കോട്ടയം തലപ്പാടിയിൽ കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു.

കോട്ടയം തലപ്പാടിയിൽ കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു.

 

മണർകാട് : മണർകാടിനടുത്ത് തലപ്പാടിയിൽ കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു അപകടം.

മണർകാട് പള്ളിയിലേക്ക് വന്ന കൊട്ടാരക്കര സ്വദേശികൾ സഞ്ചരിച്ച മാരുതി കാറാണ് അപകടത്തിൽപ്പെട്ടത്.

എതിരെ വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർ ഉൾപ്പെടെ നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ യാത്രക്കാരെ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

അപകട വിവരമറിഞ്ഞ് മണർകാട് പോലീസ് സ്ഥലത്തെത്തി.