video
play-sharp-fill

സ്വന്തം വിയർപ്പിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകി തച്ചങ്കരി വിടവാങ്ങി: കുടിശികകളെല്ലാം തീർത്ത് തച്ചങ്കരിയുടെ വിടവാങ്ങൽ കത്ത്; തൊഴിലാളികൾക്ക് അഭിനന്ദനത്തിൽ തീർത്ത കുത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുങ്ങിക്കൊണ്ടിരുന്ന കപ്പലായ കെ.എസ്.ആർടിസിയ്ക്ക് പുതുജീവൻ നൽകി വൈകാരികമായ കത്തുമെഴുതി എം.ഡി ടോമിൻ തച്ചങ്കരി വിടവാങ്ങി. ജീവനക്കാർക്ക് ശമ്പളം നൽകിയത് എടുത്ത് പറഞ്ഞ്, അഭിനന്ദനം ചൊരിഞ്ഞ ശേഷമായിരുന്നു തച്ചങ്കരിയുടെ വിടവാങ്ങൽ.സ്വന്തം വരുമാനത്തിൽ നിന്നും കാൽനൂറ്റാണ്ടിനു ശേഷം കെ.എസ്.ആർടിസി എല്ലാ ജീവനക്കാർക്കും ശമ്പളവും അലവൻസുകളും കുടിശികയും നൽകിയ ശേഷമാണ് തച്ചങ്കരി വിടപറയുന്നത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ മാസാവസാനമായ ഇന്ന് എല്ലാ തൊഴിലാളികൾക്കും ജനുവരിമാസത്തെ വർധിപ്പിച്ച ഡി.എ ഉൾപ്പെടെ ശമ്പളവും അലവൻസുകളും കുടിശികയും നൽകിയതായി തച്ചങ്കരി ജീവനക്കാർക്ക് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.  ഓരോമാസവും ജീവനക്കാരുടെ ശമ്പളത്തിൽ […]

ടി. കെ. ലീലാഭായി തമ്പുരാട്ടി നിര്യാതയായി

തിരുവല്ല ∙ ക്ഷത്രിയ ക്ഷേമസഭ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റും ടെലികോം റിട്ട. സീനിയർ ഓഫിസറുമായ മതിൽഭാഗം എഴുമറ്റൂർ പാലസിൽ (കൈപ്പുഴ മഠം) ടി. കെ. ലീലാഭായി തമ്പുരാട്ടി (74) നിര്യാതയായി. സംസ്കാരം ഇന്നു (വെള്ളി) 2.30നു വീട്ടുവളപ്പിൽ. ക്ഷത്രിയ ക്ഷേമസഭ തിരുവല്ല യൂണിറ്റ് സെക്രട്ടറി ടി. അര വിന്ദ വർമ്മയുടെ ( റിട്ട. ഉദ്യോഗസ്ഥൻ, ഇന്ത്യൻ എക്സ്പ്രസ്സ്) ഭാര്യയാണ്.

ക്ഷേമ പെൻഷനുകൾ വർധിക്കും: സിനിമാ ടിക്കറ്റ് നിരക്ക് കൂടും; തോമസ് ഐസക്കിന്റെ ബജറ്റ് ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് ഒരേ സമയം സാധാരണക്കാരെ തല്ലുകയും തലോടുകയും ചെയ്യുന്നു. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച സർക്കാർ , മറു വശത്ത് നികുതി വർധിപ്പിച്ച് സാധാരണക്കാരെ വെള്ളത്തിലാക്കി. മദ്യത്തിനും പുകയില ഉത്പന്നങ്ങൾക്കും നികുതി വർധിപ്പിച്ചതോടെ വിലയും കുടും. തോമസ് ഐസക്കിന്റെ ബജറ്റ് ഒറ്റ നോട്ടത്തിൽ ഇങ്ങനെ – ബജറ്റ് ഒറ്റനോട്ടത്തിൽ o നവകേരള നിർമ്മാണത്തിന് ബജറ്റിൽ 25 പരിപാടികൾ o വരുമാനം ഉയർത്തി ധനദൃഢീകരണത്തിന് ഊന്നൽ o ക്ഷേമപെൻഷനുകൾ വർദ്ധിപ്പിച്ചു o കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക […]

ആറരലക്ഷം രൂപയുടെ ഹാൻസും, പാൻപരാഗുമായി മൂന്നു പേർ പാമ്പാടിയിൽ പിടിയിൽ: പിടിയിലായത് വിദ്യാർത്ഥികൾക്ക് വിൽക്കാനെത്തിച്ച നിരോധിത പുകയില സാധനങ്ങൾ

തേർഡ് ഐ ബ്യൂറോ  പാമ്പാടി: ആറരലക്ഷം രൂപയുടെ ഹാൻസും പാൻപരാഗുമായി മൂന്നു പേർ പാമ്പാടി പൊലീസിന്റെ പിടിയിലായി. കോട്ടയം താഴത്തങ്ങാടി ഇല്ലിക്കൽ കിളിരൂർ നിയാസ് (37), ഈരാറ്റുപേട്ട സ്വദേശി ഷാഹൽ സലിം (26), പാലക്കാട് ഒറ്റപ്പാലം തച്ചനാട്ടുകര നഫ്‌സൽ നിഷാദ്(23) എന്നിവരെയാണ് പാമ്പാടി സി.ഐ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  പാമ്പാടിയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനായി ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങളുമായാണ് പ്രതികൾ എത്തിയത്. സൈലോയിൽ 14 ചാക്കുകളിലായി 22,000 ഹാൻസ്, പാൻപരാഗ് പാക്കറ്റുകളാണ് പ്രതികൾ ഒളിപ്പിച്ചിരുന്നത്. മൂന്നു മുതൽ […]

വീട്ടമ്മയുടെ കണ്ണിൽ മുളക്‌പൊടിയെറിഞ്ഞ് മാല പൊട്ടിച്ചു: മാലയുമായി ബംഗളൂരുവിൽ അടിച്ചു പൊളിച്ച പ്രതി പിടിയിൽ

സ്വന്തം ലേഖകൻ പാലാ: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ച ശേഷം ബംഗളൂരുവിൽ പോയി അടിച്ചുപൊളിച്ച പ്രതിയെ പൊലീസ് പിടികൂടി. വള്ളിച്ചിറ പൈങ്ങുളം കൊട്ടൂർ വീട്ടിൽ ഗിരീഷിനെ (22)യാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. 26 ന് ഉച്ചകഴിഞ്ഞ് അ്ഞ്ചു മണിയോടെ വള്ളിച്ചിറ പൈങ്ങുളം ഭാഗത്ത് നിരപ്പേൽ വീട്ടിൽ രാജീവിന്റെ വീട്ടിൽ കയറി ഭാര്യ വിനീതയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞഅ രണ്ടര പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുക്കുകയായിരുന്നു പ്രതി. തുടർന്ന് വീടിന് പുറകിലെ പാലം വഴി ഓടി പൈങ്ങുളം പള്ളിയുടെ ശവക്കോട്ടഭാഗത്ത് വച്ചിരുന്ന മോട്ടോർ സൈക്കിളിൽ […]

ആശുപത്രി വിരുദ്ധൻ: പ്രകൃതി ചികിത്സാ സ്‌നേഹി: ശ്രീനിവാസന്റെ ജീവൻ അപകടത്തിലാക്കിയത് വിരുദ്ധ നിലപാടുകളോ; ജീവൻ നിലനിർത്താൻ ശ്രീനിവാസൻ കടുത്ത പോരാട്ടത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: പ്രകൃതി ചികിത്സയെ സ്‌നേഹിച്ചിരുന്ന, ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ പോരാടിയിരുന്ന ശ്രീനിവാസന്റെ സ്ഥിതി അതീവ ഗുരുതരമാക്കിയത് ഇതേ നിലപാടുകൾ തന്നെ എന്ന് സൂചന. പ്രമേഹം വളരെ കൂടുതലായ ശ്രീനിവാസന് ഹൃദ്രോഗവും കണ്ടെത്തി. ഹൈപ്പർ ടെൻഷനും കൊളസ്‌ട്രോൾ കൂടുതലും ഉണ്ട്.നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നതെന്നാണ് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. ആശുപത്രികൾ അടച്ചു പൂട്ടണം എന്ന് പ്രചരിപ്പിച്ച അദ്ദേഹം സമയത്ത് മരുന്ന് കഴിക്കാനോ ചികിൽസിക്കാനോ പരിശോധനകൾക്കോ വിധേയനാകാതിരുന്നത് അപകടത്തിൽ എത്തിച്ചിരിക്കുന്നു. പ്രകൃതി ജീവനവും, ജൈവ ആരോഗ്യ പരിചരണവും, […]

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി: പ്രതീക്ഷയോടെ കേരളം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്റെ അവതരണം ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ ആരംഭിച്ചു. പ്രളയത്തെ പരാമർശിച്ചായിരുന്നു ഐസക്കിന്റെ ബജറ്റ്. മത്സ്യതൊഴിലാളികൾക്കും, പ്രവാസികൾക്കും അടക്കം അഭിന്ദനം രേഖപ്പെടുത്തിയായിരുന്നു ബജറ്റ് അവതരണം. നവകേരള നിർമാണത്തിന് ഊന്നൽ നൽകിയാകും ബജറ്റ് അവതരിപ്പിക്കുക. പുനർനിർമാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റിൽ പ്രഖ്യാപിക്കും. ഉയർന്ന നികുതിയുള്ള ഉൽപ്പന്നങ്ങളിലാകും സെസ് ചുമത്തുക. ജിഎസ്ടി നിലവിൽ വന്നതോടെ നികുതിയിൽ വലിയ മാറ്റം വരുത്താൻ കഴിയില്ലെങ്കിലും അധിക വരുമാനം കണ്ടെത്താനുള്ള പദ്ധതികൾ ബജറ്റിലുണ്ടായേക്കും. പഴയ വാറ്റ് കുടിശ്ശികകൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. നവകേരളത്തിനായുള്ള പാക്കേജ് […]

പെൺകുട്ടികളെ സുന്ദരിമാരെ; നിങ്ങളെ കാത്ത് ഫെയ്‌സ്ബുക്കിന്റെ വൻ ചതി..! ഒറ്റ ക്ലിക്കിൽ നിങ്ങളുടെ അക്കൗണ്ട് ക്ലോൺ ചെയ്യപ്പെടാം; ഇങ്ങനെ മെസേജ് വന്നാൽ ഒന്ന് ശ്രദ്ധിക്കുക

തേർഡ് ഐ ബ്യൂറോ കോട്ടയം: കഞ്ഞിക്കുഴി സ്വദേശിയും, സുന്ദരിയായ കോളേജ് വിദ്യാർത്ഥിയുമായ പെൺകുട്ടിയ്ക്ക് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് വഴി ഒരു സന്ദേശമെത്തി. പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു പെൺകുട്ടിയായിരുന്നു മെസഞ്ചർ വഴി സന്ദേശം അയച്ചത്. കൂട്ടുകാരിയുടെ മെസേജ് ഇങ്ങനെ – ഡി, എന്റെ ഈ ലിങ്കിൽ ഒന്ന് ലൈക്ക് ചൈയ്യുമോ..? ചേതമില്ലാത്ത ഉപകാരമല്ലേ.. പെൺകുട്ടി പിന്നെ ഒന്നും നോക്കിയില്ല. ലൈക്ക് നൽകുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം ഇതേ പെൺകുട്ടിയുടെ മറ്റ് രണ്ട് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തനിക്ക് കിട്ടിയ പണിയുടെ ആഴം പെൺകുട്ടി […]

സൗദിയിൽ വൻ പ്രളയം: നൂറുകണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു; മരണം പന്ത്രണ്ട് കഴിഞ്ഞു

സ്വന്തം ലേഖകൻ ജിദ്ദ: അപ്രതീക്ഷിതമായി എത്തിയ മഴയിലും വെള്ളപ്പൊക്കത്തിലും സൗദിയിൽ വൻ പ്രളയം. സൗദിയെ വിറപ്പിച്ചാണ് മഹാ പ്രളയം വീണ്ടും എത്തിയത്. കനത്ത മഴയിലും പ്രളയത്തിലും ഇതുവരെ 12 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളപ്പൊക്കമാണ്. ആഴ്ചകൾക്ക് മുമ്പ് ഉണ്ടായ കനത്ത മഴയിൽ നിന്നും കരകയറി വരുന്നതിനിടെയാണ് വീണ്ടും ശക്തമായ മഴ ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ടുകളാണ്. ഇവിടെ നിന്നും 250ൽ അധികം ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. […]

മഹാത്മാഗാന്ധിയെ കൊന്നിട്ടും കലി തീരാതെ ഹിന്ദു മഹാസഭ; ഗാന്ധിയുടെ പ്രതിമയിൽ വെടിവച്ചും മധുരം വിതരണം ചെയ്തും രക്തസാക്ഷിത്വ ദിനത്തിൽ ആഘോഷം

സ്വന്തം ലേഖകൻ ദില്ലി: രാഷ്ട്ര പിതാവിന്റെ നെഞ്ചിലേയ്ക്ക് നിറയൊഴിച്ചിട്ടും പക തീരാതെ ഹിന്ദു മഹാ സഭ. രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ഹിന്ദുമഹാസഭാ നേതാവും സംഘവുമാണ് രാഷ്ട്രപതിയെ അപമാനിച്ചത്. അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത് ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിക്കുകയായിരുന്നു. ഗാന്ധിജിയുടെ കോലത്തില്‍ രക്തപ്പാടുകളും സൃഷ്ടിച്ചിരുന്നു.  അതേസമയം ഗാന്ധിജിയുടെ കൊലപാതകിയും ഹിന്ദു മഹാസഭാ നേതാവുമായിരുന്ന നഥൂറാം വിനായക് ഗോഡ്സെയുടെ  പ്രതിമയില്‍ നേതാക്കള്‍ ഹാരാര്‍പ്പണം നടത്തി. […]