റബർമരം തുണച്ചു: മുണ്ടക്കയത്ത് ഒഴിവായത് വൻ ദുരന്തം; കെ.എസ്.ആർ.ടി.സി ബസിനെയും യാത്രക്കാരെയും തുണച്ചത് ഭാഗ്യം

റബർമരം തുണച്ചു: മുണ്ടക്കയത്ത് ഒഴിവായത് വൻ ദുരന്തം; കെ.എസ്.ആർ.ടി.സി ബസിനെയും യാത്രക്കാരെയും തുണച്ചത് ഭാഗ്യം

തേർഡ് ഐ ബ്യൂറോ
മുണ്ടക്കയം: നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന് താഴേയ്ക്ക് മറിഞ്ഞ കെ.എസ്.ആർ.ടി.സി ബസ് റബർ മരത്തിൽ തട്ടിനിന്നതോടെ ഒഴിവായത് വൻ ദുരന്തരം. റബർമരമില്ലായിരുന്നെങ്കിൽ ആഴത്തിലേയ്ക്ക് മറിയുമായിരുന്ന ബസ് വൻ ദുരന്തമാകും ബാക്കിയാക്കുക. അപകടത്തിൽ ഇരുപത് യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല.

മുണ്ടക്കയം പെരുവന്താനത്തിന് സമീപം മരുതുംമൂട്ടിലായിരുന്നു സംഭവം.  നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി കുഴിയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേൽക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 3.20 നായിരുന്നു അപകടം. കുമളിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടമുണ്ടാകുമ്പോൾ മുണ്ടക്കയത്ത് ചാറ്റൽമഴയുണ്ടായിരുന്നു.
റോഡ് തെന്നിക്കിടന്നതോടെ നിയന്ത്രണം നഷ്ടമായ ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. റോഡിൽ നിന്നും വട്ടം മറിഞ്ഞ് താഴേക്ക് പതിച്ചെങ്കി ലും റബർ മരത്തിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസിലുണ്ടായിരുന്നു. ഈ സമയം എരുമേലിയിൽ നിന്നും കുട്ടിക്കാനം പോവുകയായിരുന്ന എരുമേലി സ്വദേശികളായ സന്ദീപ് സെബാസ്ത്യൻ, രതീഷ്, നിധിൻ, ജോമോൻ ചാലക്കുഴി എന്നിവർ വാഹനം നിർത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. തുടർന്ന് സാഹസികമായി പരിക്കേറ്റവരെ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. യാത്ര ക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.