Wednesday, October 20, 2021

ഓപ്പറേഷൻ പി ഹണ്ട് തുടരുന്നു; 19 കാരൻ പിടിയിൽ; 20 ലധികം ലാപ്ടോപ്പുകൾ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ പാലക്കാട്: സംസ്ഥാനത്ത് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് വ്യാപകമെന്ന് കേരളാ പൊലീസ് സൈബര്‍ ഡോം. പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമ്ബോഴും കോഴിക്കോട് സൈബര്‍ ഡോം നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം പാലക്കാട്ട് 19 വയസ്സുകാരന്‍ അറസ്റ്റിലായി. 20 ല്‍ അധികം ലാപ്‍ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടിക്കാനാണ്...

“അവളെ ആകർഷിക്കാൻ കോൺഗ്രസ്സിന്റെ കയ്യിൽ ഒരു പുല്ലും ഇല്ല” ; പിണറായി വിജയനെ അവൾ നേരിൽ കണ്ടിട്ടുണ്ട് ; ശൈലജ ടീച്ചറോട് ആരാധനയാണ് ; സോഷ്യൽ മീഡിയയിൽ വൈറലായി മനോരമക്കാരന്റെ ഫെസ്സ്‌ബുക്ക് കുറിപ്പ്.

സ്വന്തം ലേഖകൻ കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും എല്ലാം വിമർശനമായും ട്രോളയും നിരവധി പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു തോൽവിക്ക് കാരണങ്ങൾ പലത് നിരത്തിയാണ് പ്രതിഷേധങ്ങൾ ഉയരുന്നത് . അതിനിടെയാണ് മനോരമയിലെ സ്‌പെഷ്യൽ കറസ്പോണ്ടന്റ് ആയ സുജിത് നായർ തന്റെ ഫേസ്ബുക്കിൽ പ്രതിഷേധം കുറിപ്പായി രേഖപ്പെടുത്തിയത് "അവളെ ആകർഷിക്കാൻ കോൺഗ്രസ്സിന്റെ കയ്യിൽ...

മണര്‍കാട് പള്ളിയില്‍ റിസീവറെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഒരു അപേക്ഷ പോലും മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല; പള്ളി മലങ്കര സഭയുടെ ഭാഗമല്ലെന്ന് വിധിന്യായത്തില്‍ വ്യക്തം; അന്യന്റെ മുതല്‍ ആഗ്രഹിയ്ക്കരുതെന്നും മോഷ്ടിയ്ക്കരുതെന്നുമുള്ള കല്‍പ്പന മറന്ന് പരസ്പരം പോരടിക്കുന്നവരോട് പറയാനുള്ളത്

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: മണര്‍കാട് പള്ളിക്കേസില്‍ കോട്ടയം മുന്‍സിഫ് കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വരാത്തവരെ വാട്‌സ് ആപ് മെസേജുകളും ആധികാരികത ഇല്ലാത്ത കുറിപ്പുകളും പങ്ക് വച്ച് ആശങ്കയിലാക്കുന്ന സംഘങ്ങള്‍ കൂടിവരികയാണ്. മണര്‍കാട് പള്ളി ഭരണത്തിന് ഒരു റിസീവറെ വയ്ക്കുന്നതിനാണ് മുന്‍സിഫ് കോടതിയില്‍ കേസ് കൊടുത്തതെന്ന് പറയുന്നവര്‍ അറിയുക- റിസീവറെ നിയമിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷപോലും മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. സബ് കോടതി...

വലവൂരിൽ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു ; നാലംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി 

സ്വന്തം ലേഖകൻ പാലാ: ഉഴവൂർ റൂട്ടിൽ വലവൂർ പള്ളിക്കു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് വെളുപ്പിനാണ് നിലമ്പൂരിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ട് അടുത്തുള്ള പാടത്തേക്കു തലകീഴായി മറിയുകയായിരുന്നു..   കാറിലുണ്ടായിരുന്ന നാലംഗ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആർക്കും പരിക്കില്ല. കാഞ്ഞിരപ്പള്ളിയിലേക്കുള്ള യാത്രക്കിടയിലാണ് ഇവരുടെ കാർ നിയന്ത്രണം വിട്ടു പാടത്തേക്ക് മറിഞ്ഞത്. നിലവിൽ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ സുരക്ഷിതരാണ് കുടുംബം.      

ചുണ്ടും മുഖവുമെല്ലാം മുറിഞ്ഞ് ചിഹ്നഭിന്നമായി; തലയില്‍ നിന്നും രക്തം ചീറ്റി; ഭാഗ്യം കൊണ്ട് മാത്രം ജീവന്‍ തിരിച്ച് കിട്ടിയ പാലായിലെ യുവതിക്ക് അറുപത്തിയൊന്നുകാരനായ കാമുകനെ അറിയില്ലെന്ന് മൊഴി; കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ഒളിച്ചോടാന്‍ പോയ യുവതി ഇപ്പോള്‍ മെഡിക്കല്‍...

സ്വന്തം ലേഖകന്‍ പാലാ : തന്നെ ഉപദ്രവിച്ചത് ആരാണെന്നറിയില്ലെന്ന് പാലായില്‍ ക്രൂരമായ അക്രമണം നേരിട്ട യുവതി. അക്രമിയെ തിരിച്ചറിഞ്ഞില്ലെന്ന് യുവതി വെളിപ്പെടുത്തിയതിന് പിന്നില്‍ എന്തായിരിക്കാം എന്നതാണ് സംഭവത്തില്‍ ചോദ്യചിഹ്നമായിരിക്കുന്നത്. സംഭവത്തില്‍ അമ്മാവന്‍ സന്തോഷ് എന്നറിയപ്പെടുന്ന പാലാ കടപ്പാട്ടൂര്‍ പുറ്റുമഠത്തില്‍ സന്തോഷി(61)നെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. കമ്പിപ്പാരകൊണ്ട് തലങ്ങുംവിലങ്ങുമുള്ള പ്രഹരത്തില്‍ യുവതിയുടെ മുന്‍വശത്തെ പല്ലുകള്‍ തെറിച്ചുപോയി. ചുണ്ടും മുഖവുമെല്ലാം മുറിഞ്ഞ് ചിഹ്നഭിന്നമായ അവസ്ഥ. തലയുടെ...

മണര്‍കാട് പള്ളി സ്വതന്ത്ര പള്ളിയെന്ന് വിധിച്ച് കോട്ടയം മുന്‍സിഫ് കോടതി; ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി തള്ളി

സ്വന്തം ലേഖകന്‍ കോട്ടയം: മണര്‍കാട് പള്ളി മലങ്കര സഭയുടെ ഭാഗമല്ലെന്നും കെ. എസ് വര്‍ഗീസ് കേസ് മണര്‍കാട് പള്ളിക്ക് ബാധകമല്ലെന്നും കോട്ടയം മുന്‍സിഫ് കോടതി വിധി പുറപ്പെടുവിച്ചു. ഓര്‍ത്തഡോക്‌സ് സഭ ഫയല്‍ ചെയ്ത അന്യായം തള്ളിയാണ് മണര്‍കാട് പള്ളിക്ക് അനുകൂലമായി വിധി വന്നത്. മണര്‍കാട് സെന്റ് മേരീസ് പള്ളി സ്വതന്ത്രപള്ളിയാണെന്ന വിധി വന്നതോടെ യാക്കോബാ- ഓര്‍ത്തഡോക്‌സ് സഭകളുടെ ഭരണഘടനയും പള്ളിക്ക് ബാധകമാവില്ല. സ്വതന്ത്ര ഭരണഘടന...

ജയിച്ചാല്‍ അഞ്ച് വര്‍ഷത്തെ ശമ്പളം പൂഞ്ഞാറിലെ നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനുറച്ച് ടോമി കല്ലാനി; ഈ മണ്ണില്‍ വര്‍ഗീയതയ്ക്ക് സ്ഥാനമില്ലെന്ന് ഉമ്മന്‍ചാണ്ടി; രാഹുല്‍ ഗാന്ധിയും എത്തിയതോടെ അണികള്‍ ആവേശത്തില്‍; പൂഞ്ഞാറില്‍ വിജയതിലകം അണിയാനൊരുങ്ങി ടോമി കല്ലാനി

സ്വന്തം ലേഖകന്‍ ഈരാറ്റുപേട്ട: ജയിച്ചാല്‍ എംഎല്‍എ എന്ന നിലയിലെ ശമ്പളം മണ്ഡലത്തിലെ ക്യാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും നാലുവോട്ടിന് വേണ്ടി ജനത്തെ ഭിന്നിപ്പിക്കില്ലെന്നും പൂഞ്ഞാറിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി ടോമി കല്ലാനി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനിയുടെ പ്രചരണാര്‍ത്ഥം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ റോഡ് ഷോയില്‍ ജനസാഗരം ഇരമ്പുകയായിരുന്നു. ചിലര്‍ വര്‍ഗീയതക്ക് ശ്രമിച്ചപ്പോള്‍ അതൊന്നും ഇവിടെ വിലപ്പോയിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് ഈ ജനസാഗരമെന്ന്...

ഏറ്റുമാനൂരില്‍ നായര്‍ വോട്ടുകള്‍ ടി എന്‍ ഹരികുമാറിലേക്ക്; മുന്നണികള്‍ക്ക് ആശങ്ക; എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കണ്ട് അനുഗ്രഹം വാങ്ങി ഹരികുമാര്‍

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ നായര്‍ വോട്ടുകള്‍ ടി എന്‍ ഹരികുമാറിന് അനുകൂലമാകുമന്ന് റിപ്പോര്‍ട്ടുകള്‍. കാലങ്ങളായി സുരേഷ് കുറുപ്പിന് കിട്ടിക്കൊണ്ടിരുന്ന നായര്‍ വോട്ടുകള്‍ കൈക്കലാക്കാന്‍ എന്‍ ഡി എ ശ്രമം തുടങ്ങിക്കഴിഞ്ഞു. മുട്ടമ്പലം എന്‍ എസ് എസ് കരയോഗം പ്രസിഡന്റും സജീവ കരയോഗ പ്രവര്‍ത്തകനുമായ ടി എന്‍ ഹരികുമാര്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി...

ബോട്ടില്‍ വോട്ട് തേടി തിരുവഞ്ചൂരിന്റെ പര്യടനം; ദുഃഖവെള്ളി ദിവസം ദേവാലയങ്ങളിലെ ശുശ്രൂഷകളിലും പങ്കെടുത്തു; സിനിമാ താരം ജഗദീഷ് പങ്കെടുക്കുന്ന റോഡ്ഷോ ഇന്ന് വെള്ളൂപറമ്പില്‍ നിന്ന് ആരംഭിക്കും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ ബോട്ടില്‍ പര്യടനം നടത്തി യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാവിലെ തന്റെ അയല്‍വാസികളുടെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കോടിമതയില്‍ നിന്ന് ബോട്ട് പര്യടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ തിരുവഞ്ചൂരിന് വിജയാശംസകള്‍ നേരാന്‍ കാത്തുനിന്നു. നാടങ്കരി, പതിനാറില്‍ച്ചിറ, പാറേച്ചാല്‍, ചുങ്കത്തുമുപ്പത്, 15ല്‍...

കോട്ടയം ജില്ലയില്‍ 184 പേര്‍ക്ക് കോവിഡ്; 180 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം 

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 180 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 2426 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 92 പുരുഷന്‍മാരും 77 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 25 പേര്‍ക്ക് കോവിഡ്...