിജെപി പ്രവർത്തകന്റെ കാൽപാദം വെട്ടിയെടുത്തു: പൊൻകുന്നത്ത് വൻ സംഘർഷം; പിന്നിൽ സിപിഎം എന്ന് സൂചന; ശനിയാഴ്ച പൊൻകുന്നത്ത് ഹർത്താൽ

സ്വന്തം ലേഖകൻ പൊൻകുന്നം: ചിറക്കടവിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. ആക്രമണത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ആരോപിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആർ.എസ്.എസ് ശാരീരിക് പ്രമുഖ് രമേശിനെ (37) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടു പ്രവർത്തകരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ചിറക്കടവിലായിരുന്നു സംഭവം. ഗൃഹസന്ദർശനത്തിനു ശേഷം മടങ്ങുകയായിരുന്നു ആർ.എസ്.എസ് പ്രവർത്തകരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ രമേശിന്റെ കാൽപാദം അറ്റു തൂങ്ങി. രണ്ടു കൈകൾക്കും ഒടിവുണ്ട്. ഗുരുതരമായി […]

പാഠ്യപദ്ധതി പൊളിച്ചെഴുതണം : പി.സി.ജോർജ്.

സ്വന്തം ലേഖകൻ കോട്ടയം: ലോകോത്തര  നിലവാരത്തിലേക്കും കാലഘട്ടത്തിന്റെ ആവശ്യകളിലേക്കുമായി സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പൊളിച്ചെഴുതണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ആവശ്യപ്പെട്ടു.മികച്ച അവസരങ്ങൾ ലഭ്യമാകാൻ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് അവസരമൊരുക്കുന്ന വിദ്യാഭ്യാസ നയത്തിന് സർക്കാർ രൂപം നൽകണം.പ്ലസമ്പന്നരുടെ മക്കൾ മാത്രം  മെച്ചപ്പെട്ട നിലയിലേക്ക് എത്തുന്ന നിലവിലെ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകണം. ലോകത്തിന്റെ ആവശ്യത്തിനനുസരിച്ച് ശാസ്ത്ര_സാങ്കേതിക പ്രതിഭകളെ വാർത്തെടുക്കുന്നതിലൂന്നുന്ന വിദ്യാഭ്യാസ നയത്തിന് സർക്കാർ രൂപം കൊടുക്കണം.മികച്ച മസ്തിഷ്കങ്ങളെ സൃഷ്ടിക്കുന്ന അടിസ്ഥാന ഫാക്ടറികളാകണം സ്കൂളുകൾ.ആധുനികലോകം ശാസ്ത്രം തെളിക്കുന്ന വഴികളിലൂടെയാണ് മുന്നേറുന്നത്.അവിടേക്ക് കൂടുതലാളുകളെ എത്തിക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ പുരോഗതിക്കൊയി പ്രയത്നിക്കാനവർക്ക് കഴിയുമെന്നും […]

മദ്യവും സംശയരോഗവും: വയോധികൻ ഭാര്യയെ വെട്ടിക്കൊന്നു

സ്വന്തം ലേഖകൻ എരുമേലി: സംശയരോഗിയായ വയോധികൻ മദ്യലഹരിയിൽ ഭാര്യയെ വെട്ടിക്കൊന്നു. എരുമേലി മഞ്ഞളരുവി ഈറ്റത്തോട്ടത്തിൽ തങ്കമ്മയെ(65)യാണ് ഭർത്താവ് കുമാരൻ(73) വെട്ടിക്കൊന്നത്. ഇതുവരും തമ്മിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് കൊലപാതകവും, അക്രമവും ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. ജൂൺ നാല് തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ കുമാരനു ഭാര്യയെ വർഷങ്ങളായി സംശയമുണ്ടായിരുന്നു. ഇവർക്കു മൂന്നു മക്കളാണ് ഉള്ളത്. മൂന്നു പേരും പെൺകുട്ടികളായിരുന്നു. ഇവർ മറ്റു വീടുകളിലായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ രാത്രി കിടക്കും മുൻപ് ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേച്ചൊല്ലിയാണ് […]