തലയോലപറമ്പിൽ പെട്രോൾ പമ്പിൽ ആക്രമണം: അറസ്റ്റിലായ പ്രതികൾ മുൻപ് കേസിൽ ഉൾപ്പെട്ടവർ:

  തലയോലപ്പറമ്പ് : പെട്രോൾ പമ്പ് ജീവനക്കാരനെയും, യുവാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ മുൻപും സിൽ ഉൾപ്പെട്ടവർ.രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂർ വടകര കടവത്തുകുഴിയിൽ വീട്ടിൽ അജയ് സജി (25), വെള്ളൂർ വടകര കരോട്ടുതടത്തിൽ വീട്ടിൽ ആഷിക്.കെ.ബാബു (25) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഞായറാഴ്ച രാത്രി 11 മണിയോടുകൂടി തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപം പ്രവർത്തിക്കുന്ന പെട്രോൾപമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ സമയം ഇവിടെ ഗൂഗിൾ പേ വർക്ക് ചെയ്യുന്നില്ല എന്നും, പണം […]

കേരള പുലയർ മഹാസഭ വൈക്കം യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറിൻ്റെ ജന്മദിനം ആചരിച്ചു.

  വൈക്കം: കേരള പുലയർ മഹാസഭ വൈക്കം യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറിൻ്റെ ജന്മദിനം ആചരിച്ചു. വൈക്കംയൂണിയൻ ഓഫീസ് ഹാളിൽ യൂണിയൻ പ്രസിഡൻ്റ് അശോകൻ കല്ല്യോ പള്ളിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ല ട്രഷറർ സി.പി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. പ്രതീകൂല ജീവിതസാഹചര്യങ്ങളോട് പടവെട്ടി രാജ്യത്തിൻ്റെ ഭരണഘടനാ ശിൽപിയായി മാറിയ ബിആർ അംബേദ്ക്കറുടെ ജീവിത വിജയം അവിസ്മരണീയവും എക്കാലവും പ്രചോദനവുമാണെന്ന് സി.പി.കുഞ്ഞൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യൂണിയൻ സെക്രട്ടറി കെ.പി. ഹരി , ട്രഷറർ എം.കെ. രാജു, ഉല്ലല രാജു, യൂണിയൻ വൈസ് […]

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം: പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി

  തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഹർജി. അൻവറിന്റെ ആരോപണത്തിൽ പൊതു പ്രവർത്തകൻ ഹാഫിസ് ആയിരുന്നു ഹർജി നൽകിയത്. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.

തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ ഉയർത്തുന്നത് നിർത്തി :വിയപുരം പഞ്ചായത്തിലെ പുഞ്ച കൃഷിയുടെ വിളവെടുപ്പു പൂർത്തിയാകാത്തതാണ് കാരണം:

  കുമരകം : തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ ഉയർത്തുന്നത് ആലപ്പുഴ കളക്ടറുടെ ഉത്തരവിനെ തുടർന്ന് നിർത്തിവെച്ചു. ആലപ്പുഴ ജില്ലയിലെ വിയപുരം പഞ്ചായത്തിലെ പുഞ്ച കൃഷിയുടെ വിളവെടുപ്പു പൂർത്തിയാകാത്തതിനാൽ കർഷകർ നൽകിയ പരാതിയെ തുടർന്നാണ് കളക്ടറുടെ നടപടി. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ കുടിവെള്ള പദ്ധതിക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ഈ വർഷം ഓരു മുട്ടുകൾ നിർമ്മിച്ചില്ല. തന്മൂലം താഴത്തങ്ങാടി ഉൾപ്പടെയുള്ള കുടിവെള്ള പദ്ധതികളിൽ ഉപ്പുവെള്ളം എത്തും. ഇതും ബണ്ട്തുറക്കുന്നത് നിർത്തിവെക്കാൻ കാരണമായി. മാർച്ച് 15-ന് തുറക്കേണ്ട ഷട്ടർ ഈ വർഷം ഏപ്രിൽ 12 നാണ് തുറന്നു […]

സംസ്ഥാനത്ത് ഇന്ന് (18/04/2024) സ്വര്‍ണവിലയില്‍ ഇടിവ് ; സ്വർണ്ണം ഗ്രാമിന് 30 രൂപ കുറഞ്ഞു ; 54,000ന് മുകളില്‍ തന്നെ ; കോട്ടയത്തെ സ്വർണ്ണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം : റെക്കോര്‍ഡുകള്‍ ഭേദിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,120 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 54,120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച ഒറ്റയടിക്ക് 720 വര്‍ധിച്ച് 54,360 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായില്ല. തുടര്‍ന്നാണ് ഇന്ന് വില കുറഞ്ഞത്. കഴിഞ്ഞ മാസം 29ന് 6765 രൂപആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് […]

പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു

  കോഴിക്കോട്: പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയ (24) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. മഞ്ചേരി പാലക്കുളം സ്വദേശിയാണ്.മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. പിണങ്ങോട് നിന്ന് പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന അജ്മിയക്ക് ഗുരുതര പരിക്കേറ്റു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കൊല്‍ക്കത്ത കോടതി ഇടപെടലിനെ തുടർന്ന് സിംഹങ്ങള്‍ക്ക് പേരുമാറ്റം.

കൊല്‍ക്കത്ത:കോടതി ഇടപെടലിനെ തുടർന്ന് സിംഹങ്ങള്‍ക്ക് പേരുമാറ്റം കൊല്‍ക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിര്‍ദേശിച്ചത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകള്‍ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിര്‍ദേശിച്ചു. ഫെബ്രുവരി 13നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം […]

കുമരകം : കൊല്ലകേരി തച്ചാറ വീട്ടിൽ എൻ.പി. സുഗുണൻ(78) നിര്യാതനായി.

  കുമരകം : ( വാർഡ് 5) കൊല്ലകേരി തച്ചാറ വീട്ടിൽ എൻ.പി. സുഗുണൻ(78) നിര്യാതനായി. ഭാര്യ: .,പൊന്നമ്മ പുതുപ്പള്ളി എടാട്ടു കുടുംബാഗമാണ്. മക്കൾ: ശ്രീകുമാർ (മാനേജർ റ്റി.എസ് നം : 1 ) ‘അനിൽകുമാർ, സുമോദ് , സുധീഷ്, മരുമക്കൾ:.ഗീതു, സരിത, ഹരിത, ശരണ്യ . സംസ്ക്കാരം : ഇന്ന് (1വ്യാഴം) നാലിന് വീട്ടുവളപ്പിൽ

അക്രമിയോട് ക്ഷമിക്കുന്നുവെന്ന് ഓസ്‌ട്രേലിയയില്‍ പള്ളിയില്‍ കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്.: അക്രമി തന്‍റെ മകനാണെന്നും ബിഷപ്പ് പ്രതികരിച്ചു.

  സിഡ്‌നി:“ഈ പ്രവൃത്തി ചെയ്തവരോട് ഞാൻ ക്ഷമിക്കുന്നു. അവനോട് ഞാൻ പറയുന്നു: നീ എന്‍റെ മകനാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിനക്കായി എപ്പോഴും പ്രാർഥിക്കും. ഇത് ചെയ്യാൻ നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു’.-ബിഷപ്പ് പറഞ്ഞു. യൂട്യുബില്‍ റിലീസ് ചെയ്ത ശബ്ദ സന്ദേശത്തിലൂടെയാണ് തന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ച്‌ ബിഷപ്പ് വ്യക്തമാക്കിയത്. തിങ്കളാഴ്ച പടിഞ്ഞാറൻ സിഡ്‌നിയിലെ അസീറിയൻ ക്രിസ്ത്യൻ പള്ളിയിലെ അസീറിയന്‍ ഓര്‍ത്തോഡോക്‌സ് സഭാ മെത്രാന്‍ മാർ ഇമ്മാനുവേലിന് നേര്‍ക്കാണ് ആക്രണമുണ്ടായത്. 16 കാരനായ ആക്രമി ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനെ തലയ്ക്കും നെഞ്ചിനും വെട്ടുകയായിരുന്നു.

സുഗന്ധഗിരി മരംമുറി കേസില്‍ ഡിഎഫ്ഒ ഷജ്‌ന കരീമിന് സസ്‌പെന്‍ഷന്‍:  റേഞ്ച് ഓഫീസര്‍ സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.

  വയനാട്: ഇതോടെ കേസില്‍ സസ്‌പെന്‍ഷനിലാകുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഒമ്ബതായി. സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്‍റെ മറവില്‍ 126 മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയെന്നാണ് കേസ്. കേസില്‍ 18 ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരിശോധന നടത്താതെ മരംമുറിക്കുന്നതിനു പാസ് അനുവദിച്ചതും കുറ്റകൃത്യം നടക്കുന്നെന്ന് അറിഞ്ഞിട്ടും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തതില്‍ റേഞ്ച് ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് വീഴ്ച ഉണ്ടായെന്നായിരുന്നു കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി […]