കോട്ടയം പൗരാവലി ജയ വിജയയെ അനുസ്മരിച്ചു ; സമ്മേളനം സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീതജ്ഞൻ’ ജയവിജയയെ അനുസ്മരിച്ചു. കുട്ടികളുടെ ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
കോട്ടയത്തിന്റെ സ്വകാര്യ അഹങ്കാരമെന്നു വിശേഷിപ്പിക്കാവുന്ന ജയവിജയയുടെ സ്മരണ നിലനിർത്താൻ വേണ്ടതു ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭ വൈസ് ചെയർമാൻ .ബി.ഗോപകുമാർ കോട്ടയഎസ്.എൻ.ഡി. പി. യൂണിയൻപ്രസിഡൻ്റ് എം. മധു സിനിമാടിവി താരം പ്രേം പ്രകാശ്, ആർട്ടിസ്റ്റ് സുജാതൻ, ജോഷി മാതൂ, വി. ജയകുമാർ, ചിത്രകൃഷ്ണൻകുട്ടി, എം.ജി. ശശിധരൻ ,രതീഷ് ജെ ബാബു മോനി കാരാപ്പുഴ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
ജയവിജയ ഈണമിട്ട പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയസംഗീതാർച്ചനയും നടന്നു
Third Eye News Live
0