പോളിംഗിന് തൊട്ടുമുൻപ് വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി; കോട്ടയം അയ്മനത്ത് പോളിംഗ് വൈകുന്നു; പത്തനംതിട്ടയിൽ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കാത്തതിനെതുടര്‍ന്ന് മോക്ക് പോളിംഗ് വൈകി; സംസ്ഥാനത്ത് പല ബൂത്തുകളിലും ഉടൻ പുതിയ മെഷീൻ എത്തിക്കും

പോളിംഗിന് തൊട്ടുമുൻപ് വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി; കോട്ടയം അയ്മനത്ത് പോളിംഗ് വൈകുന്നു; പത്തനംതിട്ടയിൽ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കാത്തതിനെതുടര്‍ന്ന് മോക്ക് പോളിംഗ് വൈകി; സംസ്ഥാനത്ത് പല ബൂത്തുകളിലും ഉടൻ പുതിയ മെഷീൻ എത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് തുടങ്ങാൻ ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി.

മോക്‌പോളിംഗിലാണ് തകരാറുകള്‍ കണ്ടെത്തിയത്. ചിലയിടങ്ങളില്‍ തകരാറുകള്‍ കാരണം മോക്പോളിംഗും വൈകി. വോട്ട് ചെയ്യാൻ മിക്കയിടങ്ങളിലും ആളുകള്‍ എത്തിത്തുടങ്ങി.

അഞ്ചരയോടെ ആണ് മോക്പോളിംഗ് ആരംഭിച്ചത്. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ച്‌ പ്രശ്നം വേഗം പരിഹരിച്ച്‌ വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കാത്തതിനെതുടര്‍ന്ന് മോക്ക് പോളിങ് വൈകി. പുതിയ മെഷീൻ എത്തിക്കാൻ നടപടി തുടങ്ങി. പത്തനംതിട്ട നഗരസഭ 215 ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറ് സംഭവിച്ചു.

കോഴിക്കോട് മണ്ഡലം, കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്ബർ 1 ല്‍ വോട്ടിംങ് മെഷീൻ തകരാറില്‍, മോക്പോള്‍ സമയത്താണ് ശ്രദ്ധയില്‍പ്പെട്ടത്. പുതിയ മെഷീൻ ഉടൻ എത്തിക്കും.

കോഴിക്കോട് നടക്കാവ് സ്കൂള്‍ 51, 53 ബൂത്തില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ തകരാറിലായി. മോക്ക് പോളിനിടെയാണ് തകരാറ് കണ്ടെത്തിയത്. മെഷീൻ മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃക്കാക്കര വില്ലജ് ഓഫീസ് പോളിങ് സ്റ്റേഷൻ 91 നമ്ബർ ബൂത്തില്‍ വിവിപാറ്റിന് തകരാറ് കണ്ടെത്തി. ഇതേതുടര്‍ന്ന് മെഷീൻ മാറ്റാൻ നടപടി തുടങ്ങി.