മാണി സി.കാപ്പൻ മന്ത്രിയായേക്കും: കോട്ടയത്തിന് പിണറായി സർക്കാരിൽ ആദ്യ മന്ത്രി; പാലാ വീണ്ടും പിടിക്കാൻ കാപ്പനെ മന്ത്രിയാക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ കോട്ടയം: അരനൂറ്റാണ്ട നീണ്ട മാണി ചരിത്രം ചവിട്ടിയരച്ച് പാലായിൽ നിന്നും രണ്ടാമത്തെ മാത്രം എംഎൽഎയായ മാണി സി.കാപ്പനെ കാത്തിരിക്കുന്നത് മന്ത്രി സ്ഥാനമെന്ന് റിപ്പോർട്ട്. സംസ്ഥാന സർക്കാരിന്റെ അവസാന കാലത്തെങ്കിലും മാണി സി.കാപ്പന് ആറു മാസം മന്ത്രിസ്ഥാനം നൽകിയേക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. അടുത്ത ടേമിലും മാണിയുടെ കോട്ടയായ പാലാ തിരികെ പിടിക്കണമെങ്കിൽ മാണി സി.കാപ്പന് മന്ത്രി സ്ഥാനം നൽകേണ്ടി വരുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പിണറായി മന്ത്രിസഭയിൽ കോട്ടയത്തു നിന്നുള്ള മന്ത്രിയായി മാണി സി.കാപ്പൻ എത്തുമെന്ന സൂചനകൾ […]

ഇരിക്കും മുൻപ് കാല് നീട്ടി ; നടുവും കുത്തി വീണ് ജോസ് കെ മാണി ; നിയുക്ത എം.എൽ.എ ടോം ജോസിന് അഭിവാദ്യം അറിയിച്ച് വച്ച ബോർഡുകൾ നീക്കം ചെയ്തു തുടങ്ങി ; ആഹ്ലാദപ്രകടനത്തിന് വാങ്ങി വച്ച ലഡു കാപ്പന് പകുതി വിലയ്ക്ക് വിറ്റു ; ശോകമൂകമായി കരിങ്കോഴയ്ക്കൽ തറവാട്

സ്വന്തം ലേഖിക പാലാ: ‘വിജയാഹ്ലാദത്തിനായി യുഡിഎഫ് വാങ്ങി വെച്ച പടക്കങ്ങളും ലഡുവും പകുതി വിലക്ക് വാങ്ങുംമെന്ന് ഇന്ന് രാവിലെ വോട്ടെണ്ണൽ തുടങ്ങിയ ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പ്രതികരിച്ചിരുന്നു. യുഡിഎഫ് വിജയിക്കുമെന്നായിരുന്നു പ്രവചനങ്ങളെങ്കിലും ആത്മവിശ്വാസത്തോടെ ആയിരുന്നു കാപ്പന്റെ പ്രതികരണം. പാലയിൽ യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലായിരുന്നു. വിജയം ആഘോഷക്കാനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു അവർ. ജോസ് ടോമിനെ എംഎൽഎയാക്കി തന്നെ ഫ്ളക്സുകൾ പ്രിന്റു ചെയ്തു വെച്ചു. കരിങ്കോഴയ്ക്കൽ തറവാട്ടിൽ അടക്ക കെ എം മാണിയുടെ ചിത്രങ്ങളും കേരളാ കോൺഗ്രസിന്റെ കൊടിയും വിജയത്തിനായി തയ്യാറാക്കിയിരുന്നു. നവംബർ […]

ജോസ് കെ. മാണി ഓർഡർ ചെയ്ത 2 ലോഡ് പൈനാപ്പിളും പടക്കവും പകുതി വിലക്ക് ഞാനെടുത്തോളാം : കാപ്പൻ

സ്വന്തം ലേഖിക പാലാ : വോട്ടെണ്ണലിന് മുൻപ് മാധ്യമങ്ങളെ കണ്ട മാണി സി കാപ്പൻറെ പ്രവചനങ്ങൾ എല്ലാം സത്യമായി .വോട്ടെണ്ണലിന് മുൻപ് മാധ്യമങ്ങളെ കണ്ട കാപ്പൻ പറഞ്ഞത് ഇങ്ങനെ വോട്ട് എണ്ണി തുടങ്ങി കഴിഞ്ഞാൽ തുടക്കം മുതൽ അവസാനം വരെ ഞങ്ങൾക്കാവും ലീഡ്. മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകളുടെ കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ബാക്കി മുഴുവൻ പഞ്ചായത്തുകളിലും ഞാൻ ലീഡ് ചെയ്യും. പാലാ മുൻസിപ്പാലിറ്റിയിൽ നന്നായി ലീഡ് ചെയ്യും. വ്യക്തിബന്ധങ്ങൾ, സ്‌നേഹബന്ധങ്ങൾ, സുഹൃത്ത് ബന്ധങ്ങൾ ഇതെല്ലാം എനിക്ക് തുണായവും.ഇതോടൊപ്പം കഴിഞ്ഞ തവണ ബിജെപിക്ക് പോയ ബിഡിജെഎസ് […]

പാലായ്ക്ക് ‘മാണി’യിൽ നിന്ന് മോചനമില്ല ; ബിജിപിയുടെ 6777 വോട്ടുകൾ ഒലിച്ചു പോയി; ജോസ് കെ മാണിയുടെ ബൂത്തിൽ ജോസ് ടോം 10 വോട്ടിന് പുറകിൽ

സ്വന്തം ലേഖിക പാലാ : പാലായ്ക്ക് മാണിയിൽ നിന്ന് മോചനമില്ല ; കെ എം മാണിയ്ക്ക് പകരം മാണി സി കാപ്പാൻ എന്നുമാത്രം. പാലായിൽ ചരിത്രം കുറിച്ചാണ് എൽഡിഫ് സ്ഥാനാർത്ഥി പാലായിൽ വിജയിച്ചത്. 2943 വോട്ടിനാണ് മാണി സി കാപ്പൻറെ വിജയം. 54137 വോട്ടുകളാണ് കാപ്പൻ നേടിയത്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം 51194 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി 18044 വോട്ടുകൾ നേടി. 54 വർഷത്തെ രാഷ്ട്രീയ അടിമത്തത്തിൽ നിന്ന് മോചനമായെന്ന് മാണി സി.കാപ്പൻ പറഞ്ഞപ്പോൾ ജനവിധി മാനിക്കുന്നതായി ജോസ് […]

പാലായ്ക്ക് പുതിയ മാണിക്യം : മാണി സി കാപ്പന് ചരിത്ര വിജയം ; ഭൂരിപക്ഷം 2943

സ്വന്തം ലേഖിക കോട്ടയം: പാലായ്ക്ക് പുതിയ മാണിക്യം.54 വർഷം കെ.എം മാണിയെ മാത്രം വിജയിപ്പിച്ച പാലാ മണ്ഡലത്തിലെ പുതിയ രാഷ്ട്രീയ താരോദയത്തിന് തുടക്കും കുറിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിനോട് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ വിജയമാണ് മാണി സി കാപ്പൻ സ്വന്തമാക്കിയത്. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സർവേകളിൽ മുൻതൂക്കം. സർവേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പൻ കാഴ്ചവച്ചത്. വോട്ടെണ്ണിയ മുത്തോലി, മീനച്ചിൽ, കൊഴുവനേൽ ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളിലും മാണി സി.കാപ്പൻ തന്നെയായിരുന്നു മുന്നിൽ. […]

ഭരണങ്ങാനത്ത് പ്രാർത്ഥിച്ച്, നാടിന്റെ അനുഗ്രഹം സ്വന്തമാക്കി, ജനങ്ങളുടെ ആശിർവാദത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ മണ്ഡലപര്യടനത്തിന് തുടക്കമായി

സ്വന്തം ലേഖകൻ പാലാ: ഭരണങ്ങാനം പള്ളിയിൽ വിശുദ്ധ അൽഫോൺസാമ്മയുടെ അനുഗ്രഹം നേടി, നാടിന്റെയും നാട്ടുകാരുടെയും ആശിർവാദങ്ങൾ ഏറ്റുവാങ്ങി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പാലാ നിയോജക മണ്ഡലത്തിലെ തുറന്ന വാഹനത്തിലെ മണ്ഡലപര്യടനത്തിന് തുടക്കമായി. ഓരോ സ്വീകരണ കേന്ദ്രത്തിലും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചിഹ്നമായ പൈനാപ്പിൾ നൽകി സ്ഥാനാർത്ഥിയെ നാട്ടുകാർ സ്വീകരിച്ചു. ആവേശകരമായ സ്വീകരണമാണ് യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് ഓരോ പോയിന്റിലും ലഭിച്ചത്. ചേർപ്പുങ്കൽ പള്ളിയ്ക്കു സമീപത്ത് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ തുറന്ന വാഹനത്തിലെ മണ്ഡലപര്യടന പരിപാടി എഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എംഎൽഎ ഉദ്ഘാടനം […]

മനസിലിന്നും കെ.എം മാണി: മുക്കിലും മൂലയിലും കെ.എം മാണിയുടെ ഓർമ്മ നിറച്ച ജോസ് ടോമിന് പാലായിൽ അനുഗ്രഹ വർഷം; വിജയം ഉറപ്പിച്ച് യുഡിഎഫ്

സ്വന്തം ലേഖകൻ കോട്ടയം: പാലായുടെ മാണിക്യമായിരുന്ന കെ.എം മാണിയുടെ ഓർമ്മകൾ നെഞ്ചേറ്റി പാലായിലെ വോട്ടർമാർ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് നൽകുന്നത് വമ്പിച്ച സ്വീകരണം. പര്യടനത്തിന്റെ ഭാഗമായി എത്തുന്ന ഓരോ പ്രദേശങ്ങളിലും ജോസ് ടോമിനെ ആളുകൾ സ്വീകരിക്കുന്നത് ഇരട്ടി ആവേശത്തോടെ. കെ.എം മാണിയെ നെഞ്ചേറ്റിയിരുന്ന പാലാ നിവാസികൾ ഒന്നാകെ ആവേശത്തോടെ ജോസ് ടോമിന് വേണ്ടി രംഗത്തിറങ്ങി. ഇതോടെ പാലായിൽ വീണ്ടും യുഡിഎഫിന്റെ വിജയഗാഥ വിരിയുമെന്ന് ഉറപ്പിച്ചു. വെള്ളിയാഴ്‌ചയും പാലാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരുമായുള്ള സംവാദവുമായി സ്ഥാനാർത്ഥി സജീവമായിരുന്നു. വിവിധ വിവാഹ വീടുകളിലും, മരണവീടുകളിലും, […]

പാലായിൽ വിമതനെ ഇറക്കി ജോസഫിന്റെ പൂഴിക്കടകൻ: ജോസഫ് കണ്ടത്തിൽ പത്രിക നൽകി

കോട്ടയം: പാലായിൽ നിർണായക നീക്കവുമായി ജോസഫ് വിഭാഗം. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിയും ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസഫ് കണ്ടത്തിലാണ് യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത്. പി ജെ ജോസഫിന്‍റെ പിഎയ്ക്കൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഇതിൽ രാഷ്ട്രീയമില്ലെന്നും സ്വതന്ത്ര സ്ഥാനാർഥിയായാണ് താൻ മത്സരിക്കുന്നതെന്നും ജോസഫ് കണ്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടില ചിഹ്നം അനുവദിച്ച് കിട്ടണമെങ്കിൽ ഇന്ന് മൂന്നു മണിക്ക് മുൻപ് പാർട്ടി ചെയർമാന്‍റെ കത്ത് ഹാജരാക്കണമെന്ന് വരണാധികാരി യുഡിഎഫ് സ്ഥാനാർഥിയെ അറിയിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജോസ് കെ […]

പുലിക്കുന്നേലിൽ നിന്നും മാണിയിലേക്ക്: മാണിക്ക് ശേഷം തിരികെ പുലിക്കുന്നേലേക്ക്

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി അപ്രതീക്ഷിതമായാണ് ജോസ് ടോം പുലിക്കുന്നേലിന്റെ അമ്പരപ്പിക്കുന്ന കടന്നുവരവ്. പാലായുടെ എല്ലാമെല്ലാമായിരുന്ന മാണി സാറിന്റെ നിര്യാണത്തോടെ കേരള കോൺഗ്രസിൽ അരങ്ങേറിയ പിടിവലികൾക്കിടയിലാണ് മാണിയുടെ വത്സലശിഷ്യന്‍ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ അരനൂറ്റാണ്ടുകള്‍ക്ക് മുൻപ്പുലിക്കുന്നേല്‍ കുടുംബത്തില്‍നിന്ന് കെ.എം.മാണിക്ക് ലഭിച്ച പാലാ സീറ്റ് അദ്ദേഹത്തിന്റെ മരണശേഷം തിരിച്ച്‌ പുലിക്കുന്നേല്‍ കുടുംബത്തില്‍ തന്നെ തിരികെയെത്തിയിരിക്കുന്നതെന്നതെന്നാണ് കാലത്തിന്റെ കാവ്യ നീതി! കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പായിരുന്നു 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഈ തെരെഞ്ഞുപിൽ കേരള കോണ്‍ഗ്രസ് […]

പ്രവാസി മലയാളി ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ : കോട്ടയം സ്വദേശിയുടെ മരണം നാട്ടിലേക്ക് തിരികെ വരാൻ തയ്യാറെടുക്കുന്നതിനിടയിൽ

ഷാർജ: കോട്ടയം സ്വദേശിയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം രാമപുരം അമനകര തറയില്‍ (ശ്രീഭവന്‍) പരേതനായ രാമകൃഷ്ണന്റെ മകന്‍ വിനോജ് രാമകൃഷ്ണ(49)നെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 25 ന് നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അന്ന് വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് ഫ്‌ളാറ്റിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലേക്കുള്ള യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ബാഗുകള്‍ എല്ലാം പാക്ക് ചെയ്തു വച്ചിരിക്കുകയായിരുന്നു. നിസ്സാന്‍ ഷോറൂമിലെ സര്‍വീസ് മാനേജര്‍ ആയിരുന്നു വിനോജ്. രണ്ട് വര്‍ഷം മുന്‍പാണ് ഷാര്‍ജയിലെ നിസാനില്‍ […]