ലോക്സഭ തിരഞ്ഞെടുപ്പ്: കോട്ടയം മണ്ഡലത്തിൽ ആദ്യമണിക്കൂറിൽ 6.29 ശതമാനം പോളിംഗ്

കോട്ടയം: കോട്ടയം മണ്ഡലത്തിൽ ആദ്യമണിക്കൂറിൽ 6.29 % പോളിങ്. (രാവിലെ 7 മുതൽ 8 മണി വരെ: ഒരു മണിക്കൂർ) – പാലാ- 6.12 – കടുത്തുരുത്തി-5.93 – വൈക്കം- 6.60 – ഏറ്റുമാനൂർ-6.28 – കോട്ടയം- 6.66 – പുതുപ്പള്ളി-6.57 – പിറവം-6.00 മൊത്തം വോട്ടർമാർ: 12,54,823 പോൾ ചെയ്ത വോട്ട്: 79016 പുരുഷന്മാർ: 42875 സ്ത്രീകൾ: 36140 ട്രാൻസ്‌ജെൻഡർ: 1

രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികളും നേതാക്കളും; സ്വന്തം പേരിലും ചിഹ്നത്തിലും വോട്ട് ചെയ്ത് തോമസ് ചാഴിക്കാടൻ; കുടുംബ സമേതം വോട്ട് ചെയ്യാനെത്തി സുരേഷ് ഗോപി; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു. കൃത്യം 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പല ബൂത്തുകളിലും രാവിലെ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകീട്ട് ആറുവരെയാണ് പോളിംഗ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2,77, 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതല്‍ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തല്‍. കള്ളവോട്ടിന് ശ്രമം ഉണ്ടായാല്‍ കർശന നടപടിക്ക് തെര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നല്‍കിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കമ്ബനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് […]

പോളിംഗിന് തൊട്ടുമുൻപ് വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി; കോട്ടയം അയ്മനത്ത് പോളിംഗ് വൈകുന്നു; പത്തനംതിട്ടയിൽ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കാത്തതിനെതുടര്‍ന്ന് മോക്ക് പോളിംഗ് വൈകി; സംസ്ഥാനത്ത് പല ബൂത്തുകളിലും ഉടൻ പുതിയ മെഷീൻ എത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് തുടങ്ങാൻ ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി. മോക്‌പോളിംഗിലാണ് തകരാറുകള്‍ കണ്ടെത്തിയത്. ചിലയിടങ്ങളില്‍ തകരാറുകള്‍ കാരണം മോക്പോളിംഗും വൈകി. വോട്ട് ചെയ്യാൻ മിക്കയിടങ്ങളിലും ആളുകള്‍ എത്തിത്തുടങ്ങി. അഞ്ചരയോടെ ആണ് മോക്പോളിംഗ് ആരംഭിച്ചത്. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ച്‌ പ്രശ്നം വേഗം പരിഹരിച്ച്‌ വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കാത്തതിനെതുടര്‍ന്ന് മോക്ക് പോളിങ് വൈകി. […]

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; തലശേരി സ്വദേശിക്ക് കോട്ടയം കാരിത്താസ് ആശുപത്രിയില്‍ വിജയകരമായ പേസ്‌മേക്കര്‍ ശസ്ത്രക്രിയയില്‍ സുഖപ്രാപ്തി

തെള്ളകം: തിരുവനന്തപുരത്തുനിന്നു തലശേരിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ട്രെയിനില്‍ ഹൃദയാഘാതമുണ്ടായ തലശേരി സ്വദേശി ഏബ്രഹാമിന് കാരിത്താസ് ആശുപത്രിയില്‍ വിജയകരമായ പേസ്‌മേക്കര്‍ ശസ്ത്രക്രിയ. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ അബോധാവസ്ഥയിലായ ഏബ്രഹാമിനെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇസിജിയിലെ വ്യതിയാനം കണ്ടെത്തിയ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയ്ക്ക് കാരിത്താസ് ആശുപത്രിയിലേക്ക് അയച്ചു. സുഖം പ്രാപിച്ച ഏബ്രഹാം കാരിത്താസ് ആശുപത്രിയില്‍ തുടര്‍ ചികിത്സയിലാണ്. കാര്‍ഡിയോളജിസ്റ്റ് ഡോ. ഡേവിഡ്‌സണ്‍ ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ഏത് അത്യാഹിത സാഹചര്യങ്ങളെയും പരിഹരിക്കാന്‍ സുസജ്ജമായ കാരിത്താസ് കാര്‍ഡിയാക് വിഭാഗത്തിന്‍റെ മികവിന് തെളിവാണ് ഏബ്രഹാമിന്‍റെ സുഖപ്രാപ്തിയെന്ന് കാരിത്താസ് […]

കോട്ടയം പൗരാവലി ജയ വിജയയെ അനുസ്മരിച്ചു ; സമ്മേളനം സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീതജ്ഞൻ’ ജയവിജയയെ അനുസ്മരിച്ചു. കുട്ടികളുടെ ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയത്തിന്റെ സ്വകാര്യ അഹങ്കാരമെന്നു വിശേഷിപ്പിക്കാവുന്ന ജയവിജയയുടെ സ്മരണ നിലനിർത്താൻ വേണ്ടതു ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ .ബി.ഗോപകുമാർ കോട്ടയഎസ്.എൻ.ഡി. പി. യൂണിയൻപ്രസിഡൻ്റ് എം. മധു സിനിമാടിവി താരം പ്രേം പ്രകാശ്, ആർട്ടിസ്റ്റ് സുജാതൻ, ജോഷി മാതൂ, വി. ജയകുമാർ, ചിത്രകൃഷ്ണൻകുട്ടി, എം.ജി. […]

യാത്രക്കാർ ശ്രദ്ധിക്കുക… ; കോരുത്തോട് കുഴിമാവ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിൽ ; ശബരിമല തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്നതോടെ വാഹനങ്ങള്‍ കൂടുതൽ അപകടത്തില്‍ പെടാനുള്ള സാധ്യതയും

സ്വന്തം ലേഖകൻ മുണ്ടക്കയം: കോരുത്തോട് കുഴിമാവ് റോഡില്‍ കലുങ്കിനു സമീപം റോഡ് ഇടിഞ്ഞു. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിച്ചു. പ്രധാന ശബരിമല പാതയിലാണ് ഈ അപകടക്കെണി. ശക്തമായ മഴയെ തുടർന്ന് റോഡരികില്‍ നിന്നിരുന്ന മരം നിലം പതിച്ചതോടെയാണ് കോരുത്തോടിനും കുഴിമാവിനും ഇടയില്‍ അപകടസാദ്ധ്യത നിറഞ്ഞ വളവില്‍ പുതിയ കുഴി രൂപപ്പെട്ടത്. റോഡില്‍ നിന്നും അഴുതയാറ്റിലേക്ക് ഒഴുകുന്ന കാനയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. മറുവശത്ത് വാഹനം ഇടിച്ച്‌ കലുങ്കിന്റെ സംരക്ഷണഭിത്തിയും തകർന്നു. കഴിഞ്ഞ ശബരിമല സീസണില്‍ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ടയറുകള്‍ കുഴിയിലേക്ക് […]

ജാവദേക്കർ ഇ പിയുമായിചർച്ച നടത്തി: തൃശൂർ സീറ്റിൽ ജയിപ്പിച്ചാൽ ലാവ്ലിൻ കേസ് സെറ്റിൽ ചെയ്യാമെന്നു പറഞ്ഞതായി ടി.ജി. നന്ദകുമാർ: പക്ഷേ തൃശൂർ സി പി ഐ സീറ്റായതിനാൽ ചർച്ച പാളി

  കൊ ച്ചി : ഇ പി ജയരാജനെയും തന്നെയും ബി ജെപി നേതാവ്പ്രകാശ്ജാവദേക്കർ കണ്ടിരുന്നുവെന്ന് ടി ജി നന്ദകുമാർ. ഇടതുമുന്നണി സഹായിച്ചാല്‍ ബി ജെപി ക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ പി യോട് പറഞ്ഞു. പകരം എസ്എൻസി ലാവലി ൻ കേസ്, സ്വർണ്ണക്കടത്ത്കേസ്എന്നിവ സെറ്റില്‍ ചെയ്ത് തരാം എന്ന് ഉറപ്പ്കൊടുത്തു. പക്ഷെ തൃശ്ശൂർ സിപി ഐ സീറ്റായതിനാല്‍ ഇ പി സമ്മതിച്ചില്ല. അങ്ങനെ ആദ്യ ചർച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാർ പറയുന്നു. ടി ജി നന്ദകുമാറിന്റെ വാക്കുകള്‍ […]

ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി എന്ന പേരിൽ മാധ്യമങ്ങളിൽ പരസ്യം നൽകി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ: ഇത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്.

  കോട്ടയം: ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി എന്ന പേരിൽ മാധ്യമങ്ങളിൽ പരസ്യം നൽകി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ഇത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്. ഇന്നിറങ്ങിയ മിക്ക പത്രങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെയും യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് കെ ജോർജിന്റെയും പരസ്യമുണ്ട്. അഡ്വക്കറ്റ് ഫ്രാൻസിസ് കെ ജോർജ് യുഡിഎഫ് മുന്നണി സ്ഥാനാർഥിയെ ഓട്ടോറിക്ഷ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക എന്ന് മാത്രം പറഞ്ഞിരിക്കുമ്പോൾ എൽഡിഎഫ് ഒരു പടികൂടി കടന്ന് ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്നാണ് അഭ്യർത്ഥിക്കുന്നത്. […]

കോട്ടയം തലപ്പാടിയിൽ കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു.

  മണർകാട് : മണർകാടിനടുത്ത് തലപ്പാടിയിൽ കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു അപകടം. മണർകാട് പള്ളിയിലേക്ക് വന്ന കൊട്ടാരക്കര സ്വദേശികൾ സഞ്ചരിച്ച മാരുതി കാറാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ യാത്രക്കാരെ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അപകട വിവരമറിഞ്ഞ് മണർകാട് പോലീസ് സ്ഥലത്തെത്തി.

കുമരകം കലാഭവനിൽ അർജ്ജുന പൗർണമി 28 – ന്:അർജജുൻ മാസ്റ്ററിൻ്റെ സിനിമ-നാടക ഗാനങ്ങൾ പാട്ടു കൂട്ടത്തിൽ ആലപിക്കുന്നതിന് അവസരം

  കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ അർജ്ജുന പൗർണമി സംഘടിപ്പിക്കും. കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി എം.കെ അർജുനൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി ഏപ്രിൽ 28 ഞായറാഴ്ച ഉച്ചക്ക് 2ന് കുമരകം കലാഭവനിൽ “അർജ്ജുന പൗർണമി” എന്ന പേരിൽ പാട്ടുകൂട്ടം സംഘടിപ്പിക്കുന്നു. പാട്ടുകൂട്ടം കലാരത്നം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്യും. നിത്യഹരിത ഗാനങ്ങളുടെ രാജശില്പിയായ സംഗീത സംവിധായകൻ അർജജുൻ മാസ്റ്ററിൻ്റെ ഓർമകളിൽ മാസ്റ്ററുടെ സിനിമ-നാടക ഗാനങ്ങൾ പാട്ടു കൂട്ടത്തിൽ ആലപിക്കുന്നതിന് ഏവർക്കും അവസരം കലാഭവൻ സംഗീത കൂട്ടായ്മയിൽ ഒരുക്കിയിരിക്കുകയാണെന്ന് പ്രസിഡണ്ട് എം.എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി […]